121

Powered By Blogger

Friday, 13 March 2015

വള്ളിക്കുന്നില്‍ ഇടതുപക്ഷം വെവ്വേറെ ഉപരോധസമരം നടത്തി











Story Dated: Saturday, March 14, 2015 03:06


തേഞ്ഞിപ്പലം: വള്ളിക്കുന്ന്‌ മണ്ഡലത്തില്‍ ഇടതുപക്ഷത്തില്‍ ഭിന്നത. രണ്ടിടത്ത്‌ വെവ്വേറെ ഉപരോധസമരം നടത്തി. ധനമന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടു വള്ളിക്കുന്ന്‌ മണ്ഡലത്തിലെ മൂന്നിയൂര്‍ വില്ലേജ്‌ ഓഫീസിനു മുന്നില്‍ സി.പി.ഐ ഒറ്റയ്‌ക്ക് ഉപരോധ സമരം നടത്തി. എന്നാല്‍ സി.പി.എം, ഐ.എന്‍.എല്‍, എന്‍.സി.പി എന്നിവരുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം വില്ലേജോഫീസാണ്‌ ഉപരോധിച്ചത്‌. ഇവിടെ സി.പി.ഐ-സി.പി.എം തമ്മിലുള്ള കടുത്ത ചേരിപ്പോരാണ്‌ രണ്ടിടത്ത്‌ ഉപരോധസമരം സംഘടിപ്പിക്കാനുള്ള സാഹചര്യം സൃഷ്‌ടിച്ചത്‌. മൂന്നിയൂര്‍ വില്ലേജില്‍ സി.പി.ഐ ഒറ്റയ്‌ക്ക് ഉപരോധ സമരം നടത്തിയതിലൂടെ ഇരു പാര്‍ട്ടികളും കൂടുതല്‍ അകന്നിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം ഇടതുപക്ഷയോഗത്തില്‍ നിന്ന്‌ സി.പി.ഐ ഇറങ്ങിപ്പോയിരുന്നു. കഴിഞ്ഞ ദിവസം സിപി.എമ്മില്‍ നിന്ന്‌ കുറെ പേര്‍ രാജിവെച്ച്‌ സി.പിഐയില്‍ ചേര്‍ന്നിരുന്നു. വള്ളിക്കുന്ന്‌, മൂന്നിയൂര്‍, പള്ളിക്കല്‍ എന്നീ പഞ്ചായത്തുകളിലെ പ്രബലരായ സി.പി.എം പ്രവര്‍ത്തകരാണ്‌ സി.പി.എമ്മില്‍ നിന്ന്‌ രാജിവെച്ച്‌ സി.പി..ഐയില്‍ ചേര്‍ന്നത്‌. മൂന്നിയൂരില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി ബാലകൃഷ്‌ണന്‍ രാജിവെച്ചത്‌ വള്ളിക്കുന്ന്‌ മണ്ഡലത്തില്‍ സി.പി.എമ്മിന്‌ വളരെയധികം ക്ഷീണമുണ്ടാക്കിയിട്ടുണ്ട്‌. ഇതോടെ വളളിക്കുന്ന്‌ മണ്ഡലത്തില്‍ സി.പി.ഐയ്‌ക്ക് വന്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്‌. ഇതിനെ തുടര്‍ന്ന്‌ സി.പി.എം-സി.പി.ഐയെ ഇടതുപക്ഷ വേദികളില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയായിരുന്നു. മൂന്നിയൂരില്‍ സി.പി.ഐ തുടങ്ങിയ ഉപരോധ സമരം ഇരുമ്പന്‍ സെയ്‌തലവി ഉദ്‌ഘാടനം ചെയ്‌തു. ലെനിന്‍ദാസ്‌ അധ്യക്ഷത വഹിച്ചു. കെ.പി ബാലകൃഷ്‌ണന്‍, കെ.എം മുഹമ്മദാലി, പി.ഡി കൃഷ്‌ണന്‍ പ്രസംഗിച്ചു. തേഞ്ഞിപ്പലം വില്ലേജോഫീസ്‌ ഉപരോധം കെ.പി അബ്‌ദുള്‍ വഹാബ്‌ ഉദ്‌ഘാടനം ചെയ്‌തു. എം. വിജയന്‍ അധ്യക്ഷത വഹിച്ചു. വി.പി സോമസുന്ദരന്‍, പി. മധു, സി. പരമേശ്വരന്‍, പി. പ്രഭാകരന്‍, എം. കൃഷ്‌ണന്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT