121

Powered By Blogger

Tuesday, 6 April 2021

പാഠം 119| പലിശനിരക്കുകൾ വീണ്ടുംകുറയുന്നു: കൂടുതൽ ആദായത്തിന് നിക്ഷേപം ക്രമീകരിക്കാം

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഒരുശതമാനംവരെ കുറച്ചുകൊണ്ട് മാർച്ച് 31നാണ് ധനമന്ത്രാലയം അറിയിപ്പ് പുറത്തിറക്കിയത്. മണിക്കൂറുകൾക്കകം പഴയനിരക്ക് പുനഃസ്ഥാപിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്യുകയുംചെയ്തു. അതായത്, മാർച്ച് 31ന് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീമിന്റെ പലിശ 6.5ശതമാനമായും പബ്ലിക് പ്രൊവിഡന്റ് ഫണ്ടി(പിപിഎഫ്)ന്റെ പലിശ 6.4ശതമാനമായുമാണ് കുറച്ചത്(മറ്റ് നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകൾ അറിയാൻ പട്ടിക കാണുക). ശരാശരി 12ശതമാനത്തോളമായിരുന്ന നിരക്കുകുറയ്ക്കൽ. വാർത്തയറിഞ്ഞ് വൈക്കത്തുനിന്ന് ഉണ്ണികൃഷ്ണനും തൃപ്രയാറുനിന്ന് ദേവകിയും ഡൽഹിയിൽനിന്ന് വാസുദേവനും പേരാമ്പ്രയിൽനിന്ന് വത്സലയും ഉൾപ്പടെയുള്ളവർ നിക്ഷേപത്തിന്റെകാര്യത്തിൽ ഇനിയെന്ത് നിലപാട് സ്വീകരിക്കണമെന്ന് ആശങ്കയോടെ തിരക്കി. മാർച്ച് 31ന് വിരമിച്ച ഉണ്ണികൃഷ്ണൻ സീനിയർ സിറ്റിസൺ സ്കീമിൽ നിക്ഷേപിക്കാനിരിക്കെയായിരുന്നു അറിയിപ്പുവന്നത്. മൂന്നുമാസത്തിലൊരിക്കലാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പരിക്ഷകിരിക്കുന്നത്. അതുപ്രകാരം നടപ്പ് സാമ്പത്തികവർഷത്തെ ആദ്യപാദത്തിലെ നിരക്കുകളാണ് ധനമന്ത്രാലയും പുറത്തുവിട്ടത്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നകാര്യമൊന്നും ഓർത്തുകാണില്ല! പ്രതിഷേധമുയർന്നതോടെ രാവിലതെന്നെ ധനമന്ത്രി അതങ്ങ് പിൻവലിച്ചു. പഴയനിരക്ക് പുനഃസ്ഥാപിക്കുന്നതായി ട്വിറ്ററിലൂടെയായിരുന്നു അറിയിച്ചത്. എത്രകാലം? കുറച്ചപലിശ പിൻവലിച്ചത് എത്രകാലം തുടരുമെന്നതിന് ഉത്തരം മൂന്നുമാസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പൊന്നും വരാനില്ല എന്നതാണ്.അത്ഭുതമൊന്നും നടന്നില്ലെങ്കിൽ 2021 ജൂലായ് 31ന് ധനമന്ത്രാലയത്തിന്റെ അറിയിപ്പ് വീണ്ടുംവരും. കാരണം, നിലവിലെ സാഹചര്യത്തിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയാണുള്ളത്. വിപണിയുമായി ബന്ധിപ്പിച്ചതിനാൽ മൂന്നുമാസത്തിലൊരിക്കലാണ്ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്നത്. അതോടെ വർഷത്തിൽ നാലുതവണ പലിശ പരിഷ്കരിക്കാനുള്ള സാധ്യതയാണ് സർക്കാരിന് ലഭിച്ചത്. Interest rates (Small Savings Schemes)* Scheme Current Interest Rate (%) Proposed Rate(%)* Cut (%) Savings Deposit 4.0 3.5 0.5 1 Yr Time Deposit 5.5 4.4 1.10 2 Yr Time Deposit 5.5 5.0 0.5 5Yr Time Deposit 6.7 5.8 0.9 5Yr RD 5.8 5.3 0.5 Senior Citizen Savings Scheme 7.4 6.5 0.9 National Savings Certificate 6.8 5.9 0.9 PPF 7.1 6.4 0.7 Kisan Vikas Patra 6.9 6.2 0.7 Sukanya Samridhi 7.6 6.9 0.7 *Source: Withdrawn Finance ministry circular dated March 31, 2021 മാനദണ്ഡം സമാന കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായവുമായി ബന്ധിപ്പിച്ചാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പരിഷ്കരിക്കുന്നത്. ഉദാഹരണത്തിന് 10 വർഷം കാലാവധിയുള്ള സർക്കാർ സെക്യൂരിറ്റിയുടെ ആദായമാണ് പിപിഎഫ് ഉൾപ്പടെ ദീർഘകാലയളവുള്ള പദ്ധതികളുടെ നിരക്ക് നിശ്ചയിക്കുന്നതിന് പരിഗണിക്കുന്നത്. പത്ത് വർഷകാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായം 2020 ഏപ്രിൽമാസത്തിലുണ്ടായിരുന്ന 6.8ശതമാനത്തിൽനിന്ന് ഇപ്പോൾ 6.1ശതമാനമായി കുറഞ്ഞിരിക്കുന്നു. സർക്കാർ ബോണ്ടുകളിലെ ആദായനിരക്ക് 5.7ശതമാനത്തിനും 6.2ശതമാനത്തിനും ഇടയിലാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ സമീപഭാവിയിൽ ഇവയുടെ പലിശനിരക്ക് വീണ്ടുംകുറയുമെന്നകാര്യത്തിൽ സംശയമില്ല. സാധാരണക്കാരന് ആഘാതമേൽപ്പിക്കുമെങ്കിലും, വലിയ വരുമാനമാർഗമായതിനാൽ പലിശ കുറയുന്നത് സർക്കാരിന് നേട്ടമാണ്. പലിശയനിത്തിൽ സർക്കാരിനുള്ള ബാധ്യത കുറയാൻ ഇത് സാഹയിക്കും. വരുമാനത്തിലെ വർധന. 2018നുശേഷമുള്ള കണക്കുകൾ ലഭ്യമല്ല(കടപ്പാട്: നാഷണൽ സേവിങ്സ് ഇൻസ്റ്റിറ്റ്യൂട്ട്). എഫ്ഡിയേക്കാൾ കൂടുതൽ എന്തുകൊണ്ട്? ഗ്രാമീണ-കാർഷിക മേഖലയിലെ സാധാരണക്കാരാണ് ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപകരിലേറെയും. അവരുടെകൂടി ഉന്നമനം ലക്ഷ്യമിട്ടാണ് ബാങ്ക് എഫ്ഡികളേക്കാൾ പലിശ കൂടുതൽ നൽകുന്നത്. അതുകൊണ്ടുതന്നെ ഈവിഭാഗത്തിലെ മിക്കവാറും പദ്ധതികൾക്ക് നിക്ഷേപപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഉദാരണത്തിന് സീനിയർ സിറ്റിസൺ സേവിങ്സ് സ്കമീൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക 15 ലക്ഷം രൂപയാണ്. പിപിഎഫിലാണെങ്കിൽ ഇത് ഒരുവർഷം 1.5ലക്ഷംരൂപവരെയുമാണ്.അതുകൊണ്ടാണ് അതിസമ്പന്നരിൽ ഏറെപ്പേരും പോസ്റ്റോഫീസ് പദ്ധതികളിൽ നിക്ഷേപിക്കാത്തത്. പലിശ നിരക്കിലെ ചാഞ്ചാട്ടം മൂന്നുമാസംകൂടുമ്പോഴാണ് ലഘു സമ്പാദ്യ പദ്ധതികളിലെ പലിശനിരക്കുകൾ പരിഷ്കരിക്കുന്നത്. ദീർഘകാലത്തേയ്ക്ക് ലോക്ക് ചെയ്യാവുന്ന പദ്ധതികളിൽ നിക്ഷേപിച്ചവരെ ഇടക്കാലത്തെ പലിശയിടിവ് ബാധിക്കാറില്ല. ഉദാഹരണത്തിന് സീനിയർ സിറ്റിസൺസ് സ്കീമിൽ 7.4ശതമാനം നിരക്കിൽ നിക്ഷേപിച്ചിട്ടുള്ളവർക്ക് കാലാവധിയായ അഞ്ചുവർഷവും അതേനിരക്കിൽ പലിശ ലഭിക്കും. പിപിഎഫിലാണ് നിക്ഷേപമെങ്കിൽ ഇത്തരത്തിൽ ലോക്ക് ചെയ്യാനാവില്ല. ഓരോപാദത്തിലെയും നിരക്കിലെ വ്യത്യാസത്തിനനസരിച്ച് ആദായത്തിൽ വ്യതിയാനമുണ്ടാകും. സുകന്യ സമൃദ്ധതിയുടെ കാര്യവും അങ്ങനെതന്നെ. നെഗറ്റീവ് നേട്ടം രാജ്യത്തെ വിലക്കയറ്റനിരക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ലഘുസമ്പാദ്യ പദ്ധതികളിൽനിന്നുള്ള ആദായം നെഗറ്റീവ് നിരക്കിലേയ്ക്ക് നീ്ങ്ങുകയാണ്. ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ആറുശതമാനത്തിലുമേറെയാണ്. കുറയുന്ന പലിശയും ഉയരുന്ന പണപ്പെരുപ്പവുമുള്ള നിലവിലെ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് നിക്ഷേപകർ ചിന്തിക്കേണ്ടിയിരിക്കുന്നു. നിക്ഷേപ പലിശയുമായി താരതമ്യംചെയ്യുമ്പോൾ വായ്പ പലിശയിൽ നേരിയതോതിലാണ് കുറവുണ്ടായതെന്നുകാണാം. ആർബിഐയുടെ നിരക്കുകുറയ്ക്കൽ പ്രകാരം 2020 മാർച്ചിനും 2021 ഫെബ്രുവരിക്കും ഇടയിൽ പലിശനിരക്കിൽ ശരാശരി 1.44ശതമാനമാണ് കുറവുണ്ടായത്. വായ്പാ പലിശയിൽ കുറവുണ്ടായതാകട്ടെ 1.12ശതമാനംമാത്രവും. 2020 മാർച്ചിൽ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ 0.70ശതമാനം മുതൽ 1.40 ശതമാനംവരെ കുറച്ചിരുന്നു. 2015 ഏപ്രിലിൽ സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ 9.20ശതമാനമായിരുന്നു. നിലവിൽ 7.6ശതമാനവും. വിരമിച്ചശേഷം ജീവിക്കുന്നതിന് സ്ഥിരവരുമാനം പ്രതീക്ഷിച്ച് സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം ഉൾപ്പടെയുള്ളവയിൽ നിക്ഷേപിക്കുന്നവരെയാണ് പലിശകുറയ്ക്കൽ പ്രധാനമായും ബാധിക്കുക. നിക്ഷേപകർ ചെയ്യേണ്ടത് കൈനനയാതെ മീൻപിടിക്കാനാണ് പലർക്കും താൽപര്യം. പ്രായത്തിനും നിക്ഷേപ ലക്ഷ്യങ്ങൾക്കും കാലാവധിക്കുമനുസരിച്ച് വിവിധ പദ്ധതികളിൽ നിശ്ചിത അനുപാതം നിക്ഷേപിക്കാൻ തയ്യാറാകണം. ലഘു സമ്പാദ്യ പദ്ധതികളിൽമാത്രം നിക്ഷേപം ഒതുക്കരുതെന്നാണ് പറഞ്ഞുവരുന്നത്. ഒരുഭാഗം വിപണി അധിഷ്ഠിത പദ്ധതികളിലേയ്ക്കും മാറ്റാം. ഹ്രസ്വകാലയളവിലേയ്ക്കാണ് (ഒരുവർഷം മുതൽ അഞ്ചുവർഷംവരെ)നിക്ഷേപമെങ്കിൽ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം. ഏഴുമുതൽ പത്തുശതമാനംവരെ ആദായം പ്രതീക്ഷിക്കാം. വിരമിച്ചശേഷം സ്ഥിരവരുമാനം ലക്ഷ്യമാക്കിയുള്ള നിക്ഷേപത്തിനും ഇവ അനുയോജ്യമാണ്. ദീർഘകാലയളവിലേയ്ക്കാണ് നിക്ഷേപമെങ്കിൽ മികച്ച ഫ്ളക്സി ക്യാപ് ഫണ്ടുകൾ തിരഞ്ഞെടുത്ത് എസ്ഐപിയായി നിക്ഷേപംനടത്താം. ലഘുസമ്പാദ്യ പദ്ധതികളിലെ പണത്തോടൊപ്പം വിപണി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപംവളരാൻ അനുവദിക്കുക. സ്ഥിര നിക്ഷേപ പദ്ധതികളിലെ പലിശനിരക്കുകൾ കുത്തനെ താഴുമ്പോൾ നിക്ഷേപത്തിലെ ഒരുഭാഗം ഓഹരി അധിഷ്ഠിതപദ്ധതികളിലേയ്ക്കുമാറ്റുന്നത് ഗുണകരമാകും. വിലക്കയറ്റത്തെ അതിജീവിക്കാൻ കഴിയുന്നനേട്ടം നൽകാൻ ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികൾക്കേ കഴിയൂ. feedbacks to: antonycdavis@gmail.com കുറിപ്പ്: നിക്ഷേപംമുഴുവൻ ലഘു സമ്പാദ്യ പദ്ധതികളിൽമാത്രമാക്കാതെ വിപണി അധിഷ്ഠിത സ്കീമുകളും പരിഗണിക്കണം. വിലക്കയറ്റത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ നിശ്ചിത അനുപാതത്തിലുള്ള നിക്ഷേപരീതി സഹായിക്കും. വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും പഠിക്കാനും കുറച്ചുസമയമെങ്കിലും ചെലവഴിക്കുക. അധ്വാനത്തിൽനിന്നുമാത്രമല്ല വരുമാനംലഭിക്കുക. ബുദ്ധിപൂർവം നിക്ഷേപിച്ചാൽ നിങ്ങളുടെ പണംതാനെ വളരും.

from money rss https://bit.ly/3sX4oSx
via IFTTT

നിരക്കുകളിൽമാറ്റമില്ല: പ്രതീക്ഷിക്കുന്ന വളർച്ച 10.5ശതമാനം

മുംബൈ: നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ പണവായ്പ നയത്തിൽ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തിൽനിന്ന് സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലായതിനാലാണ് വായ്പാനയ അവലോകന സമിതി ഈ തീരുമാനമെടുത്തത്.നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതോടെ റിപ്പോനിരക്ക് നാലുശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും. അതേസമയം, പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നത് വെല്ലുവിളിയാണെന്ന് മോണിറ്ററി പോളിസി കമ്മറ്റി വിലിയുരുത്തി. 2021 സാമ്പത്തികവർഷത്തെ നാലാം പാദത്തിൽ 5.2ശതമാനം നിരക്കിലായിരുന്നു ഉപഭോക്തൃ വില സൂചിക. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കോവിഡ് വ്യാപനംകൂടുന്നതും ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയർത്തുന്നുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്. 2019 ഫെബ്രുവരിക്കുശേഷം റിപ്പോനിരക്കിൽ ആർബിഐ 2.50ശതമാനത്തിന്റെ കുറവാണുവരുത്തിയത്. ആർടിജിഎസ്, എൻഇഎഫ്ടി എന്നിവയ്ക്ക് ബാങ്കുകൾക്കുപുറമെ പണമിടപാട് സ്ഥാനങ്ങൾക്കും അനുമതി. പേയ്മെന്റ് ബാങ്കുകൾക്ക് വ്യക്തികളിൽനിന്ന് രണ്ടുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. നടപ്പ് സാമ്പത്തികവർഷം രാജ്യം 10.5ശതമാനം വളർച്ചനേടുമെന്നാണ് പ്രതീക്ഷ. നിരക്കുകളിൽമാറ്റംവരുത്തേണ്ടെന്ന തീരുമാനത്തിന് മുഴുവൻ അംഗങ്ങളുടെയും പിന്തുണ.

from money rss https://bit.ly/31TauYA
via IFTTT

സ്വർണവില കൂടുന്നു: പവന് 34,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനതുടരുന്നു. ബുധനാഴ്ച പവന് 200 രൂപകൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 800 രൂപയാണ് വർധിച്ചത്. അതേസമയം, ആഗോള വിപണിയിൽ വിലകുറയുംചെയ്തു. കഴിഞ്ഞദിവസം 1,745.15 ഡോളർ നിലവാരത്തിലേയ്ക്കുയർന്ന സ്പോട് ഗോൾഡ് വില 1,739.46 ഡോളറിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയിലും ഇടിവാണുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.33ശതമാനം താഴ്ന്ന് 45,767 നിലവാരത്തിലുമെത്തി.

from money rss https://bit.ly/3wtd9WV
via IFTTT

സെൻസെക്‌സിൽ 120 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ആർബിഐയുടെ വായ്പനയ പ്രഖ്യാപനം വരാനിരിക്കെ ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 120 പോയന്റ് ഉയർന്ന് 49,330ലും നിഫ്റ്റി 60 പോയന്റ് നേട്ടത്തിൽ 14,755ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ പ്രതികരണം സമ്മിശ്രമാണ്. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3s1cvfz
via IFTTT

സൗദിയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ

കൊച്ചി: കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വില്പന കുറയുമെന്ന് ആശങ്ക. ഇതേത്തുടർന്ന്, സൗദി അറേബ്യയിൽനിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ അടുത്ത മാസം വാങ്ങുന്ന അസംസ്കൃത എണ്ണയുടെ തോത് മൂന്നിൽ രണ്ടായി കുറയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.) ഉൾപ്പെടെയുള്ള നാല് എണ്ണക്കമ്പനികൾ സാധാരണ ഉള്ളതിനെക്കാൾ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു. മേയ് മാസത്തിൽ സാധാരണ 1.5 കോടി വീപ്പ അസംസ്കൃത എണ്ണയാണ് ശരാശരി വാങ്ങുന്നത്. എന്നാൽ, ഇത് ഒരു കോടി വീപ്പയായി ചുരുങ്ങാനാണ് സാധ്യത. ക്രൂഡ് വിലവർധന നിയന്ത്രിക്കാൻ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സൗദി അറേബ്യ വില കൽപ്പിച്ചില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത്. സൗദിയുമായുള്ള ദീർഘകാല കരാറിനു നിൽക്കാതെ, മറ്റു വിപണികളിലെ തയ്യാർ വിപണിയിൽനിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്. ഒപെക് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 74.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 79.6 ശതമാനമായിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യു.എസിൽ നിന്നുള്ള ഇറക്കുമതി ഇരട്ടിക്ക് മേലെയായി. ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ്. അസംസ്കൃത എണ്ണവില കൂടിയതോടെ, ഇന്ത്യയിൽ കഴിഞ്ഞ മാസം ഇന്ധന വില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. India to buy 36% less oil from Saudi Arabia

from money rss https://bit.ly/3cS2VHH
via IFTTT

കിഫ്ബിയുടെ ഉപകമ്പനിയിൽ എച്ച്.ഡി.എഫ്.സി.ക്ക് 9.9 ശതമാനം ഓഹരിപങ്കാളിത്തം

മുംബൈ:കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ഉപകമ്പനിയിൽ എച്ച്.ഡി.എഫ്.സി.ക്ക് 9.90 ശതമാനം ഓഹരിപങ്കാളിത്തം. അസറ്റ് മാനേജ്മെന്റ് കമ്പനിയായി 2018-ൽ രജിസ്റ്റർചെയ്ത കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡിന്റെ 9.9 ശതമാനം ഓഹരികളാണ് എച്ച്.ഡി.എഫ്.സി.ക്ക് വിറ്റിരിക്കുന്നത്. കെ.ഐ.എഫ്.എം.എലിന്റെ പത്തുരൂപ മുഖവിലയുള്ള 3,88,303 ഓഹരികൾ ഏറ്റെടുത്തതായി ലിസ്റ്റഡ് കമ്പനിയായ എച്ച്.ഡി.എഫ്.സി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. മുഖവിലയായ പത്തുരൂപയ്ക്കു തന്നെയാണ് ഓഹരികൾ വാങ്ങിയിരിക്കുന്നതെന്നും തുക പണമായി നൽകുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വെറും 38,83,030 രൂപയ്ക്കാണ് കമ്പനിയുടെ പത്തുശതമാനത്തിനടുത്ത് ഓഹരികൾ സ്വകാര്യ കമ്പനിയായ എച്ച്.ഡി.എഫ്.സി.ക്ക് കൈമാറിയിരിക്കുന്നത്. ഇടപാടു പൂർത്തിയാക്കാൻ ഒരുമാസത്തെ സമയമുണ്ടെന്നും എച്ച്.ഡി.എഫ്.സി. നൽകിയ രേഖകളിൽ പറയുന്നു. പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയിലാണ് എച്ച്.ഡി.എഫ്.സി.ക്ക് ഓഹരികൾ കൈമാറിയിട്ടുള്ളത്. 2020 മാർച്ച് 31-ലെ കണക്കുപ്രകാരം 1.88 കോടി രൂപയുടെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കിയിട്ടുള്ളത്. ഇടപാടിനായി സർക്കാരിന്റെയോ ഏതെങ്കിലും നിയന്ത്രണ ഏജൻസിയുടെയോ അനുമതി ആവശ്യമില്ലെന്നും എച്ച്.ഡി.എഫ്.സി. സമർപ്പിച്ച രേഖകളിൽ പറയുന്നു.

from money rss https://bit.ly/39Q0JOX
via IFTTT

കോവിഡിന്റെ സമ്മർദത്തിൽ വിപണി: സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മർദത്തിനുശേഷം ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേരിയനേട്ടത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ സൂചികകൾ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡൽഹിയിൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളർത്തി. സെൻസെക്സ് 42.07 പോയന്റ് ഉയർന്ന് 49,201.39ലും നിഫ്റ്റി 45.70 പോയന്റ് നേട്ടത്തിൽ 14,683.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1654 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1176 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിമുണ്ടാക്കി. പവർഗ്രിഡ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനംനേട്ടമുണ്ടാക്കിയപ്പോൾ ബാങ്കിങ് ഓഹരികൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8-1ശതമാനം ഉയരുകയുംചെയ്തു. അതേസമയം, ആഗോള വിപണികൾ മികച്ചനേട്ടമുണ്ടാക്കി. യുഎസിലെയും ചൈനയിലെയും സമ്പദ്ഘടനയിലെ മുന്നേറ്റമാണ് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കിയത്.

from money rss https://bit.ly/3wGH5yW
via IFTTT

റെക്കോഡ് വർധന: വിപണിയിലെത്തിയത് 2.74 ലക്ഷംകോടിയുടെ വിദേശനിക്ഷേപം

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിദേശ പോർട്ട്ഫോളിയോ സ്ഥാപനങ്ങൾ രാജ്യത്തെ വിപണിയിൽ നിക്ഷേപിച്ചത് 2.74 ലക്ഷം കോടി രൂപ. ഇതിനുമുമ്പ് 2013ലാണ് കൂടിയതുകയായ 1.4 ലക്ഷം കോടി രൂപ ഇവർ നിക്ഷേപം നടത്തിയത്. എൻഎസ്ഡിഎലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വളർന്നുവരുന്ന വിപണികളിൽ 12 മാസത്തിനിടെ വൻതോതിലാണ് നിക്ഷേപമെത്തിയത്. എന്നാൽ ഇന്ത്യയിലേയ്ക്കുള്ള മൂലധന ഒഴുക്ക് മറ്റ് വിപണികളിലെത്തിയതിനേക്കാളും കൂടുതലാണ്. സർക്കാർ നയങ്ങളും സമ്പദ്ഘടനയുടെ തിരിച്ചുവരവുമാണ് വിദേശ സ്ഥാപനങ്ങളെ വിപണിയിലേയ്ക്ക് ആകർഷിച്ചതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ. നിയമങ്ങൾ ലഘൂകരിച്ചതും വിദേശ നിക്ഷേപത്തിന്റെവരവ് വർധിപ്പിച്ചു. 2021-22 സാമ്പത്തികവർഷത്തെ വളർച്ചാഅനുമാനം 10ശതമാനത്തിലേറെയാകുമെന്ന് വിവിധ റേറ്റിങ് ഏജൻസികളും ഗവേഷണ സ്ഥാപനങ്ങളും പ്രവചിച്ചതും നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമായി. At Rs 2.74 trillion, FPI flows surpass previous best in FY13

from money rss https://bit.ly/39MxOeO
via IFTTT