Story Dated: Thursday, January 29, 2015 03:00
തിരുവനന്തപുരം: അപശബ്‌ദങ്ങള്‍ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി യോഗത്തില്‍ തീരുമാനം. വിവാദവിഷയങ്ങളില്‍ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം കൈക്കൊണ്ട തീരുമാനങ്ങളെ മാണിവിഭാഗം സ്വാഗതംചെയ്‌തു.
യോഗത്തിന്റെ തുടക്കത്തില്‍തന്നെ സംസാരിച്ച മന്ത്രി കെ.എം മാണി സമീപകാലത്ത് ഉണ്ടായ വിവാദങ്ങള്‍ ചര്‍ച്ചയാക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചു. ഇക്കാര്യം പൊതുവെ യോഗം സ്വീകരിച്ചുവെങ്കിലും അടുത്തിടെ ചില നേതാക്കളില്‍ നിന്ന് വ്യത്യസ്‌താഭിപ്രായം ഉണ്ടായത് ചിലര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അപശബ്‌ദം ഒഴിവാക്കി പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ രണ്ടഭിപ്രായം പാടില്‌ളെന്നും ധാരണയായി.
ബജറ്റ് അവതരിപ്പിക്കാന്‍ കെ.എം മാണിയെ അനുവദിക്കില്‌ളെന്ന പ്രതിപഷ നിലപാടിനെ യോഗംഅപലപിച്ചു.തെരെഞ്ഞെടുക്കപ്പെട്ട ധനകാര്യമന്ത്രിയെ ബജറ്റവതരണത്തില്‍ നിന്ന് തടയുമെന്ന പ്രഖ്യാബനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.ഇതിനെ ശക്‌തമായി നേരിടാനും യോഗം തീരുമാനിച്ചു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്,കോഴ ആരോപണത്തിനെറ പേരില്‍ ഇടതുമുന്നണി നടത്തുന്ന കുല്‍സിത ശ്രമങ്ങളെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു. കെ.എം മാണിക്കെതിരായ ആരോപണങ്ങളെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ യു.ഡി.എഫ് യോഗത്തിന് ശേഷമാണ് മാണിഗ്രൂപ്പ് ഉന്നതാധികാരസമിതി മുന്‍ നിശ്‌ചയപ്രകാരം ചേര്‍ന്നത്
from kerala news edited
via IFTTT