Story Dated: Thursday, January 29, 2015 01:41
പാലക്കാട്: ഇന്ധനവില കൊള്ളയ്ക്കെതിരേ കേരള എന്‍.ജി.ഒ. യൂണിയന്റെ നേതൃത്വത്തില്‍ നാളെ വൈകീട്ട് നാലിന് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്തും. അന്താരാഷ്ര്ട വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിവ് തുടരുമ്പോഴും ആഭ്യന്തര വിപണിയില്‍ ഇന്ധനവില കുറയ്ക്കാതെ നികുതികള്‍ തുടര്‍ച്ചയായി വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍ക്ക് കൂട്ട് നില്ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തുന്നത്.
from kerala news edited
via IFTTT