Story Dated: Thursday, January 29, 2015 01:40
കൊല്ലം: മനുഷ്യമനസുകളിലെ തിന്മയെ അകറ്റുന്ന ആത്മീയ ചികിത്സാലയങ്ങളാണ് ക്ഷേത്രങ്ങളെന്ന് സ്വാമി ഗുരുരത്നം ജ്‌ഞാന തപസ്വി. പാരിപ്പളളി പാമ്പുറം വിഷ്‌ണുപുരം ക്ഷേത്രത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്വാമി. മദ്യം, മയ്‌ക്കുമരുന്ന് എന്നിവ മനുഷ്യമനസിനെ സ്വാധീനിക്കുകയും സ്വഭാവവൈകല്യങ്ങള്‍ സൃഷ്‌ടിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലപ്പെടുത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യന്റെ മനസിനെയാണ് ആദ്യം ചികിത്സിക്കേണ്ടത്. മനുഷ്യന്റെ മനസില്‍ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണമെന്ന് സ്വാമി കുട്ടിചേര്‍ത്തു.
ദു:ഖം വരുമ്പോള്‍ ദൈവത്തെ കൂട്ടുപിടിക്കുന്ന നമ്മള്‍ ജീവിതത്തിലെ സന്തോഷത്തിലും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കണമെന്നും സ്വാമി ഓര്‍മ്മിപ്പിച്ചു. ക്ഷേത്രം രക്ഷാധികാരി രാഘവന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രസ്‌ത കാര്‍ട്ടൂണിസ്‌റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാര്‍, ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവന്‍, സെക്രട്ടറി സുരേഷ് ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT