121

Powered By Blogger

Sunday 15 August 2021

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്ത സാഹചര്യങ്ങൾ

ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ പലപ്പോഴും ക്ലെയിം തുക മുഴുവനായി കിട്ടുന്നില്ല എന്ന പരാതികൾ ധാരാളമാണ്. അർഹമായ ക്ലെയിം തുക കിട്ടാതിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഏതൊരു പോളിസിയിലും കവർ ചെയ്യാത്ത റിസ്കുകൾക്ക് ക്ലെയിം ലഭിക്കില്ല. ആദ്യമായി പോളിസി എടുക്കുമ്പോൾ നിലവിലുള്ള അസുഖങ്ങൾക്ക് 24 മുതൽ 48 മാസം വരെ കാത്തിരുന്നാലെ ചികിത്സാ ചെലവ് ലഭിക്കുകയുള്ളൂ. പോളിസിയിൽ ചേർന്ന് ആദ്യ 30 ദിവസം പിടിപെടുന്ന അസുഖങ്ങൾ, ഒന്നു മുതൽ നാലുവർഷം വരെ ക്ലെയിം ലഭ്യമല്ലാത്ത അസുഖങ്ങൾ എന്നിവയും ഇതിൽ പെടുന്നു. പോളിസിയിൽ പറയുന്ന മുറിവാടകയെക്കാൾ കൂടുതൽ നിരക്കിലുള്ള മുറിയെടുത്ത് ചികിത്സിച്ചാലും നമുക്കു കിട്ടേണ്ട ക്ലെയിം തുക ആനുപാതികമായി കുറയാനിടയുണ്ട്. ചില പോളിസികളിൽ ചില പ്രത്യേക അസുഖങ്ങൾക്ക് ചികിത്സാ ചെലവുകൾ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. പക്ഷേ, അതിനെക്കാൾ കൂടിയ നിരക്കിൽ ചികിത്സിച്ചാലും നമുക്ക് നഷ്ടമുണ്ടാകും. ഇതിനെ 'സബ് ലിമിറ്റ്' എന്നാണ് പറയുന്നത്. മറ്റു ചില പോളിസിയിലാകട്ടെ, ചികിത്സാ ചെലവിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായി വരുന്നുണ്ട്. ഇതിനെ 'കോ പേയ്മെന്റ്' എന്നാണ് പറയുന്നത്. പോളിസിയിൽ ചേരുന്ന സന്ദർഭത്തിൽ നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ അപേക്ഷാ ഫോമിൽ നൽകേണ്ടതുണ്ട്. ഇത് നൽകാതിരുന്നാൽ നിലവിലുള്ള അസുഖങ്ങൾക്ക് ഭാവിയിൽ ചികിത്സിക്കേണ്ടി വരികയാണെങ്കിൽ ക്ലെയിം തുക നിഷേധിക്കാനിടയുണ്ട്. എല്ലാ പോളിസികളിലും ഒരിക്കലും നൽകാൻ കഴിയാത്ത ആശുപത്രി ചെലവുകൾ നിലവിലുണ്ട്. ഇതിനെ 'പെർമെനന്റ് എക്സ്ക്ലൂഷൻസ്' എന്നാണ് പറയുന്നത്. ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സിക്കണം. അതല്ലാതെ ഔട്ട് പേഷ്യന്റായി ചികിത്സിച്ചാൽ കമ്പനികൾ ക്ലെയിം നൽകില്ല. പക്ഷേ, ഡേ കെയർ ചികിത്സാ വിധികൾക്ക് 24 മണിക്കൂർ ആശുപത്രിവാസം ആവശ്യമില്ല. ആശുപത്രി ബില്ലുകൾ, പരിശോധന റിപ്പോർട്ടുകൾ, ഡിസ്ചാർജ് കാർഡ്, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഒറിജിനൽ മാത്രമേ ക്ലെയിം നൽകാനായി കമ്പനികൾ സ്വീകരിക്കുകയുള്ളൂ. കമ്പനികൾ നിഷ്കർഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ക്ലെയിം റിപ്പോർട്ട് ചെയ്ത് രേഖകളെല്ലാം സമർപ്പിച്ചിരിക്കണം. ആശുപത്രികളിൽ ഇൻഷുറൻസ് വിഭാഗം കൈകാര്യം ചെയ്യുന്നവർക്ക് വൈദഗ്ധ്യം ഇല്ലെങ്കിൽ പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ട്. ക്ലെയിം തീർപ്പാക്കുന്ന ഇൻഷുറൻസ് കമ്പനികൾ ക്ലെയിം തുക കുറച്ചു മാത്രം നൽകുന്ന പ്രവണതയും അങ്ങിങ്ങായി കാണുന്നുണ്ട്. ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാരുടെ സ്റ്റാഫിന്റെ പിഴവുകൾ പലപ്പോഴും പോളിസി ഉടമയ്ക്ക് വിനയായി വരാറുണ്ട്. അവസാനമായി പോളിസി വിപണനം ചെയ്യുന്നവരും ചിലപ്പോൾ തെറ്റായ വിവരങ്ങൾ നൽകി വിപണനം ചെയ്യുന്നതുമൂലം നഷ്ടങ്ങൾ സംഭവിക്കുന്നത് പോളിസി ഉടമകൾക്കാണ്. അതുകൊണ്ട് പോളിസി തിരഞ്ഞെടുക്കുന്പോൾ മുതൽ അതിനെ സസൂക്ഷ്മം വിലയിരുത്തുകയും മനസ്സിലാക്കുകയും ചെയ്യണം. അർഹമായ തുക കിട്ടാത്ത സാഹചര്യത്തിൽ അതത് ഇൻഷുറൻസ് കമ്പനികളുടെ പരാതി പരിഹാര സെല്ലിൽ പരാതിപ്പെടാം. എന്നിട്ടും, നീതി കിട്ടിയില്ലെങ്കിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഓഫീസിലേക്കോ അതല്ലെങ്കിൽ കൺസ്യൂമർ കോടതിയിലോ പരാതി നൽകാവുന്നതാണ്. (എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)

from money rss https://bit.ly/3iQVmnu
via IFTTT

സേവന നിരക്കു താങ്ങാനാവുന്നില്ല; കാർഡുകൾ നിരസിച്ചു വ്യാപാരികൾ

ആലപ്പുഴ:കടകളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വ്യാപാരികൾ നിരസിക്കുന്നു. കാർഡ് ഇടപാടുകൾക്കുള്ള സേവന നിരക്ക് കമ്പനികൾ കൂട്ടിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഒരുലക്ഷം രൂപവരെയുള്ള ഇടപാടുകൾ കാർഡുവഴി നടത്തുമ്പോൾ ആയിരം രൂപ മുതൽ രണ്ടായിരം രൂപവരെയാണു സേവന നിരക്കായി വ്യാപാരികൾ നൽകേണ്ടി വരുന്നത്. ഇതു പലർക്കും വലിയ ബാധ്യതയാവുന്നു. ലാഭത്തിൽ വലിയ തോതിൽ കുറവുവരുന്നു. കാർഡു വേണമെന്നു നിർബന്ധിക്കുന്ന ഉപഭോക്താക്കളിലേക്കു സേവന നിരക്കിന്റെ ബാധ്യത അവർ പോലുമറിയാതെ ചില വ്യാപാരികൾ അടിച്ചേൽപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം തുടക്കത്തിൽ ഒട്ടേറെ ആനുകൂല്യങ്ങൾ വ്യാപാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, കാർഡ് ഇടപാടുകൾ വ്യാപകമായതോടെ ആനുകൂല്യങ്ങൾ നിർത്തുകയും സേവന നിരക്കുകൾ ഉയർത്തുകയും ചെയ്തു. കറൻസി രഹിത ഇടപാടുകൾ വിജയിക്കണമെങ്കിൽ ബാങ്കുകൾ സേവന നിരക്കു പിൻവലിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

from money rss https://bit.ly/3m7n0yY
via IFTTT

നേട്ടം നിലനിർത്താനകാതെ വിപണി: സെൻസെക്‌സിൽ 80 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ചനേട്ടത്തിന്റെ ഓരഴ്ച പിന്നിട്ട വിപണിയിൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. ലോഹ വിഭാഗം സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ്. നാല് ഐപിഒകളാണ് ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യുന്നത്. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, അൾട്രടെക് സിമെന്റ്സ്, ബജാജ് ഓട്ടോ, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/37HRAXs
via IFTTT