Story Dated: Saturday, March 14, 2015 03:02
കോഴിക്കോട്: പി.എന്‍ പണിക്കര്‍ 106-ാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ-വികസന വാരാചരണത്തിന്റെ ഭാഗമായി ഇ-സാക്ഷരതയും സാമൂഹിക വികസനവും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ചോറോട്, അഴിയൂര്‍, കുറ്റ്യാടി, ഫറോക്ക്, താമരശേരി, ബാലുശേരി, രാമനാട്ടുകര പഞ്ചായത്തുകളില്‍ നിന്നുള്ള മാസ്‌റ്റര്‍ പരിശീലകര്‍ പങ്കെടുത്തു.
20നും 65നുമിടയില്‍ പ്രായമുള്ള എല്ലാവരെയും ഇ-സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.ടി, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇ-സാക്ഷരത പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ കംമ്പ്യൂട്ടറിനെയും ഇന്റര്‍നെറ്റിനെയും കുറിച്ചുള്ള അടിസ്‌ഥാന വിജ്‌ഞാനം നല്‍കുന്നതോടൊപ്പം ഓരോരുത്തര്‍ക്കും സ്വന്തമായി ഇ-മെയില്‍ അഡ്രസ് നിര്‍മിച്ചു നല്‍കുകയും ഇ-മെയില്‍ സ്വീകരിക്കാനും അയക്കാനുമുള്ള പരിജ്‌ഞാനം നല്‍കുകയും ചെയ്ുംയ. കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 10 ലക്ഷം പേരെ ഇ-സാക്ഷരരാക്കാനാണ് ശ്രമമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്‌ഥാന വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ 100 പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ കുറ്റ്യാടി, ചോറോട് പഞ്ചായത്തുകള്‍ അടുത്ത മാസത്തോടെ സമ്പൂര്‍ണ ഇ-സാക്ഷരതാ പഞ്ചായത്തുകളായി മാറുമെന്നാണ് കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എ.അബൂബക്കര്‍ (ചോറോട്), കെ.കെ നഫീസ (കുറ്റ്യാടി), ആയിഷ ഉമര്‍ (അഴിയൂര്‍), അഡ്വ. എം.രാജന്‍, ക്യാപ്‌റ്റന്‍ രാജീവ് നായര്‍, മഹേഷ്, ജോബിന്‍, കെ സുജാത എന്നിവര്‍ സംസാരിച്ചു.
from kerala news edited
via IFTTT