121

Powered By Blogger

Friday, 13 March 2015

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹ്‌റിനില്‍








ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹ്‌റിനില്‍


Posted on: 13 Mar 2015






മനാമ: സൂഫി വര്യനും പണ്ഡിതനുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹ്‌റിനിലെത്തി. മുസ്ലീം കേരളത്തിലെ സുപ്രസിദ്ധ സൂഫിവര്യനും മത ഭൗതിക വൈജ്ഞാനിക മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന അത്തിപ്പറ്റ ഉസ്താദ് കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് ബഹ്‌റിന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റിന്‍ കമ്മിറ്റി ട്രഷറര്‍ വി.കെ. കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം എത്തിയ ഉസ്താദിന് സമസ്തയുടെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.


മാര്‍ച്ച 15ന് ഞായറാഴ്ച പാക്കിസ്ഥാന്‍ ക്ലബ്ബില്‍ (വിഖായ) സമര്‍പ്പണത്തോടൊപ്പം നടക്കുന്ന ദിക്‌റ്ദുആ മജ് ലിസിലും അത്തിപ്പറ്റ ഉസ്താദ് സംബന്ധിക്കും. അലി റഹ്മാനി വെള്ളമുണ്ട, അബ്ദല്‍ വാഹിദ് ലത്വീഫി, മൊയ്തീന്‍കുട്ടു ഹാജി അത്തിപ്പറ്റ എന്നിവരും സംബന്ധിക്കും.



കൂടുതല്‍ വിവരങ്ങള്‍ക്ക് - 0097333049112, 33987487












from kerala news edited

via IFTTT