Story Dated: Saturday, March 14, 2015 03:02
കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും കാറ്റിലും തകരാറിലായ വൈദ്യുതി ബന്ധം ദിവസങ്ങള്‍ കഴിഞ്ഞിട്ടും കെ.എസ്.ഇ.ബി പുനസ്‌ഥാപിച്ചില്ലെന്ന് ആക്ഷേപം.ഇതോടെ പെരുവട്ടൂര്‍ ഇയ്യഞ്ചേരി മുക്കിലുള്ള ഇരുപതോളം വീടുകളാണ് ഇരുട്ടിലായത്. പല തവണ ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ അധികൃതരെ സമീപിച്ചെങ്കിലും ജീവനക്കാര്‍ കാര്യമാക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ഥികളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.പല വീടുകളിലെയും ടെലിഫോണ്‍ ബന്ധവും തകരാറിലായി. ആവശ്യത്തിന് ജീവനക്കാരില്ലെന്നാണ് ഇതിന് അധികൃതര്‍ പറയുന്ന ന്യായം.
from kerala news edited
via IFTTT