ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നു. ജൂലായ് ഒന്നുമുതൽ ഉപഭോക്താക്കൾക്ക് റിപ്പോ നിരക്കുമായി ബന്ധപ്പെട്ടുള്ള വായ്പ പലിശയിലേയ്ക്ക് മാറാം. 2010നുശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലേയ്ക്ക് കുറഞ്ഞത്. സേവിങ്സ് അക്കൗണ്ടിലെ നിരക്കും ഹ്രസ്വകാല നിക്ഷേപങ്ങൾക്കുള്ള പലിശയും കഴിഞ്ഞ മാർച്ചിൽതന്നെ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരുന്നു. നിലവിലുള്ള മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് പ്രകാരം...