121

Powered By Blogger

Wednesday, 28 January 2015

മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി











Story Dated: Thursday, January 29, 2015 01:42


തിരുനെല്ലി: ആദിവാസി ഭൂമി തട്ടിയെടുത്ത്‌ റിസോര്‍ട്ട്‌ നിര്‍മ്മിച്ചതാണെന്ന്‌ ആരോപിച്ച മാവോവാദികള്‍ ആക്രമണം നടത്തിയ റിസോര്‍ട്ടുള്‍പ്പെട്ട ഭൂമിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജില്ലാ കലക്‌ടര്‍ ആവശ്യപ്പെട്ടു. രണ്ടുമാസത്തിനിതെ രണ്ടുറിസോര്‍ട്ടുകള്‍ അടിച്ചുതകര്‍ക്കപ്പെട്ട തിരുനെല്ലി വില്ലേജിലെ 276 സര്‍വ്വെ നമ്പറിലെ ഭൂമിയിടപ്പാടിനെകുറിച്ചാണ്‌ കലക്‌ടര്‍ റിപ്പോര്‍ട്ട്‌ തേടിയത്‌. നവംബര്‍ 18ന്‌ തകര്‍ക്കപ്പെട്ട അഗ്രഹാര റിസോര്‍ട്ട്‌ നില്‍ക്കുന്ന സ്‌ഥലത്തെച്ചൊല്ലിയാണ്‌ ആരോപണമുയര്‍ന്നത്‌.


റിസോര്‍ട്ടുള്‍പ്പെട്ട ഭൂമി ആദിവാസികളില്‍ നിന്നും തട്ടിയെടുത്തതാണെന്നും ഇതിനായി റവന്യൂ ഉദ്യോഗസ്‌ഥരുള്‍പ്പടെ കൂട്ടുനിന്നതായും ആരോപണമുയര്‍ന്നിരുന്നു. മാവോവാദികള്‍ രണ്ട്‌ റിസോര്‍ട്ടുകളും തകര്‍ത്ത ശേഷം പതിച്ച പോസ്‌റ്ററുകളിലും പ്രദേശത്ത്‌ വിതറിയ കാട്ടുതീ പ്രസിദ്ധീകരണത്തിലും ഈ കാര്യങ്ങള്‍ ചൂണ്ടികാണിച്ചിരുന്നു. ആദിവാസി ഭൂമിയില്‍ 1.20 സെന്റ്‌ ഭൂമിയാണ്‌ അടിയാന്‍ ചന്ദ്രന്‍ എന്ന ആദിവാസിയില്‍ നിന്നും 1995ല്‍ റിസോര്‍ട്ടുടമ ഏറ്റെടുത്തത്‌. ചന്ദ്രന്‍ കലക്‌ടര്‍ക്ക്‌ നല്‍കിയ അപേക്ഷ പരിഗണിച്ചാണ്‌ ഭൂമി വില്‍ക്കാനനുമതി നല്‍കിയത്‌.


എന്നാല്‍ ഇത്തരത്തില്‍ ആദിവാസി ഭൂമി വില്‍ക്കാനനുമതി നല്‍കിയത്‌. എന്നാല്‍ ഇത്തരത്തില്‍ ആദിവാസി ഭൂമി വില്‍പ്പന നടത്തുമ്പോള്‍ പകരം ഭൂമി ആദിവാസിയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന നിയമം പാലിക്കപ്പെട്ടിരുന്നില്ലെന്ന്‌ പറയപ്പെടുന്നു. 1573/95 നമ്പര്‍ പ്രകാരമാണ്‌ അന്നത്തെ ജില്ലാ കലക്‌ടര്‍ വിശ്വാസ്‌ മേത ഭൂമി വില്‍ക്കാന്‍ അനുമതി നല്‍കിയത്‌. എന്നാല്‍ ഈ അനുമതിക്ക്‌ പിറകില്‍ വന്‍ സ്വാധീനവും അഴിമതിയുമുള്ളതായി അന്നുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തിരുനെല്ലി വില്ലേജിലെ 276 സര്‍വ്വെ നമ്പറില്‍പെട്ട ഭൂമിയാണ്‌ ഈ രീതിയില്‍ റിസോര്‍ട്ടുടമയുടെ കയ്യിലെത്തിയത്‌.


തിരുനെല്ലി റോഡില്‍ നിന്നും ഈ ഭൂമിയിലേക്കെത്തിപ്പെടാന്‍ വനംവകുപ്പിന്റെ കൈവശമുള്ള ഭൂമിയിലൂടെയായിരുന്നു വഴിയുണ്ടായിരുന്നത്‌. റിസോര്‍ട്ടിലേക്ക്‌ വനംവകുപ്പില്‍ നിന്നും വഴി ലഭിക്കില്ലെന്ന്‌ ബോധ്യപ്പെട്ട ഉടമ തന്റെ കൈവശമുള്ള ഭൂമിയില്‍ നിന്നും 50 സെന്റ്‌ ഡി.ടി.പി.സിക്ക്‌ കൈമാറി. പിന്നീട്‌ ഇവിടെ കെ.ടി.ഡി.സി റസേ്‌റ്റാറന്റ്‌ പണിയുകയും ഇവിടേക്ക്‌ മൂന്നുവീറ്റര്‍ വീതിയില്‍ 30 മീറ്റര്‍ ദൂരം റോഡ്‌ നിര്‍മ്മാണത്തിന്‌ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്‌തു. ഈ വഴിയാണ്‌ ഇപ്പോള്‍ മൂന്ന്‌ റിസോര്‍ട്ടുകളും ഉപയോഗിക്കുന്നത്‌.


ഇതില്‍ അഗ്രഹാര റിസോര്‍ട്ടിന്‌ നേരെ നവംബര്‍ 18നും, കെ.ടി.ഡി.സി ഹോട്ടലിനുനേരെ ഈ മാസം 25നുമാണ്‌ ആക്രമണമുണ്ടായത്‌. ഇതിനുപുറമെ ഹിമഗിരി റിസോര്‍ട്ടും ഈ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഭൂമിയിടപാടുകളെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട്‌ മാനന്തവാടി തഹസില്‍ദാറാണ്‌ തയ്യാറാക്കുന്നത്‌.










from kerala news edited

via IFTTT