Story Dated: Thursday, January 29, 2015 07:16
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യൂതാനന്ദനെ കണ്ടത് ബാര്‍കോഴ വിവാദത്തിലെ വിവരങ്ങള്‍ ബോധ്യപ്പെടുത്താനെന്ന് ബിജു രമേശ്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം തനിക്ക് ആത്മവിശ്വാസം കുടിയെന്നും പിന്നില്‍ ഒരു ഗോഡ്‌ഫാദര്‍ ഉണ്ടെന്ന് തോന്നിയെന്നും ബിജുരമേശ് പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു ബിജു രമേശ് വിഎസിനെ കാണാനെത്തിയത്.
കേസിന്റെ ആദ്യ വിവരം മുതലുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്‌തിയില്ലെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവിനെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ കൂട്ടിലടച്ച തത്തയാണെന്നും മാണിയുടെ വക്കീല്‍മാര്‍ പറഞ്ഞു പഠിപ്പിക്കന്നത് പോലെയാണ് അവര്‍ മൊഴി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അന്വേഷിക്കുന്നവര്‍ വേണ്ട രീതിയില്‍ ആരേയും ചോദ്യം ചെയ്യുന്നില്ല. സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്ന രീതിയിലാണ് മൊഴിയെടുക്കുന്നത്. അത് മാണിക്ക് അനുകൂലമാകുന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റുന്ന രീതിയിലാണ് കേസ് ഇപ്പോള്‍ കൊണ്ടുപോകുന്നതെന്നും ബിജു രമേശ് പറഞ്ഞു.
ഇക്കാര്യമെല്ലാം വിഎസിനെ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം തൃപ്‌തികരമല്ലെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് മുകളിലുള്ള ഏജന്‍സി വേണമെന്ന് ആഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്. വിഎസ് വിഷയത്തില്‍ ഇടപെട്ടതിനാല്‍ ആത്മവിശ്വാസം തോന്നുന്നുണ്ട്. തുടക്കം മുതല്‍ എന്തെല്ലാം നടന്നിട്ടുണ്ട്. മറ്റ് സ്‌ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള പണത്തിന്റെ വിവരവും നല്‍കിയിട്ടുണ്ടെന്നും ബിജുരമേശ് പറഞ്ഞു. മൊഴിയില്‍ ഉറച്ചു നിന്നാല്‍ ബിജുരമേശിന് വേണ്ട പിന്തുണ നല്‍കുമെന്ന് നേരത്തേ വിഎസ് അച്യൂതാനന്ദന്‍ വ്യക്‌തമാക്കിയിരുന്നു.
from kerala news edited
via IFTTT