121

Powered By Blogger

Wednesday, 23 September 2020

ഒരുദിവസംകൊണ്ട് അച്ഛനും മകനും ശതകോടീശ്വരന്മാരായി; കഥയിങ്ങനെ

Photo:Carvana|Instagram കോവിഡ് വ്യാപനത്തെതടർന്ന് ഇന്ത്യയിൽമാത്രമല്ല ലോകത്തെമ്പാടും സെക്കൻഡ് ഹാൻഡ് വാഹന വിപണി വൻകുതിപ്പിലാണ്. 2017ൽ ഓഹരി വിപണിയിൽ ലിസ്റ്റുചെയ്തശേഷം ഇതുവരെ ലാഭമുണ്ടാക്കാത്ത കമ്പനി ഒരൊറ്റദിവസംകൊണ്ട് നേട്ടമുണ്ടാക്കിയത് 150ശതമാനത്തിലേറെ. ഇതോടെ അച്ഛനും മകനും ബ്ലൂംബർഗ് ശതകോടീശ്വരപട്ടികയിൽ ഇടംപിടിച്ചു.വെൻഡിങ് മെഷീനുകൾ വഴി വലിയ കോയിനിട്ട് കാറുകൾവിൽക്കുന്ന യുഎസിലെ ഫിനിക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ റീട്ടെയിലിങ് കമ്പനിയായ കാർവാനയാണ് നേട്ടത്തിനുപിന്നിൽ. കാർവാനയുടെ ഏറ്റവും വലിയ ഓഹരി ഉടമയാണ് അച്ഛൻ ഏണസ്റ്റ് ഗാർസിയ രണ്ടാമൻ. അദ്ദേഹത്തിന്റെ മകൻ ഏണസ്റ്റ് ഗാർസിയ മൂന്നാമൻ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ്. രണ്ടുപേരുടെയുംകൂടിയുള്ള മൊത്തം ആസ്തി നിലവിൽ 21,400 കോടി(21.4 ബില്യൺ) ഡോളറാണ്. റെക്കോഡ് വരുമാനവും ലാഭവിഹിതവും ലഭിക്കുമെന്നുറപ്പായതോടെ ന്യൂയോർക്കിൽ കമ്പനിയുടെ ഓഹരി വില 31ശതമാനം ഉയർന്നു. ഗാർഹികാവശ്യങ്ങൾക്കുള്ള സാധനങ്ങൾ, വിനോദം, ഉപയോഗിച്ച കാറുകൾ എന്നിവ ഓൺലൈനിൽ വാങ്ങുന്ന അമേരിക്കക്കാരുടെ എണ്ണംവർധിച്ചതോടെയാണ് കമ്പനിയുടെ വരുമാനത്തിൽ കുതിപ്പുണ്ടായത്. 19,000ത്തോളം കാറുകളാണ് ഒരേസമയം വില്പനയ്ക്ക് വച്ചിരിക്കുന്നത്. തിരഞ്ഞെടുത്തുകഴിഞ്ഞാൽ 10 മിനുട്ടുകൊണ്ട് ഇടപാട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. യുഎസിലെമ്പാടും ഒരുഡസനിലധികം വെൻഡിങ് മെഷീനുകളിൽ വലിയൊരു നാണയം നിക്ഷേപിച്ച് കാറുകൾ സ്വന്തമാക്കാം. രണ്ടുലക്ഷം കാറുകളാണ് കഴിഞ്ഞവർഷംമാത്രം കമ്പനി വിറ്റത്. പ്രതിവർഷം 20 ലക്ഷം കാറുകളുടെ വില്പനയെന്ന ലക്ഷ്യത്തിലേയ്ക്കാണ് കമ്പനി ഇപ്പോൾ എത്തുന്നത്. ലോകത്തെ കോടീശ്വരന്മാരായ 500 പേരുടെ ബ്ലൂംബർഗിന്റെ തത്സമയ കോടീശ്വരപട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്. ഗാർസിയ രണ്ടാമന്റെ ആസ്തി 1500 കോടി (15 ബില്യൺ) ഡോളറാണ്. ഗാർസിയ മൂന്നാമന്റേതാകട്ടെ 640 കോടി(6.4 ബില്യൺ)ഡോളറുമാണ്. Father, son used-car sellers get $5 billion richer in a day

from money rss https://bit.ly/301VuH1
via IFTTT

Related Posts: