Story Dated: Thursday, January 29, 2015 01:41
നിലമ്പൂര്‍: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യഥാര്‍ത്ഥ വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഡിപ്പോയില്‍ നിന്നും സര്‍വീസുകള്‍ നടത്താതെ സമരം തുടരുമെന്നു സംയുക്ത തൊഴിലാളി സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. പ്രതികളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. സംഭവസമയത്ത് ആറു പേരെ ജീപ്പില്‍ കയറ്റി കൊണ്ടുവന്ന പോലീസ് രണ്ടു പേരുകള്‍ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമാണ്.അക്രമം നടത്തിയവരെ കയ്യില്‍ കിട്ടിയിട്ടും വൈദ്യ പരിശോധന പോലും നടത്താതെ വിട്ടയക്കുകയാണ് ചെയ്തത്. പ്രതികള്‍ എത്തിയ വാഹനം സംഭവ സ്ഥലത്തുണ്ടായിട്ടും കസ്റ്റഡിയിലെടുക്കാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതെല്ലാം പ്രതികളെ രക്ഷിക്കുന്നതിനായി മനപൂര്‍വ്വം നടത്തുന്ന ഇടപെടലുകളാണെന്ന് സംശയിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് വിവിധ യൂണിയന് ഭാരവാഹികളായ ഇബ്രാഹിം.എം.എം,അഷ്റഫ്.കെ,ജൂഡി തോമസ്,ഇ.ടി.ഗംഗാധരന്,കെ.എ.നിസാര്‍ എന്നിവര്‍ പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു Story Dated: Sunday, March 29, 2015 06:03വള്ളിക്കുന്ന്; ഗൃഹനാഥന് ജോലിസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു. അരിയല്ലൂര്‍ ബോര്‍ഡ് സ്കൂളിന് പടിഞ്ഞാറു കോഴിശേരി സുരേന്ദ്രനാ(53)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആനങ്ങാടിയിലെ ഒ… Read More
കരിപ്പൂരില്‍ ഉപേക്ഷിച്ച പെട്ടിയില്‍ മൂന്നു കിലോ സ്വര്‍ണം കണ്ടെത്തി Story Dated: Sunday, March 29, 2015 07:55കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കസ്റ്റംസ് ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെട്ടിയില്‍ നിന്നും കസ്റ്റംസ് ഇന്റലിജന്റ്്സ് വിഭാഗം 3.022 കിലോ സ്വര്‍ണം കണ്ടെത്തി. 11… Read More
നിളയുടെ ആകാശ കാഴ്ചകണ്ട് പഠനം നടത്താന്‍ അവസരം Story Dated: Monday, March 30, 2015 01:50കുറ്റിപ്പുറം: അമിതമായ മണലെടുപ്പ് മൂലം മരണത്തിലേക്കടുക്കുന്ന നിളയുടെ ആകാശകാഴ്ചകണ്ടു പഠനം നടത്തി പരിഹാരം കണ്ടെത്താന്‍ പരിസ്ഥിതി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം. ജില്ല… Read More
ഹജ്: ഹാജിമാര്‍ സ്വന്തം ചെലവില്‍ നെടുമ്പാശേരിയിലെത്തണം; ഹജ്കമ്മിറ്റിയും തീര്‍ഥാടകരും ഏറെ ബുദ്ധിമുട്ടും Story Dated: Monday, March 30, 2015 01:50മലപ്പുറം: സംസ്ഥാന ഹജ്കമ്മിറ്റിക്കു കീഴിലുള്ള തീര്‍ഥാടനം നെടുമ്പാശേരി വിമാനത്തവളത്തിലേക്കുമാറ്റിയതോടെ ഈവര്‍ഷം രാത്രി സര്‍വീസിനും സാധ്യത. അതോടൊപ്പം തീര്‍ഥാടകര്‍ സ്വന്തംചെലവില്‍… Read More
ആറ് വയസുകാരന് മകന്റെ കൈപിടിച്ച് ഹുസൈന് അക്ഷരലക്ഷം പരീക്ഷയെഴുതി Story Dated: Sunday, March 29, 2015 08:00മലപ്പുറം: ഉപ്പയുടെ ഊന്നുവടിയും പിടിച്ച് പരീക്ഷയ്ക്ക് കൂട്ടിരിക്കുന്ന നസീഫായിരുന്നു പരീക്ഷാ കേന്ദ്രത്തിലെ താരം. പോളിയോ ബാധിച്ചതിനെത്തുടര്‍ന്ന് ഒന്നാം ക്ലാസില്‍ പഠനം അവസാനിപ്പ… Read More