ഓഹരി ദീർഘകാല നിക്ഷേപകർക്ക് എന്നും നേട്ടങ്ങളെ സമ്മാനിച്ചിട്ടുള്ളൂ. ലക്ഷങ്ങൾ കോടികളായ കഥകൾ ഏറെകേട്ടിട്ടുണ്ടാകും. കഴിഞ്ഞ 10വർഷത്തിനിടെ നിക്ഷേപകർക്ക് കോടികളുടെ സമ്പത്ത് നൽകിയ ചില ഓഹരികൾ പരിചയപ്പെടാം. ഈ ഓഹരികളിൽ രണ്ടു ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം ഒരുകോടിയോ അതിൽകൂടുതലോ ആകുമായിരുന്നു. അവന്തി ഫീഡ്സ് അവന്തിയുടെ ഓഹരിവില കഴിഞ്ഞ പത്തുവർഷത്തിനിടെ 29,150ശതമാനമാണ് കുതിച്ചത്. 1.55 രൂപയിൽനിന്ന് ഓഹരി വില 472 രൂപയിലെത്തി. 2 ലക്ഷംരൂപ 10വർഷംമുമ്പ്...