121

Powered By Blogger

Saturday, 13 June 2020

മലയാളി സ്റ്റാർട്ട്അപ്പിൽ 136 കോടിയുടെ നിക്ഷേപം

കൊച്ചി: തിരുവനന്തപുരം സ്വദേശിയായ ബാബു ശിവദാസിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ സിലിക്കൺ വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിഫി ഡോട്ട് എ.ഐ. (JIFFY.ai) എന്ന സ്റ്റാർട്ട്അപ്പിൽ 1.8 കോടി ഡോളറിന്റെ (ഏതാണ്ട് 136 കോടി രൂപ) മൂലധന നിക്ഷേപം. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ട്അപ്പുകളിൽ നിക്ഷേപിക്കുന്ന നെക്സസ് വെഞ്ച്വർ പാർട്ണേഴ്സ് ഉൾപ്പെടെയുള്ള നിക്ഷേപകരിൽനിന്നാണ് മൂലധന സമാഹരണം നടത്തിയിരിക്കുന്നത്. നിസാൻ മോട്ടോഴ്സ് മുൻ സി.ഐ.ഒ. ടോണി തോമസ് ഉൾപ്പെടെയുള്ള പ്രമുഖരും 'സീരീസ് എ' റൗണ്ടിലുള്ള ഈ ഫണ്ടിങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ബാബു ശിവദാസ് കമ്പനികളുടെ പ്രവർത്തനം ഓട്ടോമേറ്റ് ചെയ്ത് ഉത്പാദനക്ഷമത കൂട്ടാൻ സഹായിക്കുന്ന 'റോബോട്ടിക് പ്രോസസ് ഓട്ടോമേഷനു'വേണ്ടിയുള്ള സോഫ്റ്റ്വേർ വികസിപ്പിക്കുന്ന കമ്പനിയാണ് ജിഫി. ഒന്നര വർഷം മാത്രം പ്രായമുള്ള കമ്പനിയിൽ ഇപ്പോൾ 150-ഓളം ജീവനക്കാരുണ്ട്. ഇതിലേറെയും ഇന്ത്യയിലാണ്. 'ഫോർച്യൂൺ 1000' പട്ടികയിൽ ഉൾപ്പെടെയുള്ള ഇരുപതോളം ആഗോള കമ്പനികൾ ഈ സ്റ്റാർട്ട്അപ്പിന്റെ ഗുണഭോക്താക്കളാണ്. സിലിക്കൺ വാലിക്കു പുറമെ, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലും കമ്പനിക്ക് ഡെവലപ്മെന്റ് സെന്ററുകളുണ്ട്. തിരുവനന്തപുരം സെന്ററിനെ നിർമിത ബുദ്ധി (എ.ഐ.), മെഷീൻ ലേണിങ് തുടങ്ങി മേഖലകളിലെ 'അറിവിന്റെ കേന്ദ്ര'മാക്കാനാകും പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുക. സന്നദ്ധ സംഘടനയായ പാണിനി ഫൗണ്ടേഷനാണ് കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമകൾ. ഓട്ടോമേഷൻ മൂലം തൊഴിൽ നഷ്ടമാകുന്നവർക്ക് നൈപുണ്യ വികസനത്തിനുള്ള പരിശീലനം ഈ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നൽകുന്നുണ്ട്. 136 crore investment in Malayalee start-up

from money rss https://bit.ly/3hnQB22
via IFTTT