121

Powered By Blogger

Wednesday, 28 January 2015

ഷൂട്ടിംഗ്‌ റെയിഞ്ചിന്റെ ഉദ്‌ഘാടനത്തില്‍ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധം; പ്രവര്‍ത്തകരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു നീക്കി











Story Dated: Thursday, January 29, 2015 01:42


തിരുവനന്തപുരം: ദേശീയഗെയിംസിന്റെ വട്ടിയൂര്‍ക്കാവില്‍ പണികഴിപ്പിച്ച ഷൂട്ടിംഗ്‌ റെയിഞ്ചിന്റെ ഉദ്‌ഘാടന വേദിയില്‍ ഡി.വൈ.എഫ്‌.ഐയുടെ പ്രതിഷേധം.ഷൂട്ടിംഗ്‌ റെയിഞ്ചിന്റെ അന്‍പതുശതമാനം പണിപോലും പൂര്‍ത്തിയായിട്ടില്ലെന്ന്‌ ആരോപിച്ചായിരുന്നു സമരം. മുഖ്യമന്ത്രി വേദിയിലെത്തി മിനിറ്റികള്‍ക്കുള്ളിലാണ്‌ കാണികള്‍ക്കിടയില്‍ നിന്ന്‌ പ്രതിഷേധമുയര്‍ന്നത്‌.


മുഖ്യമന്ത്രി ഭദ്രദീപംകൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നതിനിടെ പത്തോളംവരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടികളുമായി ചാടിയെണീറ്റു. മുദ്രാവാക്യം വിളികളുമായി വേദിയിലേക്ക്‌ ഓടിയടുത്തതോടെ പോലീസെത്തി പ്രവര്‍ത്തകരെ തടയുകയായിരുന്നു. തുടര്‍ന്ന്‌ സംഭവസ്‌ഥലത്തുനിന്ന്‌ പ്രതിഷേധക്കാരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു നീക്കി.


ഉദ്‌ഘാടനവേദിയില്‍ പ്രതിഷേധത്തിനുശേഷം പുറത്തു സംഘടിച്ച സി.പി.എം പ്രവര്‍ത്തകര്‍ ധര്‍ണനടത്തി. ധര്‍ണാസമരം സി.പി.എം ജില്ലാക്കമ്മിറ്റിയംഗം കെ.സി.വിക്രമന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.വൈ.എഫ്‌.ഐ സംസ്‌ഥാനക്കമ്മിറ്റിയംഗം ഐ.പി. ബിനു, എം.വേലപ്പന്‍, ബാലചന്ദ്രന്‍, ഷാനവാസ്‌ എന്നിവര്‍ സമരത്തിന്‌ നേതൃത്വം നല്‍കി.










from kerala news edited

via IFTTT