121

Powered By Blogger

Tuesday, 20 August 2019

ആദായ നികുതി നിയമത്തില്‍ സമൂലമായ മാറ്റം: കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനമാകും

ന്യൂഡൽഹി: എല്ലാ കമ്പനികൾക്കുമുള്ള കോർപ്പറേറ്റ് ടാക്സ് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയേക്കും. ലോകത്തിൽതന്നെ ഏറ്റവും കൂടുതൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിലുള്ള ആദായ നികുതി നിയമം പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച സമിതിയുടെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്. സമിതി അംഗം അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിൽ ഇതടങ്ങിയ നിർദേശങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കൈമാറി. എന്നാൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. നികുതിക്കുമുകളിലുള്ള എല്ലാ സർച്ചാർജുകളും എടുത്തുകളയാനും സമിതി നിർദേശിച്ചതായാണ് സൂചന. രാജ്യത്തെ കമ്പനികൾക്ക് നിലവിൽ 30 ശതമാനവും വിദേശകമ്പനികൾക്ക് 40 ശതമാനവുമാണ് നിലവിൽ കോർപ്പറേറ്റ് ടാക്സ് ഈടാക്കുന്നത്. ഇതിനുമേൽ നാലു ശതമാനം ഹെൽത്ത്, എജ്യുക്കേഷൻ സെസും നൽകണം. 60 വർഷം പഴക്കമുള്ള ആദായ നികുതി നിയമങ്ങൾ പരിഷ്കരിക്കുന്നതിന് 2017ലാണ് കേന്ദ്രസർക്കാർ സമിതിയെ നിയമിച്ചത്. മെയ് 31 ആയിരുന്നു റിപ്പോർട്ട് സമർപ്പിക്കേണ്ട തിയതിയെങ്കിലും രണ്ടുമാസത്തെ സമയംകൂടി നീട്ടിനൽകുകയായിരുന്നു.

from money rss http://bit.ly/31Iruyu
via IFTTT