121

Powered By Blogger

Thursday, 29 January 2015

മംഗോളിയയില്‍ നിന്നും 200 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി









Story Dated: Thursday, January 29, 2015 06:43



mangalam malayalam online newspaper

മംഗോളിയയില്‍ പത്മാസനത്തില്‍ ഉപവിഷ്‌ടനായ നിലയില്‍ ബുദ്ധസന്യാസിയുടെ രണ്ടു ശതകം പഴക്കമുള്ള മമ്മി കണ്ടെത്തി. ജനുവരി 27 ന്‌ സോംഗിനോഖൈര്‍ഖാന്‍ പ്രവിശ്യയില്‍ നിന്നുമായിരുന്നു മമ്മി കണ്ടെത്തിയതെന്നും പ്രമുഖ ടിബറ്റന്‍ ലാമ ദശി ദോഴ്‌സോ ഇറ്റിജിലോവിന്റെ ഗുരുവിന്റെ മമ്മിയാണ്‌ ഇതെന്ന്‌ വിശ്വസിക്കുന്നതായി മംഗോളിയന്‍ പത്രമായ മോണിംഗ്‌ ന്യൂസ്‌പേപ്പര്‍ പറഞ്ഞു.


പത്മാസനത്തില്‍ ധ്യാനനിരതനായി ഇരിക്കുന്ന നിലയിലുള്ള മമ്മിക്ക്‌ 200 ലധികം വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്നാണ്‌ ഫോറന്‍സിക്‌ വിദഗ്‌ദ്ധരുടെ അഭിപ്രായം. ജനുവരി 27 ന്‌ കണ്ടെത്തിയ മമ്മി കൂടുതല്‍ പരിശോധനകള്‍ക്കായി മംഗോളിയന്‍ തലസ്‌ഥാനമായ ഉലാന്‍ബാറ്റാറിലേക്ക്‌ കൊണ്ടു പോയിരിക്കുകയാണ്‌. ടിബറ്റിലെ ബുര്യാത്ത്‌ വിഭാഗത്തിലെ ലാമയും 1852 ല്‍ ജനിച്ചയാളും ശരീരം അഴുകാത്തതിന്റെ പേരില്‍ അത്ഭുതവുമായ ദശി ദോഴ്‌സോ ഇറ്റിജിലോവ്‌ ഏറെ പ്രശസ്‌തനാണ്‌.










from kerala news edited

via IFTTT