Story Dated: Saturday, March 14, 2015 09:24

വേളമാനൂര്‍: നിയന്ത്രണം വിട്ട റോഡ് റോളര്‍ സാധുവായ ഒരു റോഡ് കോണ്‍ട്രാക്ടറുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന രംഗം ‘വെള്ളാനകളുടെ നാട് ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു കണ്ടത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയിലെ ഏറ്റവും തമാശാരംഗവും ഇതു തന്നെയായിരുന്നു. സമാനമായ രംഗം കൊല്ലം ജില്ലയിലെ വേളമാനൂറില്‍ അരങ്ങേറിയപ്പോള്‍ വഴിയരികിലെ വീടു തകരാതെയും ആളപായമുണ്ടാകാതെയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
റോഡു പണിക്കായി കൊണ്ടുവന്ന റോളര്‍ ബ്രേക്ക് തകര്‍ന്നതിനെ തുടര്‍ന്ന് ഇറക്കത്തിലുടെ ഉരുണ്ട് റോഡരികിലെ കലുങ്കും മതിലും തകര്‍ത്ത് എട്ട് അടിയോളം താഴ്‌ചയിലേക്ക് മൂക്കുകുത്തുകയായിരുന്നു. വഴിയോട് ചേര്‍ന്നുള്ള വേളമാനൂര്‍ സ്വദേശി ആര്‍.ഡി.ലാലിന്റെ വീട്ടിന്റെ മതില്‍ തകര്‍ത്താണ് റോളര്‍ മുറ്റത്തേക്കു പതിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ വേളമാനൂര്‍ പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തിനു മുമ്പിലായിരുന്നു അപകടം.
വേളമാനൂര്‍-കുളക്കുടി റോഡിന്റെ അറ്റകുറ്റപ്പണിക്കായി എത്തിച്ച വര്‍ക്കല സ്വദേശിയായ കരാറുകാരന്റെ ബ്രേക്ക് തകരാറിലായ റോളര്‍ അതിവേഗതയില്‍ കലുങ്കും വീട്ടുമതിലും തകര്‍ത്താണു വീട്ടുമുറ്റത്തേക്കു കൂപ്പുകുത്തിയത്. ഇന്നലെ ഉച്ചയോടെ റിക്കവറി വാഹനങ്ങള്‍ എത്തിച്ച് നാട്ടുകാരുടെ സഹായത്തോടെ റോളര്‍ കരയ്‌ക്കുകയറ്റി. വെള്ളാനകളുടെ നാട്ടില്‍ കേടു പറ്റിയ റോളര്‍ താഴ്ചയിലേക്ക് ഉരുണ്ട് ശോഭനയുടെ വീടിന്റെ മതില്‍ തകര്‍ത്തു നില്‍ക്കുന്നതാണ് രംഗം.
from kerala news edited
via
IFTTT
Related Posts:
ഓട്ടോയില്‍ കാറിടിച്ചു നാലുപേര്‍ക്ക് പരുക്ക് Story Dated: Wednesday, January 14, 2015 05:12കുളത്തൂപ്പുഴ: അയ്യന്‍പിള്ള വളവിനു സമീപം കാറിടിച്ച് ആട്ടോറിക്ഷയില്‍ സഞ്ചരിച്ച നാലു യാത്രികര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ രണ്ടുപേരുടെ നില ഗരുതരമാണ്. തിരുവ… Read More
പെട്ടി ഓട്ടോ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക് Story Dated: Wednesday, January 14, 2015 05:12ഓയൂര്‍: വെളിയം പരുത്തിയറയില്‍ പെട്ടി ആട്ടോ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്ക്. ഓടനാവട്ടം സ്വദേശികളായ ശാമുവേല്‍കുട്ടി (82), യോഹനനാന് (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ത… Read More
റോഡ് കൈയേറി മതില്‍ നിര്‍മിക്കുന്നതായി പരാതി Story Dated: Sunday, January 18, 2015 02:50ഓയൂര്‍: വെളിയം പഞ്ചായത്തില്‍ ഓടനാവട്ടത്ത് പഞ്ചായത്ത് റോഡ് കൈയേറി സ്വകാര്യ വ്യക്തി മതില്‍ നിര്‍മിക്കുന്നതായി പരാതി. തുറവൂരില്‍നിന്നും കടലുകാണാം പാറവഴി വാപ്പാല പി.എച്ച്.സിയ… Read More
ദേവസ്വംബോര്‍ഡിന്റെ അനാസ്ഥ; കക്കൂസ് മാലിന്യം കല്ലടയാറിലേക്ക് ഒഴുകുന്നു Story Dated: Monday, January 12, 2015 04:22കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രവളപ്പിലെ ശൗചാലയ ബ്ലോക്കിന്റെ ടാങ്ക് നിറഞ്ഞു കവിഞ്ഞതിനെതുടര്ന്നു മാലിന്യം കല്ലടയാറിലേക്കു ഒഴുകുന്നതു പ്രദേശവാസികള്‍ക്കു ഭീക്ഷ… Read More
ഇടമണ്ണില്‍ രണ്ടു വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കു പരുക്ക് Story Dated: Sunday, January 18, 2015 02:50തെന്മല: ദേശീയപാത 744 ല്‍ ഇടമണ്ണില്‍ ബൈക്ക് യാത്രികരെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്കില്‍ സഞ്ചരിച്ച ഒരാള്‍ക്ക് പരുക്കേറ്റു. കഴുതുരുട്ടി നെടുമ്പാറ ഈസ്ഫീല്‍ഡ് എസ്റ്റേറ്റി… Read More