121

Powered By Blogger

Saturday, 14 March 2015

തുയ്യം ചെറിയപാലം അപകടക്കെണിയാകുന്നു











Story Dated: Sunday, March 15, 2015 02:13


mangalam malayalam online newspaper

എടപ്പാള്‍: തുയ്യംചെറിയ പാലം വാഹനങ്ങള്‍ക്ക്‌ അപകടകെണിയൊരുക്കുന്നു. പാലത്തിന്‍റെ കൈവരികള്‍ പുതുക്കി നിര്‍മിച്ചപ്പോള്‍ പാലം ആരംഭിക്കുന്ന റോഡിനോടു ചേര്‍ന്നുള്ള ഭാഗം തുറന്നത്‌ വാഹനങ്ങള്‍ പാലത്തിനടിയിലേക്ക്‌ മറിയുന്നതിന്‌ കാരണമാകും.പാലത്തിന്‍റെ കൈവരികള്‍ വര്‍ഷങ്ങളോളം തകര്‍ന്ന്‌ കിടന്നതിന്‌ ശേഷം കഴിഞ്ഞ ദിവസമാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌ തകര്‍ന്ന കൈവരികള്‍ പൂര്‍ണ്ണമായും മാറ്റിയ ശേഷമാത്‌ പുതിയവ നിര്‍മ്മിച്ചത്‌.പുതിയ കൈവരികള്‍ പാലത്തിന്‍റെ മുകളില്‍ നിന്നും അപ്രോച്ച്‌ റോഡുമായി ബന്ധിക്കാത്തതാണ്‌ അപകടത്തിന്‌ കാരണമാകുന്നത്‌.എടപ്പാള്‍ ഭാഗത്ത്‌ നിന്ന്‌ വരുന്ന വാഹനങ്ങള്‍ക്കാണ്‌ അപകട സാധ്യത കൂടുതലുള്ളത്‌.വാഹനങ്ങള്‍ പാലത്തിലേക്ക്‌ കയറുന്നത്‌ പാലത്തോട്‌ ചേര്‍ന്നാണെങ്കില്‍ ഈ ഭാഗത്ത്‌ കൂടി താഴെക്ക്‌ വീഴും. എത്രയും പെട്ടെന്ന്‌ ഈപ്രശ്‌നത്തിന്‌ പരിഹാരം കാണണമെന്നാണ്‌ നാട്ടുകാര്‍ ആവശ്യപെടുന്നത്‌.










from kerala news edited

via IFTTT