121

Powered By Blogger

Tuesday, 6 April 2021

കോവിഡിന്റെ സമ്മർദത്തിൽ വിപണി: സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മർദത്തിനുശേഷം ചാഞ്ചാട്ടത്തിനൊടുവിൽ വിപണി നേരിയനേട്ടത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ സൂചികകൾ മികച്ചനേട്ടത്തിലെത്തിയെങ്കിലും ഡൽഹിയിൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചത് വിപണിയെ തളർത്തി. സെൻസെക്സ് 42.07 പോയന്റ് ഉയർന്ന് 49,201.39ലും നിഫ്റ്റി 45.70 പോയന്റ് നേട്ടത്തിൽ 14,683.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1654 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1176 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 179 ഓഹരികൾക്ക് മാറ്റമില്ല. അദാനി പോർട്സ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിമുണ്ടാക്കി. പവർഗ്രിഡ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. മെറ്റൽ, ഫാർമ സൂചികകൾ ഒരുശതമാനംനേട്ടമുണ്ടാക്കിയപ്പോൾ ബാങ്കിങ് ഓഹരികൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8-1ശതമാനം ഉയരുകയുംചെയ്തു. അതേസമയം, ആഗോള വിപണികൾ മികച്ചനേട്ടമുണ്ടാക്കി. യുഎസിലെയും ചൈനയിലെയും സമ്പദ്ഘടനയിലെ മുന്നേറ്റമാണ് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കിയത്.

from money rss https://bit.ly/3wGH5yW
via IFTTT