121

Powered By Blogger

Thursday, 29 January 2015

മാലിന്യ വണ്ടികളുമായി കുടുംബശ്രീയുടെ പ്രതിഷേധം











Story Dated: Friday, January 30, 2015 02:49


പാലക്കാട്‌: നഗരസഭ പരിധിയില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പാലക്കാട്‌ നഗരസഭ കുടുംബശ്രീ സിറ്റി ക്ലീനിങ്‌ വര്‍ക്കേഴ്‌സ് യൂണിയന്റെ(സി.ഐ.ടി.യു) നേതൃത്വത്തില്‍ നഗരസഭയ്‌ക്കു മുന്നില്‍ സമരം നടത്തി. മാലിന്യ വണ്ടികള്‍ നഗരസഭയ്‌ക്കു മുന്നില്‍ നിര്‍ത്തിയിട്ടായിരുന്നു പ്രക്ഷോഭം.

ഒരാഴ്‌ച മുമ്പ്‌ നഗരസഭയുടെ പിരിവുശാലയിലെ ട്രഞ്ചിങ്‌ ഗ്രൗണ്ടില്‍ തീകത്തിയിരുന്നു. തുടര്‍ന്നുണ്ടായ രൂക്ഷമായ ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ അവിടേയ്‌ക്ക് മാലിന്യം കൊണ്ടുപോകുന്നത്‌ തടഞ്ഞിരിക്കുകയാണ്‌. നഗരത്തിലെ കടകളിലും വീടുകളിലും ഫ്‌ളാറ്റുകളിലുമൊക്കെ മാലിന്യം കുമിഞ്ഞു കൂടുകയാണ്‌. ഇതിന്റെ പഴി മുഴുവന്‍കുടുംബശ്രീക്കാണ്‌ കേള്‍ക്കുന്നത്‌. ഈ സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ അടിയന്തര പരിഹാരമുണ്ടാക്കാന്‍ നഗരസഭ ഭരണാധികാരികള്‍ കൊടുമ്പ്‌ പഞ്ചായത്ത്‌ അധികൃതരും നാട്ടുകാരുമായി സംസാരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൗണ്‍സിലര്‍ എസ്‌. സഹദേവന്റെയും യൂണിയന്‍ സെക്രട്ടറി വി. ഷൈമയുടെയും നേതൃത്വത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‌ നിവേദനം നല്‍കി. ട്രഞ്ചിങ്‌ ഗ്രൗണ്ടില്‍ അടിക്കടി തീപിടിത്തമുണ്ടാവുന്നത്‌ സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.










from kerala news edited

via IFTTT

Related Posts:

  • ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എം കൊമേഴ്‌സ് തരംഗം ഓണ്‍ലൈന്‍ വ്യാപാരത്തില്‍ എം കൊമേഴ്‌സ് തരംഗംകൊച്ചി: മൊബൈല്‍ ഫോണിലൂടെയുള്ള വാങ്ങല്‍ വന്‍ കുതിച്ചുചാട്ടത്തിലേക്ക്. സമീപ ഭാവിയില്‍ ഈ രംഗം കമ്പ്യൂട്ടറുകള്‍ വഴിയുള്ള ഇന്റര്‍നെറ്റ് വ്യാപാരത്തെ കടത്തിവെട്ടുമെന്നാണ് റിപ്പോര്‍… Read More
  • ബി.എസ്. എന്‍. എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് തകരാറിലായി ബി.എസ്. എന്‍. എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് തകരാറിലായികണ്ണൂര്‍: ബുധനാഴ്ച രാവിലെ മുതല്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ നെറ്റ് വര്‍ക്ക് നിശ്ചലമായത് വരിക്കാരെ ഏറെ കഷ്ടത്തിലാക്കി.ബി.എസ്.എന്‍.എല്‍. പ്രിപെയ്ഡ് വരിക്കാര്‍ക്കാണ് നെറ… Read More
  • സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ പിന്തുണ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമുകള്‍ക്ക് ഫെഡറല്‍ ബാങ്കിന്റെ പിന്തുണകൊച്ചി: ധനകാര്യ മേഖലയിലെ പുതുസാങ്കേതിക വിദ്യകള്‍ വേഗത്തിലാക്കാന്‍ മോബ് മി വയര്‍ലെസ്സും സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്ക് ഫിന്‍ടെക് ആക്‌… Read More
  • കരുതലോടെ തുടങ്ങാം കരുതലോടെ തുടങ്ങാംPosted on: 02 Apr 2015പാര്‍വതി കൃഷ്ണപുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. പുതുവര്‍ഷത്തില്‍ മാത്രമല്ല, പുതിയ സാമ്പത്തിക വര്‍ഷത്തിലുമെടുക്കാം നല്ല തീരുമാനങ്ങള്‍. അല്‍പ്പമൊന്നു മനസ്സുവെച്ചാല്‍ കൈപ്പിടിയിലെ… Read More
  • ചൈന തിരിഞ്ഞു; ഇന്ത്യന്‍ കോട്ടണ് തിരിച്ചടി ചൈന തിരിഞ്ഞു; ഇന്ത്യന്‍ കോട്ടണ് തിരിച്ചടികയറ്റുമതി അഞ്ച് വര്‍ഷത്തെ താഴ്ചയിലേക്ക്മുംബൈ: ലോകത്തെ ഏറ്റവും വലിയ കോട്ടണ്‍ ഉത്പാദകരും രണ്ടാമത്തെ വലിയ വില്‍പ്പനക്കാരുമായ ഇന്ത്യയുടെ കയറ്റുമതി വന്‍ ഇടിവിലേക്ക്. സപ്തംബറില്‍ അവസാ… Read More