Story Dated: Thursday, January 29, 2015 08:29
റിയാദ്: പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിന് 13 കാരനെ ഇരയാക്കിയ സൗദി വ്യോമസേനാ ഉദ്യോഗസ്ഥന് 35 വര്‍ഷം തടവിന് കോടതി വിധി. തട്ടിക്കൊണ്ടുപോകല്‍. ബലം പ്രയോഗിക്കല്‍, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കുറ്റങ്ങളും മാസെന് അലോതൈബി(25)ക്ക് എതിരെ കോടതി ചുമത്തിയിട്ടുണ്ട്.
2012ലാണ് കോടതി വിധിക്ക് ഇടയായ സംഭവം. ടെക്സാസില്‍ സൗദി വ്യോമസേനയുടെ താല്‍ക്കാലിക ബേസിലെ ഉദ്യോഗസ്ഥനായിരുന്നു അലോതൈബി. നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്ത ഇയാള്‍ 13 കാരനെ പ്രലോഭിപ്പിച്ച് മുറിയില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ലാസ് വേഗാസ് കോടതി നടത്തിയ നിരീക്ഷണത്തില്‍ ഇയാള്‍ കുറ്റം ചെയ്തതായി തെളിഞ്ഞു.
35 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ അലോതൈബിക്ക് പരോള്‍ ലഭിക്കില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇയാള്‍ പുറത്തിറങ്ങിയാലും കോടതിയുടെ നീരീക്ഷണത്തിലായിരിക്കുമെന്നും ലാസ് വേഗാസ് കോടതി വക്താവ് വ്യക്തമാക്കി.
from kerala news edited
via IFTTT