Story Dated: Thursday, January 29, 2015 01:41
നിലമ്പൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യഥാര്‍ത്ഥ വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ നടത്താതെ സമരം തുടരുമെന്നു സംയുക്‌ത തൊഴിലാളി സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. പ്രതികളില്‍ ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. സംഭവസമയത്ത് ആറു പേരെ ജീപ്പില്‍ കയറ്റി കൊണ്ടുവന്ന പോലീസ് രണ്ടു പേരുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമാണ്.അക്രമം നടത്തിയവരെ കയ്യില്‍ കിട്ടിയിട്ടും വൈദ്യ പരിശോധന പോലും നടത്താതെ വിട്ടയക്കുകയാണ് ചെയ്‌തത്. പ്രതികള്‍ എത്തിയ വാഹനം സംഭവ സ്‌ഥലത്തുണ്ടായിട്ടും കസ്‌റ്റഡിയിലെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതെല്ലാം പ്രതികളെ രക്ഷിക്കുന്നതിനായി മനപൂര്‍വ്വം നടത്തുന്ന ഇടപെടലുകളാണെന്ന് സംശയിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് വിവിധ യൂണിയന്‍ ഭാരവാഹികളായ ഇബ്രാഹിം.എം.എം,അഷ്‌റഫ്.കെ,ജൂഡി തോമസ്,ഇ.ടി.ഗംഗാധരന്‍,കെ.എ.നിസാര്‍ എന്നിവര്‍ പറഞ്ഞു.
from kerala news edited
via IFTTT