ജിദ്ദ: കൂട്ടം ജിദ്ദയുടെ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ആദം, മലയാളം ന്യൂസ് ജീവനക്കാരനും കൂട്ടം മെമ്പറുമായ അബ്ദുല്‍ റഷീദ് പുത്തൂര്‍ എന്നിവര്‍ക്ക് കൂട്ടം ജിദ്ദ യാത്രയയപ്പ് നല്‍കി. ഷറഫിയ്യ ഹില്‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഷ്‌റഫ് ആദമിന് കൂട്ടം പ്രസിഡന്റ് സൈതലവി നരിക്കുന്നന്‍ മൊമെന്റോയും നാസര്‍ ശാന്തപുരം ഉപഹാരവും നല്‍കി. അബ്ദുല്‍ റഷീദ് പുത്തൂരിന് കൂട്ടം ജിദ്ദ സെക്രട്ടറി ഷബീബ് തേളത്ത് മൊമെന്റോയും സമീര്‍ പരുവമണ്ണ ഉപഹാരവും നല്‍കി. ഉപഹാരങ്ങള്‍ കൈപ്പറ്റിയ ശേഷം അഷ്‌റഫ് ആദം, അബ്ദുല്‍ റഷീദ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കൂടാതെ നവോദയ ജിദ്ദ സംഘടിപ്പിച്ച രുചിഭേദം 2015 ലെ വിജയികളായ റെഡ് ചില്ലി ഗ്രൂപ്പ് അംഗങ്ങളായ ഫൗസി മജീദ്, സെമി സൈഫു, മുഷീറ ഹച്ചൂസ്, റഷീദ ബഷീര്‍, ഖദീജ ബഷീര്‍, ജംഷീറ റയാസ്, നിഹാല ഷിഫാസ്, സിമി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കും സൗദിയില്‍ ആദ്യമായി ഇന്ത്യന്‍ ഫ്ലൂഷ് മോബ് ഡാന്‍സ് അവതരിപ്പിച്ച ഹച്ചൂസ്, അന്‍ഷിഫ്, മിഷാല്‍, മാസിന്‍, ആസിം എന്നീ കലാകാരന്‍മാര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും അനുമോദിക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന ആശംസ പ്രസംഗങ്ങളില്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍, വി.കെ.റൗഫ്, സി.ഒ.ടി. അസീസ്, നാസര്‍ ശാന്തപുരം, സമീര്‍ കോയകുട്ടി, ജുമൈല അബു, റഫീഖ് മൂസ, എ.പി. റസാഖ്, സി.എം. റഹ്മാന്‍ തുടങ്ങിയവര്‍ സദസ്സിനെ അഭിസംബോധനം ചെയ്തു. സദസ്സിനെ കയ്യിലെടുത്ത ഗാനസന്ധ്യയില്‍ ഫര്‍സാന യാസര്‍, ഹാരിസ് ഹസ്സന്‍, ബഷീര്‍ തിരൂര്‍, ഹസ്സന്‍ ആനക്കയം, സിദ്ദീഖ് കൊളപ്പറ്റ, ജലീല്‍ ഒറ്റപ്പാലം, മാസിന്‍ സൈഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സജ്‌ന ഷിഹാ് അവതരിപ്പിച്ച ക്വിസ് മത്സരത്തില്‍ മിഷാല്‍, ആസിം, നിഹാല, ഹസീന, ദീന എന്നിവര്‍ വിജയികളായി. സൈതലവി അധ്യക്ഷത വഹിച്ച ചടങ്ങല്‍ സൈഫു സ്വാഗതവും റഹിമോന്‍ കാസിം നന്ദിയും പറഞ്ഞു.
വാര്‍ത്ത അയച്ചത് : നാസര്‍ ശാന്തപുരം