121

Powered By Blogger

Wednesday 23 September 2020

സ്വര്‍ണവില ഇടിയുന്നു; പവന് 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,720 രൂപയായി. 4590 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ മൂന്നുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 1,440 രൂപയുടെ കുറവാണുണ്ടായത്. ഒന്നരമാസംകൊണ്ട് കുറഞ്ഞതാകട്ടെ 5,280 രൂപയും. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തേയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. തുടർച്ചയായി നാലാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 49,293 രൂപ നിലവാരത്തിലെത്തി. ആഗോള വിപണിയിൽ രണ്ടുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,858.08 ഡോളർ നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. യുറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. Gold prices today fall for 3rd day

from money rss https://bit.ly/32XDJe3
via IFTTT

കനത്ത നഷ്ടംതുടരുന്നു: നിഫ്റ്റി 11,000ന് താഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച. സെൻസെക്സ് 535 പോയന്റ് നഷ്ടത്തിൽ 37,1132ലും നിഫ്റ്റി 160 പോയന്റ് താഴ്ന്ന് 10,971ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 173 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 1000 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലമുള്ള തിരുത്തലാണ് വിപണിയിൽ പ്രകടമാകുന്നത്. തിരുത്തൽ മുൻകൂട്ടികണ്ട് നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമടെക്കുന്നതും സൂചികകളുടെ കരുത്ത് ചോർത്തി. നെസ് ലെ, പവർഗ്രിഡ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, മാരുതി, സൺ ഫാർമ തുടങ്ങി മിക്കവാറും ഓഹരികൾ നഷ്ടത്തിലാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. Indices open weak with Nifty below 11,000

from money rss https://bit.ly/3cppeCK
via IFTTT

കെട്ടിട നിർമാണ ചട്ടങ്ങളിലെ ഭേദഗതി: ആശ്വാസത്തിൽ റിയൽ എസ്റ്റേറ്റ് മേഖല

കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചതോടെ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല ആശ്വാസത്തിൽ. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) പഴയ രീതിയിൽ തന്നെ കണക്കാക്കാൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നതാണ് ഈ മേഖലയ്ക്ക് ആശ്വാസം പകരുന്നത്. എന്നാൽ, ഭേദഗതിയിൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് ബിൽഡർമാർ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് 2019-ൽ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേദഗതി ചെയ്തിരുന്നു. ഇതോടെ കെട്ടിട നിർമാണത്തിന് അനുവദനീയമായ സ്ഥലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം വരെ വർധിക്കുകയും ചെയ്തു. തറ വിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിൽ ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവ ഉൾപ്പെടുത്തുക കൂടി ചെയ്തതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലായി. 8,000-24,000 ചതുരശ്ര മീറ്റർ നിർമാണത്തിന് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് വേണമെന്ന ആവശ്യവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. കഴിഞ്ഞ 10 മാസത്തിലേറെയായി കേരളത്തിൽ റിയൽ എസ്റ്റേറ്റ് രംഗം സ്തംഭനാവസ്ഥയിലാണെന്ന് ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരള മുൻ ചെയർമാൻ ഡോ. നജീബ് സഖറിയ പറഞ്ഞു. കെട്ടിട നിർമാണ ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർമാണ മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പഴയ രീതിയിലേക്ക് മുഴുവനായും തിരിച്ചുവന്നിട്ടില്ലെങ്കിലും 80 ശതമാനത്തോളം വ്യവസ്ഥകളിൽ മാറ്റംവന്നിട്ടുണ്ട്. കെട്ടിടങ്ങൾക്ക് റോഡിന്റെ വീതി 10 മീറ്റർ വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറച്ചത് കോവിഡനന്തരം കൂടുതൽ പ്രദേശങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമാണ മേഖലയിലെ വിവിധ സംഘടനകൾ സർക്കാരിന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചട്ടങ്ങൾ പുനഃപരിശോധിച്ചിരിക്കുന്നത്. ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗം ഏറ്റവും മോശം അവസ്ഥയിലാണെന്നും അതിനാൽ ഇനിയുള്ള എന്ത് ഇളവും ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിസന്ധിയിലായിരുന്ന ഈ മേഖലയ്ക്ക് സർക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ തിരിച്ചുകയറാൻ കഴിയുകയുള്ളൂവെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. Amendment inBuilding Rules: The Real Estate Sector in Relief

from money rss https://bit.ly/3mMywgO
via IFTTT

Is Mammootty A Part Of Mohanlal’s Empuraan? Prithviraj’s Viral Comment Hints At Megastar’s Inclusion

Is Mammootty A Part Of Mohanlal’s Empuraan? Prithviraj’s Viral Comment Hints At Megastar’s Inclusion
Looks like fans and followers of Superstars Mohanlal and Mammootty will get to witness the duo sharing screen space very soon. Don't believe us? Well, the Megastar's inclusion in the highly-anticipated film Empuraan, the sequel to the 2019 film Lucifer,

* This article was originally published here

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,150ന് താഴെയെത്തി. 65.66 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,668.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21.80 പോയന്റ് താഴ്ന്ന് 11,131.90ലുമെത്തി. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്പന സമ്മർദത്തിൽ സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാർമ സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex, Nifty end lower amid volatility

from money rss https://bit.ly/3cr6uTe
via IFTTT

ഐപിഒയുമായി യുടിഐ എഎംസി: ലക്ഷ്യം 3000 കോടി രൂപ

പ്രാഥമിക ഓഹരി വില്പനയ്ക്കായി മറ്റൊരു കമ്പനികൂടി. യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയാണ് 3000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ഓഹരി വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. അർഹതപ്പെട്ട ജീവനക്കാർക്കായി രണ്ടുലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഓഫർ ഫോർ സെയിൽമാതൃകയിൽ 3,89,87,081 ഇക്വിറ്റി ഷെയറുകളാണ് കമ്പനി വിറ്റഴിക്കുന്നത്. എസ്ബിഐ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ടി റോവ് പ്രൈസ് ഇന്റർനാഷണൽ എന്നിവയുടെ കൈവശമാണ് നിലവിൽ ഈ ഓഹരികളുള്ളത്. കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബർ മാർക്കറ്റ്സ് ഇന്ത്യ, ഡിഎസ്പി മെറിൽ ലിഞ്ച്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് തുടങ്ങിയവയാകും ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുക. എസ്ബിഐ കാർഡ്സ്, റൊസാരി ബയോടെക്, മൈൻഡ് സ്പെയ്സ് ബിസിനസ് പാർക്ക്, ഹൈപ്പിയെസ്റ്റ് മൈൻഡ്സ്, റൂട്ട് മൊബൈൽ, കാംസ്, കെംകോൺ കെമിക്കൽസ് ഏയ്ഞ്ചൽ ബ്രോക്കിങ്, ലിഖിത ഇൻഫ്ര എന്നിവയ്ക്കുപിന്നാലെ ഇത് പത്താമത്തെ കമ്പനിയാണ് ഈവർഷം ഐപിഒയുമായി വരുന്നത്. UTI AMC to launch Rs 3,000 crore-IPO

from money rss https://bit.ly/3hTNPAL
via IFTTT

ഒരുദിവസംകൊണ്ട് അച്ഛനും മകനും ശതകോടീശ്വരന്മാരായി; കഥയിങ്ങനെ

Photo:Carvana|Instagram കോവിഡ് വ്യാപനത്തെതടർന്ന് ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും സെക്കൻഡ് ഹാൻഡ് വാഹന വിപണി വൻകുതിപ്പിലാണ്. 2017ൽ ഓഹരി വിപണിയിൽ ലിസ്റ്റുചെയ്തശേഷം ഇതുവരെ ലാഭമുണ്ടാക്കാത്ത കമ്പനി ഒരൊറ്റദിവസംകൊണ്ട് നേട്ടമുണ്ടാക്കിയത് 150ശതമാനത്തിലേറെ. ഇതോടെ അച്ഛനും മകനും ബ്ലൂംബർഗ് ശതകോടീശ്വരപട്ടികയിൽ ഇടംപിടിച്ചു.വെൻഡിങ് മെഷീനുകൾ വഴി വലിയ കോയിനിട്ട് കാറുകൾവിൽക്കുന്ന യുഎസിലെ ഫിനിക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ റീട്ടെയിലിങ് കമ്പനിയായ കാർവാനയാണ് നേട്ടത്തിനുപിന്നിൽ. കാർവാനയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അച്ഛൻ ഏണസ്റ്റ് ഗാർസിയ രണ്ടാമൻ. അദ്ദേഹത്തിന്റെ മകൻ ഏണസ്റ്റ് ഗാർസിയ മൂന്നാമൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. രണ്ടുപേരുടെയുംകൂടിയുള്ള മൊത്തം ആസ്തി നിലവിൽ 21,400 കോടി(21.4 ബില്യൺ) ഡോളറാണ്. റെക്കോഡ് വരുമാനവും ലാഭവിഹിതവും ലഭിക്കുമെന്നുറപ്പായതോടെ ന്യൂയോർക്കിൽ കമ്പനിയുടെ ഓഹരി വില 31ശതമാനം ഉയർന്നു. ഗാർഹികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ, വിനോദം, ഉപയോഗിച്ച കാറുകൾ എന്നിവ ഓൺലൈനിൽ വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണംവർധിച്ചതോടെയാണ് കമ്പനിയുടെ വരുമാനത്തിൽ കുതിപ്പുണ്ടായത്. 19,000ത്തോളം കാറുകളാണ് ഒരേസമയം വില്പനയ്ക്ക് വച്ചിരിക്കുന്നത്. തിരഞ്ഞെടുത്തുകഴിഞ്ഞാൽ 10 മിനുട്ടുകൊണ്ട് ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. യുഎസിലെമ്പാടും ഒരുഡസനിലധികം വെൻഡിങ് മെഷീനുകളിൽ വലിയൊരു നാണയം നിക്ഷേപിച്ച് കാറുകൾ സ്വന്തമാക്കാം. രണ്ടുലക്ഷം കാറുകളാണ് കഴിഞ്ഞവർഷംമാത്രം കമ്പനി വിറ്റത്. പ്രതിവർഷം 20 ലക്ഷം കാറുകളുടെ വില്പനയെന്ന ലക്ഷ്യത്തിലേയ്ക്കാണ് കമ്പനി ഇപ്പോൾ എത്തുന്നത്. ലോകത്തെ കോടീശ്വരന്മാരായ 500 പേരുടെ ബ്ലൂംബർഗിന്റെ തത്സമയ കോടീശ്വരപട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. ഗാർസിയ രണ്ടാമന്റെ ആസ്തി 1500 കോടി (15 ബില്യൺ) ഡോളറാണ്. ഗാർസിയ മൂന്നാമന്റേതാകട്ടെ 640 കോടി(6.4 ബില്യൺ)ഡോളറുമാണ്. Father, son used-car sellers get $5 billion richer in a day

from money rss https://bit.ly/301VuH1
via IFTTT

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്: ഒന്നരമാസത്തിനിടെ കുറഞ്ഞത് 4,800 രൂപ

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച രണ്ടുതവണയായി പവന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ടുദിവസത്തിനുള്ളിൽ പവൻ വിലയിൽ 1000 രൂപയ്ക്കടുത്ത് കുറവുണ്ടായി. ഓഗസ്റ്റ് ഏഴിനാണ് സ്വർണവില എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ഒന്നരമാസംകൊണ്ട് പവന്റെ വിലയിൽ 4,800 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും ലാഭമെടുപ്പ് തുടരുന്നതുമാണ് വിലയിടിവിനുകാരണം. ആഗോളതലത്തിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 200 ഡോളർ വരെ കുറവുവന്നിട്ടുണ്ട്. 2,000 ഡോളർവരെ എത്തിയ സ്വർണവില ഇപ്പോൾ 1,902.04 ഡോളർ നിലവാരത്തിലാണ്. Gold prices today fall for 3rd day in a row, down ₹4,800 from last month highs

from money rss https://bit.ly/2RQm5lZ
via IFTTT

കെകെആര്‍ റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി നിക്ഷേപിക്കും

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ കെകെആർ ആൻഡ് കമ്പനി റിലയൻസ് റീട്ടെയിലിൽ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയൻസ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയർന്നു. കെകെആറിന് റീട്ടെയിൽ ബിസിനസിൽ 1.28ശതമാനംഉടമസ്ഥതാവകാശമാണ് ലഭിക്കുക. രണ്ടാമത്തെ സ്ഥാപനമാണ് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തുന്നത്. ഈമസം തുടക്കത്തിൽ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സിൽവർ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വൻതോതിൽ നിക്ഷേപം സമാഹരിച്ച് ഇ-കൊമേഴ്സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്ളിപ്കാർട്ടുമായും മത്സരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സൂപ്പർമാർക്കറ്റുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് ശൃംഖല, മൊത്തവ്യാപാര്യം, ഫാഷൻ സ്റ്റോറുകൾ, ഓൺലൈൻ ഗ്രോസറി സ്റ്റോറായ ജിയോമാർട്ട് എന്നിവ റിലയൻസ് റീട്ടെയിലിനുകീഴിലാണ്. ഈയിടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസും കമ്പനി ഏറ്റെടുത്തിരുന്നു. KKR to invest Rs 5,550 crore in Reliance Retail

from money rss https://bit.ly/33PavNy
via IFTTT

സെന്‍സെക്‌സില്‍ 288 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം വിപണിയിൽ ഉയർത്തെഴുന്നേൽപ്പ്. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 38,022ലും നിഫ്റ്റി 72 പോയന്റ് ഉയർന്ന് 11,233ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 172 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 37 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഗ്രാസിം, പവർഗ്രിഡ് കോർപ്, എൻടിപിസി, ടിസിഎസ്, ഒഎൻജിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചകകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex gains 288 points

from money rss https://bit.ly/3clGV6j
via IFTTT