Story Dated: Saturday, March 14, 2015 03:13
കല്‍പ്പറ്റ: മാനന്തവാടി പാല്‍ചുരത്തില്‍ കന്നുകാലികളെ കയറ്റി തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന നാഷനല്‍ പെര്‍മിറ്റ് ലോറി കൊക്കേയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരുക്കേറ്റു. 20 പോത്തുകള്‍ ചാവുകയും ചെയ്‌തു. വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശി മുത്തു (60) ആണ് മരിച്ചത്. ഓടത്തോട് മഞ്ഞത്തന ബെന്നി (45), സേലം സ്വദേശികളായ പൊന്നുചാമി (55), ശക്‌തിവേല്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്ത് നിന്നും കണ്ണൂര്‍ ചെട്ടിയമ്പറമ്പിലേക്ക് പോത്തുകളെ കൊണ്ടുപോവുകയായിരുന്ന ടി എന്‍ 28 എ.എന്‍. 1028 നമ്പര്‍ ലോറിയാണ് പാല്‍ചുരം റോഡിലെ ചെകുത്താന്‍ തോട് കൊക്കയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവം അറിഞ്ഞ് ഓടികൂട്ടിയ നാട്ടുകാരും ഇതുവഴിയുള്ള വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ലോറിക്ക് മുകളില്‍കിടന്നുറങ്ങുകയായിരുന്ന മുത്തു ലോറി മറിഞ്ഞതോടെ പൊത്തുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തിരച്ചിലിനിടയില്‍ രാവിലെ 8.30 നാണ് പോത്തുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന മുത്തുവിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും കണ്ടെത്തിയത്. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാനന്തവാടി ഫയര്‍ സേ്‌റ്റഷന്‍ ഇന്‍ചാര്‍ജ് ബാലകൃഷ്‌ണന്‍, ഫയര്‍മാാരായ സെബാസ്‌റ്റ്യന്‍ ജോസഫ്, എ. ജോസഫ്, പി.എ ബെന്നി, പെരവൂര്‍ പോലിസ് സി.ഐ. ജോഷി ജോസഫ്, കേളകം എസ്.ഐ. വി. ജോര്‍ജ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒരു വര്‍ഷം മുമ്പ് ഇതേ സ്‌ഥലത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. ഇന്നലെയുണ്ടായ അപകടത്തെ തുടര്‍ന്ന് ബോയ്‌സ് ടൗണ്‍ കൊട്ടിയൂര്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
from kerala news edited
via IFTTT