121

Powered By Blogger

Wednesday, 23 September 2020

കെകെആര്‍ റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി നിക്ഷേപിക്കും

അമേരിക്കൻ നിക്ഷേപ സ്ഥാപനമായ കെകെആർ ആൻഡ് കമ്പനി റിലയൻസ് റീട്ടെയിലിൽ 5,500 കോടി രൂപ നിക്ഷേപിക്കും. ഇതോടെ റിലയൻസ് റീട്ടെയിലിലിന്റെ മൂല്യം 4.21 ലക്ഷം കോടി രൂപയായി ഉയർന്നു. കെകെആറിന് റീട്ടെയിൽ ബിസിനസിൽ 1.28ശതമാനംഉടമസ്ഥതാവകാശമാണ് ലഭിക്കുക. രണ്ടാമത്തെ സ്ഥാപനമാണ് റിലയൻസ് റീട്ടെയിലിൽ നിക്ഷേപം നടത്തുന്നത്. ഈമസം തുടക്കത്തിൽ സ്വകാര്യ ഇക്വിറ്റി നിക്ഷപകരായ സിൽവർ ലേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. വൻതോതിൽ നിക്ഷേപം സമാഹരിച്ച് ഇ-കൊമേഴ്സ് മേഖലയിലെ കരുത്തരായ ആമസോണും ഫ്ളിപ്കാർട്ടുമായും മത്സരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സൂപ്പർമാർക്കറ്റുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് ശൃംഖല, മൊത്തവ്യാപാര്യം, ഫാഷൻ സ്റ്റോറുകൾ, ഓൺലൈൻ ഗ്രോസറി സ്റ്റോറായ ജിയോമാർട്ട് എന്നിവ റിലയൻസ് റീട്ടെയിലിനുകീഴിലാണ്. ഈയിടെ ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസും കമ്പനി ഏറ്റെടുത്തിരുന്നു. KKR to invest Rs 5,550 crore in Reliance Retail

from money rss https://bit.ly/33PavNy
via IFTTT