Story Dated: Wednesday, January 28, 2015 02:32
കോഴിക്കോട്: മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ടു ബി.ജെ.പി. ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. നഗര - ഗ്രാമഭേദമന്യേ കടകമ്പോളങ്ങള്‍ അടഞ്ഞു കിടുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി.യും സര്‍വീസ് നടത്തിയില്ല. സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു. ഇരുചക്ര വാഹനങ്ങളും ചുരുക്കം ചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് റോഡിലിറങ്ങിയത്. ചുരുക്കം ചില കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പോലീസ് അകമ്പടിയോടെ നിരത്തിലിറങ്ങിയിരുന്നു.
ഹര്‍ത്താലായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ബസ് മാര്‍ഗം വിവിധ സ്‌ഥലങ്ങളില്‍ എത്തിച്ചേരാനുള്ള യാത്രക്കാരെയാണു ഹര്‍ത്താല്‍ വലച്ചത്. ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ യാത്രക്കാര്‍ ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി. പൊരിവെയിലില്‍ പലരും നടന്നാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു ബസ്‌റ്റാന്റിലെത്തിയത്. ഹര്‍ത്താലിനെ തുടര്‍ന്ന് കനത്ത പോലീസ് കാവലായിരുന്നു നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയത് . ബി.ജെ.പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് രഘുനാഥിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
from kerala news edited
via IFTTT