Story Dated: Friday, March 13, 2015 03:03
പെരിന്തല്‍മണ്ണ: നഗരസഭാ പരിധിയില്‍ ഇന്നലെ നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥര്‍ 12 ഹോട്ടലുകള്‍, ബേക്കറി, ടീ സ്‌റ്റാള്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. 40മൈക്രോണില്‍ താഴെയുള്ള നിരോധിത പ്ലാസ്‌റ്റിക് ക്യാരി ബാഗുകള്‍ ഏകദേശം ആറു കിലോഗ്രാം കണ്ടെടുത്തു നശിപ്പിച്ചു. ബന്ധപ്പെട്ട സ്‌ഥാപനങ്ങളില്‍ നിന്നും നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് പിഴ ഈടാക്കുകയും ചെയ്‌തു. സ്‌ഥാപനങ്ങള്‍ ഭക്ഷ്യവസ്‌തുക്കള്‍ വൃത്തിയായി കൈകാര്യം ചെയ്‌തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഹെല്‍ത്ത് വിഭാഗം പറഞ്ഞു. സി.കെ ബുധരാജ്, ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥരായ ജി. രാകേഷ്‌കുമാര്‍, ടി. രഞ്‌ജിത്ത് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. ഹോട്ടല്‍ ബേക്കറി തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
from kerala news edited
via IFTTT