121

Powered By Blogger

Friday, 13 March 2015

സേവാ സംരംഭോത്സവ്‌: പ്രഖ്യാപനം നാളെ











Story Dated: Friday, March 13, 2015 03:03


മലപ്പുറം: സുബ്ബറാവു പൈ ഒന്‍ട്രപ്രിനര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍(സേവ) യുടെ പരി ജില്ലയിലെ സംരംഭകരുടെ ഉത്‌പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനു ഏപ്രില്‍ 11മുതല്‍ 19വരെ കോട്ടക്കുന്നില്‍ സേവാ സംരംഭോത്സവ്‌ പ്രദര്‍ശനം നടത്തുന്നു. സംരംഭോത്സവിന്റെ പ്രഖ്യാപനം മാര്‍ച്ച്‌ 14 രാവിലെ ഒമ്പതിന്‌ കോട്ടക്കുന്ന്‌ ഡി.റ്റി.പി.സി ഹാളില്‍ ടൂറിസം പിന്നാക്കക്ഷേമ വകുപ്പ്‌ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍വഹിക്കും. സേവാ സംരംഭകരില്‍ വിജയിച്ചവര്‍ക്ക്‌ മന്ത്രി അവാര്‍ഡ്‌ വിതരണം ചെയ്ുയം. സേവാ കുടുംബ സംഗമം ജില്ലാ കലക്‌ടര്‍ കെ. ബിജു ഉദ്‌ഘാടനം ചെയ്യും. സംരംഭോത്സവിന്റെ മുന്നോടിയായി ഏപ്രില്‍ ആറിന്‌ നടക്കുന്ന രക്‌തദാന പരിപാടിയുടെ ലോഗോ പ്രകാശനം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. പി മുഹമ്മദ്‌ മുസ്‌തഫ നിര്‍വഹിക്കും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും.

ഡൊണേറ്റ്‌ ബ്ലഡ്‌ പ്ര?മോട്ട്‌ ലൈഫ്‌ എന്ന പേരില്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സിവില്‍ സേ്‌റ്റഷന്‍ എന്നിവിടങ്ങളിലും ബ്ലഡ്‌ ഡൊണേഴ്‌സ് ഫോറം സംഘടിപ്പിക്കും. രക്‌തനിര്‍ണയം നടത്തി രക്‌തദാനം ചെയ്യാന്‍ തയ്യാറുള്ളവരുടെ വിവരങ്ങള്‍ വെബ്‌സൈറ്റ്‌ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി എല്ലാവരിലുമെത്തിക്കാനുള്ള സംവിധാനമാണ്‌ സേവ ഒരുക്കുന്നത്‌. ഗ്രാമീണമേഖലയില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്ക്‌ സൗജന്യ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ കാനറാ ബാങ്ക്‌ സെന്റിനറി റൂറല്‍ ഡെവലപ്‌മെന്റ്‌ ട്രസ്‌റ്റിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന വണ്ടൂര്‍ സുബ്ബറാവു പൈ സെല്‍ഫ്‌ എംപ്ലോയ്‌മെന്റ്‌ ട്രെയിനിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ വ്യവസായ സംരംഭകരുടെ സംഘടനയാണ്‌ സേവ.










from kerala news edited

via IFTTT