121

Powered By Blogger

Friday, 13 March 2015

ഇടത്‌ ഹര്‍ത്താലില്‍ അങ്ങിങ്ങ്‌ അക്രമം; പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്നുപേര്‍ പിടിയില്‍









Story Dated: Saturday, March 14, 2015 11:04



mangalam malayalam online newspaper

തിരുവനന്തപുരം : ഇടതു മുന്നണി സംസ്‌ഥാനത്ത്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ അങ്ങിങ്ങ്‌ അക്രമം. കോഴിക്കോട്‌ കൊയിലാണ്ടിയില്‍ പോലീസുകാരെ കയ്യേറ്റം ചെയ്യുകയും കല്ലെറിയുകയും ചെയ്‌ത മൂന്ന്‌ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിയിലായി. കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ക്കുനേരെയും പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെയും കല്ലേറുണ്ടായി. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സര്‍വീസ്‌ നടത്തിയ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ക്കു നേരെ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ജീവനക്കാര്‍ക്ക്‌ പരുക്കേറ്റു. ഇതേ തുടര്‍ന്ന്‌ സര്‍വീസ്‌ നിര്‍ത്തിവെച്ചു.


കോഴിക്കോട്‌ ജില്ലാ സഹകരണ ബാങ്ക്‌ ഓഫീസിന്റെ ചില്ലുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. സംഭവത്തില്‍ ഒരാള്‍ക്ക്‌ പരുക്കേറ്റു. ചേവായൂരില്‍ ലോറിയ്‌ക്കു നേരെയും കല്ലേറുണ്ടായി. എറണാകുളത്ത്‌ 'സേ നോ ടു ഹര്‍ത്താല്‍' പ്രവര്‍ത്തകരുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. കൊല്ലം കുണ്ടറയില്‍ സ്വകാര്യ ബസിനുനേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വടകര അഴിയൂരില്‍ സോഷ്യലിസ്‌റ്റ് ജനതാ ഓഫീസിനുനേരെ ഉണ്ടായ കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.


ബജറ്റ്‌ അവതരണത്തിനിടെ സഭയില്‍ പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ കയ്യേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ എല്‍.ഡി.എഫ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.










from kerala news edited

via IFTTT