Story Dated: Saturday, March 14, 2015 03:13
കല്‍പ്പറ്റ: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിത വര്‍ഷത്തോടനുബന്ധിച്ച് മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ സമര്‍പ്പിതരുടെയും സംഗമം ഇന്ന് ദ്വാരക പാസ്‌റ്ററല്‍ സെന്ററില്‍ ചേരും. വി.കുര്‍ബാന, സമര്‍പ്പിത ജീവിതത്തെക്കുറിച്ചുളള സിബോസിയം, പൊതുസമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍. സംഗമത്തില്‍ മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ സമര്‍പ്പിതരും വൈദികരും തെരഞ്ഞെടുക്കപ്പെട്ട സമര്‍പ്പിതാര്‍ത്ഥികളും മറ്റു സമര്‍പ്പിത സമൂഹങ്ങളിലുള്ള മാനന്തവാടി രൂപതക്കാരും രൂപതാ പാസ്‌റ്ററല്‍ കണ്‍സില്‍ സ്‌റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും രൂപതയിലെ സംഘടനകളിലെയും പ്രസ്‌ഥാനങ്ങളിലെയും രൂപതാതല ഭാരവാഹികളും പങ്കെടുക്കും. തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാന്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം എന്നിവര്‍ സന്നിഹിതരായിരിക്കുമെന്ന് രൂപതാ പി.ആര്‍.ഒ. ഫാ. തോമസ് ജോസഫ് തേരകം അറിയിച്ചു.
from kerala news edited
via IFTTT