121

Powered By Blogger

Wednesday 28 January 2015

മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി











Story Dated: Thursday, January 29, 2015 01:42


തിരുനെല്ലി: ആദിവാസി ഭൂമി തട്ടിയെടുത്ത്‌ റിസോര്‍ട്ട്‌ നിര്‍മ്മിച്ചതാണെന്ന്‌ ആരോപിച്ച മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനിതെ രണ്ടുറിസോര്‍ട്ടുകള്‍ അടിച്ചുതകര്‍ക്കപ്പെട്ട തിരുനെല്ലി വില്ലേജിലെ 276 സര്‍വ്വെ നമ്പറിലെ ഭൂമിയിടപ്പാടിനെകുറിച്ചാണ്‌ കലക്‌ടര്‍ റിപ്പോര്‍ട്ട്‌ തേടിയത്‌. നവംബര്‍ 18ന്‌ തകര്‍ക്കപ്പെട്ട അഗ്രഹാര റിസോര്‍ട്ട്‌ നില്‍ക്കുന്ന സ്‌ഥലത്തെച്ചൊല്ലിയാണ്‌ ആരോപണമുയര്‍ന്നത്‌.


റിസോര്‍ട്ടുള്‍പ്പെട്ട ഭൂമി ആദിവാസികളില്‍ നിന്നും തട്ടിയെടുത്തതാണെന്നും ഇതിനായി റവന്യൂ ഉദ്യോഗസ്‌ഥരുള്‍പ്പടെ കൂട്ടുനിന്നതായും ആരോപണമുയര്‍ന്നിരുന്നു. മാവോവാദികള്‍ രണ്ട്‌ റിസോര്‍ട്ടുകളും തകര്‍ത്ത ശേഷം പതിച്ച പോസ്‌റ്ററുകളിലും പ്രദേശത്ത്‌ വിതറിയ കാട്ടുതീ പ്രസിദ്ധീകരണത്തിലും ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ചിരുന്നു. ആദിവാസി ഭൂമിയില്‍ 1.20 സെന്റ്‌ ഭൂമിയാണ്‌ അടിയാന്‍ ചന്ദ്രന്‍ എന്ന ആദിവാസിയില്‍ നിന്നും 1995ല്‍ റിസോര്‍ട്ടുടമ ഏറ്റെടുത്തത്‌. ചന്ദ്രന്‍ കലക്‌ടര്‍ക്ക്‌ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ഭൂമി വില്‍ക്കാനനുമതി നല്‍കിയത്‌.


എന്നാല്‍ ഇത്തരത്തില്‍ ആദിവാസി ഭൂമി വില്‍ക്കാനനുമതി നല്‍കിയത്‌. എന്നാല്‍ ഇത്തരത്തില്‍ ആദിവാസി ഭൂമി വില്‍പ്പന നടത്തുമ്പോള്‍ പകരം ഭൂമി ആദിവാസിയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നില്ലെന്ന്‌ പറയപ്പെടുന്നു. 1573/95 നമ്പര്‍ പ്രകാരമാണ്‌ അന്നത്തെ ജില്ലാ കലക്‌ടര്‍ വിശ്വാസ്‌ മേത ഭൂമി വില്‍ക്കാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ ഈ അനുമതിക്ക്‌ പിറകില്‍ വന്‍ സ്വാധീനവും അഴിമതിയുമുള്ളതായി അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തിരുനെല്ലി വില്ലേജിലെ 276 സര്‍വ്വെ നമ്പറില്‍പെട്ട ഭൂമിയാണ്‌ ഈ രീതിയില്‍ റിസോര്‍ട്ടുടമയുടെ കയ്യിലെത്തിയത്‌.


തിരുനെല്ലി റോഡില്‍ നിന്നും ഈ ഭൂമിയിലേക്കെത്തിപ്പെടാന്‍ വനംവകുപ്പിന്റെ കൈവശമുള്ള ഭൂമിയിലൂടെയായിരുന്നു വഴിയുണ്ടായിരുന്നത്‌. റിസോര്‍ട്ടിലേക്ക്‌ വനംവകുപ്പില്‍ നിന്നും വഴി ലഭിക്കില്ലെന്ന്‌ ബോധ്യപ്പെട്ട ഉടമ തന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും 50 സെന്റ്‌ ഡി.ടി.പി.സിക്ക്‌ കൈമാറി. പിന്നീട്‌ ഇവിടെ കെ.ടി.ഡി.സി റസേ്‌റ്റാറന്റ്‌ പണിയുകയും ഇവിടേക്ക്‌ മൂന്നുവീറ്റര്‍ വീതിയില്‍ 30 മീറ്റര്‍ ദൂരം റോഡ്‌ നിര്‍മ്മാണത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്‌തു. ഈ വഴിയാണ്‌ ഇപ്പോള്‍ മൂന്ന്‌ റിസോര്‍ട്ടുകളും ഉപയോഗിക്കുന്നത്‌.


ഇതില്‍ അഗ്രഹാര റിസോര്‍ട്ടിന്‌ നേരെ നവംബര്‍ 18നും, കെ.ടി.ഡി.സി ഹോട്ടലിനുനേരെ ഈ മാസം 25നുമാണ്‌ ആക്രമണമുണ്ടായത്‌. ഇതിനുപുറമെ ഹിമഗിരി റിസോര്‍ട്ടും ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭൂമിയിടപാടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്‌ മാനന്തവാടി തഹസില്‍ദാറാണ്‌ തയ്യാറാക്കുന്നത്‌.










from kerala news edited

via IFTTT

റവന്യൂ സര്‍വ്വേ അദാലത്ത്‌ നാളെ: പരാതികള്‍ നാളെയും സ്വീകരിക്കും











Story Dated: Thursday, January 29, 2015 01:42


കല്‍പ്പറ്റ: റവന്യൂമന്ത്രി അടൂര്‍ പ്രകാശ്‌ നടത്തുന്ന റവന്യൂ സര്‍വ്വേ അദാലത്ത്‌ നാളെ രാവിലെ ഒന്‍പതു മണി മുതല്‍ കലക്‌ടറേറ്റിന്‌ സമീപം തയ്യാറാക്കിയ പ്രത്യേകവേദിയില്‍ നടക്കുമെന്ന്‌ ജില്ലാ കലക്‌ടര്‍ വി. കേശവേന്ദ്ര കുമാര്‍ അറിയിച്ചു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും, നിയമക്കുരുക്കുകളിലോ, കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തതുമായ പരാതികള്‍ക്ക്‌ അതിവേഗം പരിഹാരം കാണുകയും അതിലൂടെ ജനങ്ങള്‍ക്ക്‌ മികച്ച സേവനം നല്‍കുകയുമാണ്‌ അദാലത്തിലൂടെ ലക്ഷ്യമിടുന്നത്‌.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പകൃതിക്ഷോഭം, പട്ടയം, കെ.എല്‍.യു.ഓര്‍ഡര്‍, അതിര്‍ത്തി നിര്‍ണ്ണയം, ലാന്റ്‌ റിക്കോര്‍ഡ്‌ മെയിന്റനന്‍സ്‌ എന്നിവ അദാലത്തില്‍ പരിഗണിക്കും.ഈ വിഷയങ്ങളില്‍ റവന്യൂവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നിലവില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ക്ക്‌പുറമേ 1770 പരാതികളാണ്‌ അദാലത്തിന്റെ പരിഗണനക്കായി ഇതുവരെ ലഭിച്ചിട്ടുള്ളത്‌. ഇവയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ കക്ഷികള്‍ക്ക്‌ അറിയിപ്പ്‌ നല്‍കും. വകുപ്പ്‌ അടിസ്‌ഥാനത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വേദിയില്‍ സജ്‌ജമാക്കും.










from kerala news edited

via IFTTT

ദേശീയപാതയിലെ ഓടകള്‍ മൂടാന്‍ ചന്ദ്രശേഖരദാസ്‌ കമ്മിഷന്‍ നിര്‍ദേശം











Story Dated: Thursday, January 29, 2015 01:40


പുനലൂര്‍: പട്ടണത്തില്‍ നിരന്തരം അപകടമുണ്ടാകുന്ന പോസ്‌റ്റ് ഓഫീസ്‌ ജംഗ്‌ഷനിലെ ഓടകള്‍ സ്ലാബിട്ട്‌ മൂടാനാണ്‌ നിര്‍ദേശം. കേരളത്തില്‍ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളുടെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്‌റ്റിസ്‌ ചന്ദ്രശേഖരദാസ്‌ കമ്മിഷനാണ്‌ ബന്ധപ്പെട്ട അധികൃതര്‍ക്ക്‌ ഈ നിര്‍ദേശം നല്‍കിയത്‌. രണ്ടാഴ്‌ച മുമ്പ്‌ ഇവിടെ സ്വകാര്യ ബസ്‌ സ്‌കൂട്ടറില്‍ ഇടിച്ച്‌ ഭര്‍ത്താവിനും കൈകുഞ്ഞിനുമൊപ്പം യാത്ര ചെയ്‌തിരുന്ന യുവതി മരിച്ച സാഹചര്യത്തില്‍ അപകടസ്‌ഥലം പരിശോധിച്ചിരുന്നണ കമ്മിഷന്‍ മൂടിയില്ലാത്ത ഓടകര്‍ മുലം വാഹനാപകടമുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.


ഈ ഭാഗത്തുള്ള ടെമ്പോ സ്‌റ്റാന്‍ഡ്‌ മാറ്റുന്നതിനും ശുപാര്‍ശയുണ്ട്‌. ദേശീയപാതയോരത്തായതിനാല്‍ സ്‌ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ്‌ നീക്കാനുള്ള നിര്‍ദേശിച്ചിരുന്നു. ഔട്ട്‌ലെറ്റിന്റെ മുന്നില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കാണ്‌ ഇവിടെ നിരന്തരം അപകടമുണ്ടാക്കുന്നതിന്‌ മുഖ്യകാരണം. പുനലൂര്‍ നഗസഭയും ട്രാഫിക്ക്‌ കമ്മിറ്റിയുടെയും ജനമൈത്രി പോലീസിന്റെയും സംയുക്‌ത യോഗത്തില്‍ മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന്‌ 31-നകം പാര്‍ക്കിംഗ്‌ സ്‌ഥലങ്ങള്‍ നിശ്‌ചയിക്കുമെന്ന്‌ പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

തിന്മയെ അകറ്റുന്ന ചികിത്സാലയങ്ങളാണ്‌ ക്ഷേത്രങ്ങള്‍: ഗുരുരത്നം ജ്‌ഞാന തപസ്വി











Story Dated: Thursday, January 29, 2015 01:40


കൊല്ലം: മനുഷ്യമനസുകളിലെ തിന്മയെ അകറ്റുന്ന ആത്മീയ ചികിത്സാലയങ്ങളാണ്‌ ക്ഷേത്രങ്ങളെന്ന്‌ സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി. പാരിപ്പളളി പാമ്പുറം വിഷ്‌ണുപുരം ക്ഷേത്രത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്വാമി. മദ്യം, മയ്‌ക്കുമരുന്ന്‌ എന്നിവ മനുഷ്യമനസിനെ സ്വാധീനിക്കുകയും സ്വഭാവവൈകല്യങ്ങള്‍ സൃഷ്‌ടിച്ച്‌ കുടുംബ ബന്ധങ്ങളെ ശിഥിലപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ മനസിനെയാണ്‌ ആദ്യം ചികിത്സിക്കേണ്ടത്‌. മനുഷ്യന്റെ മനസില്‍ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന്‌ സ്വാമി കുട്ടിചേര്‍ത്തു.


ദു:ഖം വരുമ്പോള്‍ ദൈവത്തെ കൂട്ടുപിടിക്കുന്ന നമ്മള്‍ ജീവിതത്തിലെ സന്തോഷത്തിലും ദൈവത്തോട്‌ ചേര്‍ന്ന്‌ നില്‍ക്കണമെന്നും സ്വാമി ഓര്‍മ്മിപ്പിച്ചു. ക്ഷേത്രം രക്ഷാധികാരി രാഘവന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ്‌ത കാര്‍ട്ടൂണിസ്‌റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാര്‍, ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ രാജീവന്‍, സെക്രട്ടറി സുരേഷ്‌ ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

ജ്യോതിപ്രസാദിന്‌ ഉജ്‌ജ്വല വരവേല്‍പ്പ്‌ നല്‌കി











Story Dated: Thursday, January 29, 2015 01:40


കാസര്‍ഗോഡ്‌: റാഞ്ചിയില്‍ നടന്ന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം 100,200 മീറ്ററില്‍ വെങ്കലമെഡലും 4ത 100 ല്‍ സ്വര്‍ണ്ണമെഡലും നേടിയ ടി.കെ ജ്യോതിപ്രസാദിന്‌ കാസര്‍കോട്‌ റെയില്‍വേ സേ്‌റ്റഷനില്‍ ഉജ്‌ജ്വല വരവേല്‍പ്പ്‌ നല്‍കി. നായന്‍മാര്‍മൂല ടി.ഐ.എച്ച്‌.എസ്‌.എസ്‌ ലെ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്‌ ജ്യോതിപ്രസാദ്‌.

റെയില്‍വേ സേ്‌റ്റഷനില്‍ നല്‍കിയ വരവേല്‍പ്പിന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി ശ്യാമളാദേവി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്‌ എം. അച്യുതന്‍ , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ്‌ അലി, ഹെഡ്‌മിസ്‌ട്രസ്സ്‌ ജി. ലത, പിടിഎ പ്രസിഡണ്ട്‌ അബ്‌ദുള്‍ സലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാന്റ്‌ വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ജ്യോതിപ്രസാദിനെ സ്‌കൂളിലേക്ക്‌ ആനയിച്ചു. ടി.ഐ.എച്ച്‌എസ്‌എസിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ്‌ ജ്യോതിപ്രസാദ്‌ ഉദ്‌ഘാടനം ചെയ്‌തു.










from kerala news edited

via IFTTT

ദേവകി











Story Dated: Thursday, January 29, 2015 07:26


mangalam malayalam online newspaper

ചെര്‍പ്പുളശേരി: ഭര്‍ത്താവ്‌ മരിച്ച്‌ എട്ടാം ദിവസം ഭാര്യയും മരിച്ചു. ചെര്‍പ്പുളശേരി ചോലയ്‌ക്കല്‍ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി(74)യാണ്‌ മരിച്ചത്‌. 20നാണ്‌ ഭര്‍ത്താവ്‌ ശ്രീധരന്‍ മരിച്ചത്‌. മക്കള്‍: പ്രഭാകരന്‍, നിര്‍മല, വിമല. മരുമക്കള്‍: സരോജിനി, രാജേന്ദ്രന്‍, സുബ്രഹ്‌മണ്യന്‍.










from kerala news edited

via IFTTT

ട്രെയിന്‍ തട്ടിമരിച്ചു











Story Dated: Thursday, January 29, 2015 07:25


തിരൂര്‍: വീട്ടമ്മയെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കാണപ്പെട്ട തലക്കാട്‌ പഞ്ചായത്തില്‍ തേവലപ്പുറം സ്വദേശിനി പാലക്കല്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ അസ്‌മാബി(34)യുടെ മൃതദേഹമാണു കട്ടച്ചിറ പാലത്തിനു സമീപമുള്ള റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്‌. മക്കള്‍: ഷാഹിദുല്‍ റിസ്‌വാന്‍, ഷൈബ, ഷൈമ.










from kerala news edited

via IFTTT

അറസ്‌റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന്‌ സംയുക്‌ത തൊഴിലാളി സമരസമിതി











Story Dated: Thursday, January 29, 2015 01:41


നിലമ്പൂര്‍: കെ.എസ്‌.ആര്‍.ടി.സി ഡിപ്പോയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യഥാര്‍ത്ഥ വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ നടത്താതെ സമരം തുടരുമെന്നു സംയുക്‌ത തൊഴിലാളി സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. പ്രതികളില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക്‌ നീതി നിഷേധിക്കുകയാണ്‌. സംഭവസമയത്ത്‌ ആറു പേരെ ജീപ്പില്‍ കയറ്റി കൊണ്ടുവന്ന പോലീസ്‌ രണ്ടു പേരുകള്‍ മാത്രമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.


ഇത്‌ യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമാണ്‌.അക്രമം നടത്തിയവരെ കയ്യില്‍ കിട്ടിയിട്ടും വൈദ്യ പരിശോധന പോലും നടത്താതെ വിട്ടയക്കുകയാണ്‌ ചെയ്‌തത്‌. പ്രതികള്‍ എത്തിയ വാഹനം സംഭവ സ്‌ഥലത്തുണ്ടായിട്ടും കസ്‌റ്റഡിയിലെടുക്കാന്‍ പോലും പോലീസ്‌ തയ്യാറായിട്ടില്ല. ഇതെല്ലാം പ്രതികളെ രക്ഷിക്കുന്നതിനായി മനപൂര്‍വ്വം നടത്തുന്ന ഇടപെടലുകളാണെന്ന്‌ സംശയിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്‌ വിവിധ യൂണിയന്‍ ഭാരവാഹികളായ ഇബ്രാഹിം.എം.എം,അഷ്‌റഫ്‌.കെ,ജൂഡി തോമസ്‌,ഇ.ടി.ഗംഗാധരന്‍,കെ.എ.നിസാര്‍ എന്നിവര്‍ പറഞ്ഞു.










from kerala news edited

via IFTTT

പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു











Story Dated: Thursday, January 29, 2015 01:41


തിരൂര്‍: യു.ഡി.എഫ്‌ ഭണ സമിതിയില്‍ അഴിമതി ആരോപിച്ച്‌ തിരുന്നാവായ പഞ്ചായത്ത്‌ ഓഫീസ്‌ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. രാവിലെ ആറിനു തുടങ്ങിയ ഉപരോധം വൈകിട്ടു അഞ്ചുവരെയുണ്ടായി. ശ്രീദേവന്റെ അധ്യക്ഷതയില്‍ ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ എം.ബി ഫൈസല്‍ ഉദ്‌ഘാടനം ചെയ്‌തു. പി. മുഹമ്മദ്‌, പി. ഇബ്രാഹീം, അസ്‌ക്കര്‍ നേതൃത്വം നല്‍കി.










from kerala news edited

via IFTTT

താനൂര്‍ കടപ്പുറത്ത്‌ വില്ലേജ്‌ ക്യാമ്പ്‌: കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ ബോധവല്‍ക്കരണം











Story Dated: Thursday, January 29, 2015 01:41


താനൂര്‍: നെഹ്‌റു ജന്മശതാബ്‌ദിയോടനുബന്ധിച്ച്‌ ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താനൂര്‍ കടപ്പുറത്ത്‌ വില്ലേജ്‌ കാമ്പ്‌ തുടങ്ങി. ഗാന്ധിദര്‍ശന്‍ സമിതിയും കാരാത്തോട്‌ ഇന്‍കെല്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ്‌ ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്‌) മായി സഹകരിച്ചാണു ക്യാമ്പ്‌ നടത്തുന്നത്‌. താനൂര്‍ കടപ്പുറത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനീറ വില്ലേജ്‌ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു.


ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി.അഷ്‌റഫ്‌ അധ്യക്ഷനായി. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ.നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, എന്‍.ടി.ടി.എഫ്‌ പ്രിന്‍സിപ്പല്‍ പി.ഗോറി, ഫിഷറീസ്‌ സ്‌കൂള്‍ വി.എച്ച്‌.എസ്‌.ഇ പ്രിന്‍സിപ്പല്‍ എം.ആയിഷസജ്‌ന, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി.ആശ, പ്രധാനധ്യാപിക സി.പി.തങ്ക പ്രസംഗിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ കടപ്പുറത്തെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ശേഖരിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ വീടുകള്‍തോറും കയറിയിറങ്ങി ലഹരിവിരുദ്ധ ശുചിത്വ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.


മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതിനെതിരെയും പ്ലാസ്‌റ്റിക്‌ നിര്‍മാര്‍ജനത്തിനെതിരെയും ബോധവത്‌കരണം നടത്തി.ഉച്ചയ്‌ക്ക് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ്‌ ഹാളില്‍ നെഹ്‌റു എന്ന രാഷ്‌ട്ര ശില്‌പി വിഷയത്തില്‍ തായാട്ട്‌ ബാലന്‍ ക്ലാസെടുത്തു. ഇന്നു ഗാന്ധിജിയും യുവാക്കളും വിഷയത്തില്‍ വി.എസ്‌.ഗിരീഷ്‌ ക്ലാസെടുക്കും. 29നും 30നും നടക്കുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ജിംക്കാന-ഗോള്‍ഡന്‍ സ്‌റ്റാര്‍ എന്നീ യൂത്ത്‌ ക്ലബ്ബുകളും പങ്കാളികളാവും.










from kerala news edited

via IFTTT