ഭവന നിര്‍മാണത്തില്‍ സൗജന്യ മാര്‍ഗദര്‍ശനവുമായി എന്‍ജിനിയേഴ്‌സ് ഫോറം
അക്ബര്‍ പൊന്നാനി
Posted on: 29 Jan 2015
ജിദ്ദ: പ്രൊഫഷണല്‍ രംഗത്തെ വൈദഗ്ദ്യം സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ജിദ്ദയിലെ കേരള എന്‍ജിനിയേഴ്‌സ് ഫോറം പരിപാടികള്‍ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച 'ഭാവിയിലേയ്ക്ക് ഒരു ഭവനം' എന്ന പ്രമേയത്തില്‍ ശില്പശാല അരങ്ങേറും.ശരഫിയ്യ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പരിപാടി ആരംഭിക്കും.
ഭവന നിര്‍മാണത്തില്‍ ശ്രദ്ധികേണ്ട കാര്യങ്ങള്‍, സോളാര്‍ എനര്‍ജി എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് സംവാദവും നടക്കും. തുടര്‍ന്ന് ഭവന നിര്‍മാണ കാര്യത്തിനു പ്രവാസികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സൗജന്യമായി നല്കുന്നതിന് ഒരു ടീമിന് രൂപം നല്കുകയും ചെയ്യുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു.
ജിദ്ദയിലെ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളെ ക്ഷണിച്ചു കൊണ്ട് നടത്തുന്ന ശില്പശാലയില്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ അവരിലൂടെ പൊതു സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാനാണ് എന്‍ജിനീയര്‍മാരുടെ കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു ഭവന നിര്‍മാണം സംബന്ധിച്ച ബോധവല്ക്കരണവും സംഘടിപ്പിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപവല്കരിച്ച കേരള എന്‍ജിനിയേഴ്‌സ് ഫോറം ഇതുവരെ ഇന്‍ഹൗസ് പരിപാടികളാണ് നടത്തിയിരുന്നത്. പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായ വിധത്തില്‍ കൂടി കൂട്ടായ്മയെ പരിവര്‍ത്തിപ്പിക്കുന്നതിന്റെ മുന്നോടിയാണ് ശില്പശാല. ഇതിന് മുമ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടത്തിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ സംബന്ധിച്ച ഓറിയന്റേഷന്‍ പരിപാടി ഏറെ പ്രശംസ നേടിയിരുന്നു.
from kerala news edited
via IFTTT