121

Powered By Blogger

Wednesday, 23 September 2020

സെന്‍സെക്‌സില്‍ 288 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: രണ്ടുദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം വിപണിയിൽ ഉയർത്തെഴുന്നേൽപ്പ്. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 38,022ലും നിഫ്റ്റി 72 പോയന്റ് ഉയർന്ന് 11,233ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 777 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 172 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 37 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഇൻഫോസിസ്, വിപ്രോ, റിലയൻസ്, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ കമ്പനി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഗ്രാസിം, പവർഗ്രിഡ് കോർപ്, എൻടിപിസി, ടിസിഎസ്, ഒഎൻജിസി, ബജാജ് ഓട്ടോ, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചകകൾ ഒരുശതമാനത്തോളം ഉയർന്നു. Sensex gains 288 points

from money rss https://bit.ly/3clGV6j
via IFTTT