121

Powered By Blogger

Tuesday, 20 August 2019

രാജ്യത്തെ റസ്‌റ്റോറന്റുകള്‍ ഇനി റോബോട്ടുകള്‍ നിയന്ത്രിക്കും

ബെംഗളുരു: ഹോട്ടലുകൾ ഇനി റോബോട്ടുകൾ നിയന്ത്രിക്കും. സപ്ലെയർമാർക്കുപകരും റോബട്ടുകളാകും ഇനി തീൻമേശകളിൽ ഭക്ഷണമെത്തിക്കുക. ഇത്തരത്തിലുള്ള ആദ്യ ഹോട്ടൽ ബാംഗ്ലൂരിലാണ് പ്രവർത്തനം തുടങ്ങുന്നത്. വിജയകരമാണെന്നുകണ്ടാൽ ഉടനെതന്നെ ചെന്നൈയിലും കോയമ്പത്തൂരിലും റോബോട്ട് റെസ്റ്റോറന്റുകൾ പ്രവർത്തനം തുടങ്ങും. ബെംഗളുരുവിലെ ഇന്ദിര നഗറിലാണ് ആദ്യത്തെ ഹോട്ടൽ തുടങ്ങുന്നത്. ഒരെസമയം 50 പേർക്ക് ഇവിടെ ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. ഇന്തോ-ഏഷ്യൻ വിഭവങ്ങളാകും ഇവിടെ വിളമ്പുക. ആറു റോബോട്ടുകളുടെ സംഘമാകും ഇവിടെ ഉണ്ടാകുക. ഇതിൽ ഒരാൾ വാതിൽ തുറന്നുകൊടുക്കാൻ ചുമതലപ്പെട്ടവനാണ്. ബാക്കിയുള്ളവർ ഭക്ഷണം സപ്ളൈ ചെയ്യും. ഓരോ മേശയിലും ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനമുണ്ടാകും. ആവശ്യമെങ്കിൽ ജന്മദിനാശംസകളും മറ്റ് ആശംസകളും റോബോട്ടുകൾ നേരും.

from money rss http://bit.ly/2Zd0Zj7
via IFTTT

സെന്‍സെക്‌സില്‍ 73 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 73 പോയന്റ് നഷ്ടത്തിൽ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി. ബിഎസ്ഇയിലെ 300 ഓഹരികൾ നേട്ടത്തിലും 500 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊർജം ഓഹരികളാണ് നഷ്ടത്തിൽ. ഐടി ഓഹരികൾ നേട്ടത്തിലാണ്. ബയോകോൺ, അലംബിക് ഫാർമ, സൺ ഫാർമ, മാരുതി സുസുകി, ഇൻഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/2HvIpgb
via IFTTT

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards

from money rss http://bit.ly/2Hc72OH
via IFTTT

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT