121

Powered By Blogger

Thursday, 29 January 2015

ചേലേമ്പ്രയില്‍ വിശ്വാസത്തിലൂടെ പുറത്തു പോയ കെ.പി ഷാഹിന വീണ്ടും പ്രസിഡന്റായി











Story Dated: Friday, January 30, 2015 02:47


തേഞ്ഞിപ്പലം: ചേലേമ്പ്രയില്‍ മാസങ്ങള്‍ക്കു മുമ്പ്‌ അവിശ്വാസത്തിലൂടെ പുറത്തുപോയ കെ.പി ഷാഹിന വീണ്ടും പ്രസിഡന്റായി. യു.ഡിഎഫ്‌ വിമതരും സി.പി.എം പഞ്ചായത്തംഗങ്ങളും പ്രസിഡന്റു വോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ചു. ചേലേമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റു സ്‌ഥാനത്തേക്ക്‌ ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ കെ.പി ഷാഹിന പ്രസിഡന്റായും കോണ്‍ഗ്രസിലെ കെ.പി ദേവദാസ്‌ വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റു സ്‌ഥാനത്തേക്ക്‌ മുസ്ലിംലീഗിലെ കെ.പി ഷാഹിനയെ ആക്‌ടിംഗ്‌ പ്രസിഡന്റായ സി. ഹസ്സന്‍ നിര്‍ദ്ദേശിക്കുകയും കെ.പി ദേവദാസ്‌ പിന്‍താങ്ങുകയും ചെയ്‌തു. പ്രസിഡന്റു സ്‌ഥാനത്തേക്ക്‌ മറ്റൊരു പേരും നിര്‍ദ്ദേശിക്കപ്പെടാത്തതിനാല്‍ മുസ്ലീം ലീഗിലെ കെ.പി ഷാഹിനയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഉച്ചക്കു ശേഷം നടന്ന വൈസ്‌ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തന്നെ പി. രാധാകൃഷ്‌ണനെ ഒരു വോട്ടിന്‌ പരാജയപ്പെടുത്തി മുന്‍ പ്രസിഡന്റായ കോണ്‍ഗ്രസിലെ കെ.പി ദേവദാസ്‌ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിംലീഗിലെ സി. ഹസ്സന്‍ കെ.പി ദേവദാസിന്റേ പേര്‌ നിര്‍ദ്ദേശിക്കുകയും മുസ്ലിംലീഗിലെ തന്നെ കെ.പി ഷാഹിന പിന്താങ്ങുകയും ചെയ്‌തു. എന്നാല്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസിലെ പി. രാധാകൃഷ്‌ണന്‍ വൈസ്‌ പ്രസിഡന്റു സ്‌ഥാനാര്‍ഥിയായി. ഇതിനെ തുടര്‍ന്നുള്ള വോട്ടെടുപ്പിലൂടെയാണ്‌ കെ.പി ദേവദാസ്‌ വിജയിച്ചത്‌. രാവിലെ നടന്ന പ്രസിഡന്റു തെരഞ്ഞെടുപ്പിന്‌ മുസ്ലീം ലീഗിലെ അഞ്ച്‌, കോണ്‍ഗ്രസ്‌ രണ്ട്‌, ഒരു ബി.ജെ.പി എന്നിവരാണ്‌ ഹാജരായത്‌. എന്നാല്‍ ഉച്ചക്കു ശേഷം നടന്ന വൈസ്‌ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ഇവരെ കൂടാതെ അഞ്ച്‌ സി.പി.എം അംഗങ്ങളും പങ്കെടുത്തതോടെയാണ്‌ വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ വോട്ടിംഗ്‌ വേണ്ടി വന്നത്‌. എട്ട്‌ മാസങ്ങള്‍ക്കു മുമ്പ്‌ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ലീഗിലെ കെ.പി ഷാഹിനയെയും കോണ്‍ഗ്രസിലെ കെ.പി ദേവദാസിനേയും അവിശ്വാസത്തിലൂടെ യു.ഡി.എഫ്‌ വിമതരും സി.പി.എമ്മും ചേര്‍ന്ന്‌ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ നടന്ന കേസില്‍ യു.ഡി.എഫിലെ അഞ്ച്‌ പേരെ കുറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ പ്രസിഡന്റിന്റേയും വൈസ്‌ പ്രസിഡന്റിന്റേയും തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്‌. അയോഗ്യരാക്കപ്പെട്ട കെ.പി സുഹറ (മുസ്ലിംലീഗ്‌ വിമത)യുടെ പ്രസിഡന്റു സ്‌ഥാനവും വൈസ്‌ പ്രസിഡന്റായിരുന്ന കെ.പി രഘുനാഥിന്റേയും (കോണ്‍ഗ്രസ്‌ വിമതന്‍) വൈസ്‌ പ്രസിഡന്റു സ്‌ഥാനം നഷ്‌ടപ്പെടുകയായിരുന്നു. അതെ സമയം യു.ഡി.എഫ്‌ വിമതരായ അഞ്ച്‌ അംഗങ്ങളുടെ അംഗത്വം തെരഞ്ഞെടുപ്പു കമ്മീഷന്‍ മരവിപ്പിച്ചിരുന്നെങ്കിലും അംഗത്വത്തില്‍ നിന്ന്‌ അയോഗ്യരാക്കിക്കൊണ്ടുള്ള കമ്മീഷന്റെ ഉത്തരവ്‌ കോടതി തല്‍ക്കാലത്തേക്ക്‌ തടഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ ഭാരവാഹിയാകാനോ സ്‌ഥാനാര്‍ഥിയായി മത്സരിക്കാനോ വോട്ടവകാശത്തിനോ അര്‍ഹതയില്ല. ഇതിനെതുടര്‍ന്ന്‌ ഇന്നലെ നടന്ന പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ യു.ഡി.എഫ്‌ വിമതരായ അഞ്ച്‌ പഞ്ചായത്തംഗങ്ങള്‍ എത്തിയിരുന്നില്ല.










from kerala news edited

via IFTTT