121

Powered By Blogger

Thursday, 29 January 2015

ഇന്‍ഡൊനീഷ്യ വിമാനം അപകടസമയത്ത് നിയന്ത്രിച്ചത് സഹപൈലറ്റ് ..








ഇന്‍ഡൊനീഷ്യ വിമാനം അപകടസമയത്ത് നിയന്ത്രിച്ചത് സഹപൈലറ്റ് ..


Posted on: 30 Jan 2015


ജക്കാര്‍ത്ത: കഴിഞ്ഞമാസം ജാവ കടലില്‍ തകര്‍ന്നുവീണ ഇന്‍ഡൊനീഷ്യാ വിമാനം അപകടസമയത്ത് നിയന്ത്രിച്ചിരുന്നത് സഹ പൈലറ്റായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ഇന്‍ഡൊനീഷ്യ നാഷണല്‍! ട്രാന്‍സ്‌പോര്‍ട്ടേഷന്‍! !!!സുരക്ഷാക്കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വേണ്ടത്ര മുന്‍പരിചയമില്ലാത്ത സഹ പൈലറ്റ് ഫ്രഞ്ചുകാരന്‍ റെമി പ്ലെസല്‍ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റായ ഇരിയാന്തോ നിരീക്ഷണപൈലറ്റായി സമീപത്ത്് ഇരിക്കുകയായിരുന്നു.

കാലാവസ്ഥ പ്രതികൂലമായതിനെത്തുടര്‍ന്ന് അപകടത്തിന് തൊട്ടുമുമ്പ് വിമാനം അതിവേഗം ഉയര്‍ത്തിയതായി ബ്ലൂക്ക് ബോക്‌സ് പരിശോധനസംഘാംഗമായ ഇററ്റ ലാംഗോലിയ പറഞ്ഞു. 30 സെക്കന്‍ഡിനിടെ വിമാനം 32,000 അടിയില്‍നിന്ന് 37,400 അടിയിലേക്ക് ഉയരുകയും തുടര്‍ന്ന് 32,000 അടിയിലേക്ക് മൂക്കുകുത്തിയതായി അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 28ന് ഇന്‍ഡൊനീഷ്യ സരോബയയില്‍നിന്ന് സിംഗപ്പൂരിലേക്ക് 162 യാത്രക്കാരുമായി പോകുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചിരുന്നു. 72 മൃതദേഹങ്ങള്‍മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.











from kerala news edited

via IFTTT