Story Dated: Thursday, January 29, 2015 01:41
കോട്ടയം: ദേശീയ ഗയിംസില് കേരളത്തിനു വേണ്ടി സ്വര്‍ണം നേടുന്ന കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് ദീപശിഖാപ്രയാണത്തിനു നല്കിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ഗയിംസിന് 27 വര്‍ഷങ്ങള്‍ക്കു ശേഷം കേരളം ആതിഥ്യം വഹിക്കുമ്പോള്‍ നാടിന്റെ അഭിമാനം ഉയര്‍ത്തുന്നതില്‍ കായികതാരങ്ങളുടെ പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ജോലി വാഗ്ദാനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധി സ്ക്വയറില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ നഗരസഭാ ചെയര്മാന് കെ. ആര്. ജി. വാര്യര്‍, കൗസിലര്‍മാരായ എന്‍.എസ്. ഹരിശ്ചന്ദ്രന്, സിന്‍സി പാറേല്‍, ജാന്‍സി ജേക്കബ്, രാജം ജി. നായര്‍, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ദീപശിഖ പ്രയാണത്തിനു രാവിലെ വൈക്കത്തു കെ. അജിത് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എയും ഏറ്റുമാനൂരില്‍ കെ. സുരേഷ് കുറുപ്പ് എം.എല്‍.എയും സ്വീകരണത്തിനു നേതൃത്വം നല്കി.
from kerala news edited
via IFTTT