121

Powered By Blogger

Thursday, 29 January 2015

കള്ളപ്പണം തിരിച്ചു കൊണ്ടുവരണം; മോഡി പറയുന്നത്‌ ഒന്ന്‌ പ്രവര്‍ത്തി മറ്റൊന്നെന്ന്‌ അണ്ണാ ഹസാരേ









Story Dated: Thursday, January 29, 2015 04:54



mangalam malayalam online newspaper

ന്യൂഡല്‍ഹി: കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും ലോക്‌പാല്‍ നടപ്പിലാക്കുമെന്നും നടത്തിയ വാഗ്‌ദാനം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രത്യഘാതം നേരിടാന്‍ തയ്യാറായിക്കൊള്ളാന്‍ നരേന്ദ്രമോഡി സര്‍ക്കാരിന്‌ അണ്ണാ ഹസാരേയുടെ മുന്നറിയിപ്പ്‌. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന്‌ തന്നെ അടുത്ത പ്രതിഷേധം തുടങ്ങുമെന്നും തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പറഞ്ഞിരുന്ന വാഗ്‌ദാനം പാലിക്കാന്‍ പ്രധാനമന്ത്രിക്ക്‌ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


തെരഞ്ഞെടുപ്പിന്‌ തയ്യാറാകുമ്പോള്‍ ബ്‌ളാക്ക്‌മണി തിരിച്ചു കൊണ്ടുവന്ന്‌ എല്ലാ ഇന്ത്യാക്കാരുടേയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്‌ദാനം. എട്ടു മാസം കഴിഞ്ഞിട്ടും ആരുടേയും അക്കൗണ്ടില്‍ 15 രൂപ പോലും വന്നിട്ടില്ല. കള്ളപ്പണത്തെയും ലോക്‌പാലിനെയും കുറിച്ച്‌ ഇപ്പോള്‍ മോഡി മിണ്ടുന്നേയില്ല. മോഡി പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ആനയും ആടും പോലെ വ്യത്യാസമാണ്‌. കേന്ദ്ര സര്‍ക്കാരിനെതിരേ ഉടന്‍ പ്രതിഷേധം തുടങ്ങുമെന്ന്‌ അദ്ദേഹം പറഞ്ഞു.


ഇക്കാര്യത്തില്‍ തന്നെപ്പോലെ ചിന്തിക്കുന്ന രാജ്യത്തെ മുഴുവന്‍ പേരുടേയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂടെയുണ്ടായിരുന്ന കരുത്തന്‍മാരെല്ലാം വിവിധ പാര്‍ട്ടികളില്‍ ചേര്‍ന്നതിനാല്‍ ഹസാരേയുടെ പ്രതിഷേധത്തിന്‌ പഴയ വീര്യം ഉണ്ടാകില്ലെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍ തന്റെ കളത്തില്‍ ഇനിയുഗ നല്ല ചുണക്കുട്ടന്മാര്‍ ഉണ്ടെന്നാണ്‌ ഹസാരേയുടെ മറുപടി. മോഡി സര്‍ക്കാര്‍ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും അത്തരം ഓര്‍ഡിനന്‍സ്‌ കൊണ്ട്‌ അനേകം കര്‍ഷര്‍ക്കും കൃഷി ഉപജീവനമാര്‍ഗ്ഗമായി കരുതുന്നവര്‍ക്കും ഗുണം ചെയ്യുമെന്നും ഹസാരേ പറഞ്ഞു.










from kerala news edited

via IFTTT