121

Powered By Blogger

Wednesday, 20 November 2019

റിട്ടയര്‍ ചെയ്യുമ്പോള്‍ രണ്ടു കോടി ലഭിക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

എനിക്ക് ഇപ്പോൾ 40 വയസ്സ് പ്രായമുണ്ട്. 60ാമത്തെ വയസ്സിൽ റിട്ടയർചെയ്യാൻ ഉദ്ദേശിക്കുന്നു. 20 വർഷത്തിലധികം എസ്ഐപിയായി നിക്ഷേപിക്കാൻ തയ്യാറാണ്. നിലവിൽ കാര്യമയാ നിക്ഷേപമൊന്നുമില്ല. ബാങ്കിൽ രണ്ടു ലക്ഷം രൂപയാണുള്ളത്. നാലുവർഷം കഴിയുമ്പോൾ വട്ടമെത്തുന്ന ഒരു ചിട്ടിയുണ്ട്. അപ്പോൾ അതിൽനിന്ന് നാലു ലക്ഷം രൂപ ലഭിക്കും. 20 വർഷം കഴിഞ്ഞ് റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ യോജിച്ച എസ്ഐപി നിർദേശിക്കാമോ? മനോഹരൻ(ഇ-മെയിൽ) ശരാശരി 12 ശതമാനം ആദായം ലഭിക്കുമെന്ന് കരുതിയാൽ 60 വയസ്സാകുമ്പോൾ രണ്ടു കോടി രൂപ സമാഹരിക്കാൻ നിങ്ങൾ പ്രതിമാസം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടിവരിക 20,000 രൂപയാണ്. ഈ കാലയളവിൽ നിങ്ങൾ മൊത്തം നിക്ഷേപിച്ച തുകയാകട്ടെ 48 ലക്ഷം രൂപമാത്രമാണ്. 1.5 കോടി രൂപയോളം നിങ്ങൾക്ക് മൂലധന നേട്ടം ലഭിക്കുമെന്ന് ചുരുക്കം. നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിച്ചാൽ കാലാവധിയെത്തുമ്പോൾ മൂന്നു കോടി രൂപ ലഭിക്കും അപ്പോഴും നിക്ഷേപിച്ച തുകയ്ക്ക് മാറ്റമില്ല 48 ലക്ഷംതന്നെ. എന്നാൽ മൂലധന നേട്ടം 2.6 കോടിയായി ഉയരും. അതുമല്ല നിങ്ങളുടെ നിക്ഷേപത്തിന് 15 ശതമാനം ആദായം ലഭിക്കുമെന്നിരിക്കട്ടെ രണ്ടു കോടി രൂപ സമാഹരിക്കാൻ പ്രതിമാസം 13,000 രൂപ വീതം നിക്ഷേപിച്ചാൽ മതി. സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാൻ ദീർഘകാലം(20 വർഷം) മുന്നിലുള്ളതിനാൽ മികച്ച ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാം. അത്യാവശ്യം റിസ്ക് എടുക്കാൻ മനസാന്നിധ്യമുള്ളയാളാണ് നിങ്ങളെങ്കിൽ മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ക്യാപ് ഫണ്ടുകൾ നിക്ഷേപത്തിനായി പരിഗണിക്കാം. നിക്ഷേപിക്കാവുന്ന ഫണ്ടുകൾ ഡിഎസ്പി മിഡ് ക്യാപ് (പത്തുവർഷ ആദായം 15.28 ശതമാനം*) ഐസിഐസിഐ പ്രൂഡൻഷ്യൽ ബ്ലൂചിപ് (പത്തുവർഷആദായം 12.70 ശതമാനം*) എസ്ബിഐ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (പത്തുവർഷ ആദായം17.56 ശതമാനം*) *റിട്ടേൺ കണക്കാക്കിയ തിയതി: 21 നവംബർ 2019 How much should I invest in a month for retirement?

from money rss http://bit.ly/2O7zepV
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി. യുഎസ് സൂചികകൾ കഴിഞ്ഞ ദിവസം നഷ്ടത്തിൽ ക്ലോസ് ചെയ്തതാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. സെൻസെക്സ് 32 പോയന്റ് നേട്ടത്തിൽ 40683ലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തിൽ 11996ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 778 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 628 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയ്ൻമെന്റ്, എൽആന്റ്ടി, എസ്ബിഐ, എച്ച്സിഎൽ ടെക്, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ്, വേദാന്ത, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ബിപിസിഎൽ, ബ്രിട്ടാനിയ, ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ് കോർപ്, ഐടിസി, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex in green, Nifty flat

from money rss http://bit.ly/3350Wrv
via IFTTT

ഇളവുകളോടെ വിദേശ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ

മുംബൈ:അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ 'ബ്ലൂംബെർഗി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss http://bit.ly/2QJydFU
via IFTTT

സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലവാരമായ 40,816.38 പോയന്റുവരെയെത്തി. നിഫ്റ്റിയും സമാനമായ ഉയരം കുറിച്ച് 12,038.60ലെത്തി. അവസാനം, സെൻസെക്സ് 182 പോയന്റ് നേട്ടത്തിൽ 40,651.64ലിലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 11,999.10ലുമാണ് ക്ലോസ് ചെയ്തത്. റിലയൻസ് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരമായ 1571 രൂപയിലെത്തി. ജിയോ ഉൾപ്പെടുയള്ള ടെലികോം കമ്പനികൾ നിരക്കുയർത്താൻ തീരുമാനിച്ചതാണ് ഓഹരി വില വർധിപ്പിച്ചത്. ബിഎസ്ഇയിലെ 1190 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1339 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 193 ഓഹരികൾക്ക് മാറ്റമില്ല. ഫാർമ, ഊർം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്കുകളാണ് നഷ്ടമുണ്ടാക്കിയത്. sensex gains 182 pts

from money rss http://bit.ly/2pAi5eZ
via IFTTT

ആലിബാബയുടെ ഹോങ്കോങ് ഐപിഒ: ലക്ഷ്യമിടുന്നത് 1,200 കോടി ഡോളര്‍

ഹോങ്കോങ്: ചൈനീസ് ഓൺലൈൻ ഭീമൻ ആലിബാബ ഹോങ്കോങ് ഐപിഒയുമായെത്തുന്നു. 13 ബില്യൺ(1300 കോടി) ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. പത്തുവർഷം മുമ്പ് ഓഹരി വിപണിയിലെത്തി റെക്കോഡ് തുക സമാഹരിച്ച കമ്പനിയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യുന്നത്. ഓഹരിയൊന്നിന് 176 ഡോളർനിരക്കിൽ 500 ദശലക്ഷം ഓഹരികൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഷുറൻസ് കമ്പനിയായ എഐഎ 2010ൽ 20.5 ബില്യൺ ഡോളർ നേടിയതായണ് ഹോങ്കോങ് സ്റ്റോക്ക് എക്ചേഞ്ചിലെ നിലവിലെ ഏറ്റവും വലിയ ഐപിഒ. കമ്പനിയുടെ ഓഹരി ന്യൂയോർക്കിൽ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്ത തവണയാണ് ഹോങ്കോങിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. Alibaba eyes $13 billion Hong Kong IPO

from money rss http://bit.ly/334RuEz
via IFTTT

പിഎംസി ബാങ്ക്: നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം

മുംബൈ: വായ്പ വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് പ്രവർത്തനം മരവിപ്പിച്ച പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് നിക്ഷേപകർക്ക് ഒരു ലക്ഷം രൂപവരെ പിൻവലിക്കാം. ചികിത്സാസംബന്ധിയായ അടിയന്തര സാഹചര്യംവന്നാലാണ് ഒരു ലക്ഷം രൂപവരെ പിൻവലിക്കാൻ അനുവദിക്കുക. ഇതനായി അഡ്മിനിസ്റ്റേറ്ററെ സമീപിച്ചാൽമതി. മുംബൈ ഹൈക്കോടതിയിലാണ് ആർബിഐ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്. നിലവിൽ 50,000 രൂപവരെയാണ് പിൻവലിക്കാൻ അനുമതി നൽകിയിരുന്നത്. വിവാഹം, വിദ്യാഭ്യാസം, ജീവിത ചെലവ് നിറവേറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് 50,000 രൂപവരെ പിൻവലിക്കാൻ ആർബിഐ അനുമതി നൽകിയിരുന്നത്. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് കഴിഞ്ഞ സെപ്റ്റംബർ 23നാണ് ആർബിഐ ആറുമാസത്തേയ്ക്ക് പിഎംസി ബാങ്കനുമേൽ നിയന്ത്രണം കൊണ്ടുവന്നത്. ആദ്യം 1000 രൂപയാണ് പിൻവലിക്കാൻ നിക്ഷേപകർക്ക് അനുമതി ലഭിച്ചത്. പിന്നീടത് 10,000 രൂപയും 50,000 രൂപയുമായി ഉയർത്തി. PMC Bank: Investors can withdraw up to Rs 1 lakh

from money rss http://bit.ly/37wirV8
via IFTTT