121

Powered By Blogger

Friday, 13 March 2015

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയ ഏരിയ കിക്ക് ഓഫ്‌











ഫിലഡല്‍ഫിയ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലായ് 15 മുതല്‍ 18 വരെ എലന്‍വില്ലിലെ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ നടക്കുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിലഡല്‍ഫിയ ഏരിയ കിക്ക് ഓഫ് നടന്നു.




ചടങ്ങില്‍ ഭദ്രാസന മെത്രാപ്പൊലീത്താ സഖറിയാ മാര്‍ നിക്കോളോവോസ് അധ്യക്ഷം വഹിച്ചു. ഇടവക വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. എം കെ കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കോണ്‍ഫറന്‍സ് രജിസ്‌ട്രേഷനെപറ്റി കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ജോളി തോമസും സുവനീറിന്റെ വിശദാംശങ്ങളെപറ്റി സുവനീര്‍ ഫിനാന്‍ഷ്യല്‍ മാനേജരും ഭദ്രാസനകൗണ്‍സില്‍ അംഗവുമായ ഫിലിപ്പോസ് ഫിലിപ്പും സംസാരിച്ചു. തുടര്‍ന്ന് ആദ്യരജിസ്‌ട്രേഷന്‍ ഫാ. എം കെ കുര്യാക്കോസില്‍ നിന്നും മെത്രാപ്പൊലീത്താ സ്വീകരിച്ച് സെക്രട്ടറി ഡോ. ജോളി തോമസിനെയും രജിസ്‌ട്രേഷന്‍ കോഓര്‍ഡിനേറ്റര്‍ സാറാ രാജനേയും ഏല്‍പിച്ചു.

രാജന്‍ പടിയറ നല്‍കിയ സുവനീറിലേക്കുള്ള ആശംസ ഫിലിപ്പോസ് ഫിലിപ്പിനെ ഏല്‍പിച്ച് മെത്രാപ്പൊലീത്ത കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സിലേക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം അത് ചെയ്യണമെന്ന് മെത്രാപ്പൊലീത്താ ഉദ്‌ബോധിപ്പിച്ചു. സമ്മേളനത്തില്‍ സഭാ കൗണ്‍സില്‍ അംഗങ്ങളായ ഷാജി വര്‍ഗീസ്, സാക് സഖറിയ, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍ വര്‍ഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പള്ളില്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ വര്‍ഗീസ് ഐസക്, രാജന്‍ പടിയറ, സജി എം പോത്തന്‍, ആനി ലിബു, സൂസന്‍ തോമസ് തുടങ്ങിയവരും കോണ്‍ഫറന്‍സ് ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, ഇടവക സെക്രട്ടറി മാത്യു സാമുവല്‍, ട്രസ്റ്റി ഡേവിഡ് ഫിലിപ്പ്, തോമസ്, അസംബ്ലി മെമ്പര്‍ ഡീക്കന്‍ ഡാനിയേല്‍ യോഹന്നാന്‍, ബിനു മാത്യു, അസോസിയേഷന്‍ മെമ്പര്‍ സാം കുരിശുംമൂട്ടില്‍ തുടങ്ങിയ അനേകം വ്യക്തികള്‍ പങ്കെടുത്തു. റോക്‌ലന്‍ഡ് ഏരിയ കിക്ക് ഓഫ് 15 ന് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് റോക്‌ലന്‍ഡ് സഫേണില്‍ വച്ച് നടക്കുന്നതാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.വിജയ് തോമസ് : 732-766-3121

ഡോ. ജോളി തോമസ് : 908 499 3524

തോമസ് ജോര്‍ജ് : (516) 375 7671

ഫിലിപ്പോസ് ഫിലിപ്പ് : (845) 642 -2060



വാര്‍ത്ത അയച്ചത് : ജോര്‍ജ് തുമ്പയില്‍










from kerala news edited

via IFTTT