കോഴിക്കോട് വിമാനത്താവളത്തില്‍ വരുന്നത് 160 കോടിയുടെ വികസനം
Posted on: 13 Mar 2015
നിലവിലുള്ള ടെര്‍മിനലിനോടുചേര്‍ന്ന് കിഴക്കുവശത്തായി 7000 സ്‌ക്വയര്‍മീറ്റര്‍ വലിപ്പത്തിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
ഒരേസമയം 500 യാത്രക്കാര്‍ക്കുവരെ സൗകര്യങ്ങള്‍ ലഭ്യമാവുന്ന ടെര്‍മിനലായിരിക്കുമിത്. ഇതോടൊപ്പം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണ്‍ ഭാഗവും നവീകരിക്കും. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ നടന്നുവരികയാണ്. നിലവില്‍ 12 ചെറിയ വിമാനങ്ങള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യമാണ് കോഴിക്കോട്ടുള്ളത്. ജംബോസര്‍വീസുള്ള സമയത്ത് ഇത് ഒമ്പതായി ചുരുങ്ങും. മൂന്ന് ചെറുവിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലംവേണം ഒരു ജംബോ നിര്‍ത്തിയിടാന്‍. വിമാനത്താവളം നിലവില്‍ നേരിടുന്ന ഏറ്റവുംവലിയ പ്രശ്‌നം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണിന്റെ സ്ഥപരിമിതിയാണ്.
300 മീറ്റര്‍ നീളമുണ്ടാകും പുതിയടെര്‍മിനലിന്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഏഷ്യയിലെതന്നെ ഏറ്റവും നീളമേറിയ ടെര്‍മിനല്‍ കോഴിക്കോടാവും. 20 എമിഗ്രേഷന്‍ കൗണ്ടറുകള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കസ്റ്റംസ്ഹാള്‍, എക്‌സ്‌റേ സംവിധാനം എന്നിവയെല്ലാം ഇവിടെയൊരുക്കും. മൂന്ന് എയറോബ്രിഡ്ജുകള്‍ ടെര്‍മിനലില്‍ സ്ഥാപിക്കും.
from kerala news edited
via IFTTT