Story Dated: Saturday, March 14, 2015 03:02
കോഴിക്കോട്: റഷ്യന്‍ അധിനിവേശത്തിന്റെയും പ്രതിരോധത്തിന്റെയും കഥ പറഞ്ഞ ലെവിയാതനിലൂടെ രണ്ടാമത് മലബാര്‍ മൂവീ ഫെസ്‌റ്റിവലിന് തുടക്കം.ഡിജിറ്റല്‍ ദൃശ്യ ആധിക്യത്തിന്റെ കാലത്ത് സിനിമാപ്രദര്‍ശനവേദി എന്നതിലുപരി വ്യത്യസ്‌തവും ധീരവുമായ സിനിമാശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ചലച്ചിത്ര അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കൊയിലാണ്ടി നഗരസഭ, ആദി ഫൗണ്ടേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫെസ്‌റ്റിവല്‍ സംഘടിപ്പിച്ചത്. ഫെസ്‌റ്റിവലിന്റെ ഉദ്‌ഘാടനം കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് നിര്‍വഹിച്ചു.
ചെലവൂര്‍ വേണു അധ്യക്ഷത വഹിച്ചു എന്‍.ഇ. ഹരികുമാര്‍, കല്‍പറ്റ നാരായണന്‍, വി.കെ. ജയന്‍, യു.ഉണ്ണിക്കൃഷ്‌ണന്‍, ടി.കെ. രാജേഷ്, സൈമണ്‍ ബ്രിട്ടോ, അവിരാ റബേക്ക എന്നിവര്‍ പ്രസംഗിച്ചു. ആയിരം പൂര്‍ണചന്ദ്രനെ കണ്ട മലയാളസിനിമ ചിത്രഫോട്ടോ പ്രദര്‍ശനം മേലൂര്‍ വാസുദേവന്‍ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് ഹരിത വിപ്ലവത്തിനുശേഷം അന്നവും അതിജീവനവും നിലച്ച കുറിച്യരുടെ കഥ പറഞ്ഞ അവിരാ റബേക്കയുടെ നെഗലുകളുടെ ആദ്യപ്രദര്‍ശനം എന്നിവ നടന്നു.
ഇറ്റാലിയന്‍ സിനിമയായ എര്‍മാന്നോ എല്‍മിയുടെ ഗ്രീനറി വില്‍ ബ്ലൂം ഷഹറം മോക്രിയുടെ ഫിഷ് ആന്‍ഡ് ക്യാറ്റ് ബെട്രാന്റ് മന്റിക്കോയുടെ ലിവിങ് സ്‌റ്റില്‍ ലൈഫ് ശ്രീഹരി സാഥെയുടെ 1000 റുപ്പീ നോട്ട്‌എന്നിവയുടെ പ്രദര്‍ശനവും നടന്നു.
from kerala news edited
via IFTTT