121

Powered By Blogger

Saturday 20 December 2014

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി








ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് ചികിത്സാ ധനസഹായം നല്‍കി


Posted on: 21 Dec 2014







ബഹറിനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്‍റെ നാലു വയസ്സുള്ള മകന്‍ വിജയകൃഷ്ണന്‍ ചെറുപ്പത്തിലെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോഴും എറണാകുളം അമൃത ആശുപത്രിയില്‍ വിദഗ്ദ ചികിത്സയില്‍ ആണ്.

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗം ആയി വിജയകൃഷ്ണന്റെ ചികിത്സയ്ക്കായുള്ള ചെറിയ ധനസഹായം വിജയനെ കണ്ടു ലാല്‍ കെയെര്‍സ് ഭാരവാഹികള്‍ ആയ ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ് എം, പ്രമോദ് എടപ്പാള്‍, മറ്റു അംഗങ്ങള്‍ ആയ അരുണ്‍, ശ്യാം എന്നിവര്‍ ചേര്‍ന്ന് കൈമാറി.


പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്വന്തം നാട്ടിലെ ഒരു കുരുന്നു ജീവന്‍ രക്ഷിക്കാന്‍ കാണിച്ച ധൈര്യത്തിനും ആത്മാര്‍ഥതയ്ക്കും രാഷ്ട്രപതി കെ ആര്‍ നാരായണന്റെ കൈയ്യില്‍ നിന്നും ജീവന്‍ രക്ഷാ പതക് നേടിയ വിജയന്‍ ഇപ്പോള്‍ സ്വന്തം കുടുംബത്തെയും കുട്ടിയേയും രക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ്.


വിജയനുമായി നേരിട്ട് ബന്ധപ്പെടാനും സാമ്പത്തിക സഹായം നല്‍കാനും ആഗ്രഹിക്കുന്നവര്‍ അദ്ധേഹത്തെ ഫോണില്‍ ബന്ധപ്പെടാം എന്നും ലാല്‍ കെയെര്‍സ് ഭാരവാഹികള്‍ അറിയിച്ചു. വിജയനെ വിളിക്കേണ്ട നമ്പര്‍ 36890008.





വാര്‍ത്ത അയച്ചത് ജഗത് കൃഷ്ണകുമാര്‍












from kerala news edited

via IFTTT

കൊണ്ടോട്ടി കെ.എം.സി.സി ആരോഗ്യ ക്ലാസും ഡയാലിസിസ് ഫണ്ട് കൈമാറ്റവും ജനുവരി ഒമ്പതിന്







ജിദ്ദ: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക സൗജന്യ ഡയാലിസിസ് സെന്ററില്‍ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് 2015 ജനുവരി ഒമ്പതിന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്താനും ശറഫിയ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു.


നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മാഈല്‍ മുണ്ടാക്കുളം, മണ്ഡലം ഭാരവാഹികളായ ഹസന്‍ സിദ്ദീഖ് ബാബു, എന്‍.ഇ അബൂബക്കര്‍, ജമാല്‍ പത്തായകണ്ടി, സി.സി റസാഖ്, റഷീദ് വാഴക്കാട്, ഹസന്‍ ഓമാനൂര്‍, വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.പി അബ്ദുറഹ്്മാന്‍ ഹാജി, എം.കെ കുഞ്ഞുമുഹമ്മദ് (പുളിക്കല്‍), ജമാല്‍ എക്‌സല്‍, കരീം വെട്ടത്തൂര്‍ (വാഴക്കാട്), അന്‍വര്‍ വെട്ടുപാറ, കെ.സി കുഞ്ഞാന്‍ (ചീക്കോട്), ശിഹാബ് പരതക്കാട്, എ.കെ അബ്ദുറഹിമാന്‍ (മുതുവല്ലൂര്‍), സി.കെ സൈതാലി, കുഞ്ഞിബാവ ഓട്ടുപാറ (ചെറുകാവ്), ഉമര്‍കോയ (കൊണ്ടോട്ടി), ലത്തീഫ് കോട്ടുപാടം (വാഴയൂര്‍) സംസാരിച്ചു.


ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കെ.എന്‍.എ ലത്തീഫ് നന്ദിയും പറഞ്ഞു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാന്നി










from kerala news edited

via IFTTT

സുധീരന്‍ ആറാംകൂലിയെന്ന്‌ വെള്ളാപ്പള്ളി









Story Dated: Sunday, December 21, 2014 12:54



mangalam malayalam online newspaper

കോഴിക്കോട്‌ : കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍ ആറാംകൂലിയെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കാലഹരണപ്പെട്ട അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട്‌ കയ്യടി നേടാന്‍ ശ്രമിച്ചാല്‍ ഫലം ഇതായിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.


സംസ്‌ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ തെറ്റുപറ്റിയെന്ന്‌ എല്ലാ രാഷ്‌ട്രീയ നേതാക്കളും സമ്മതിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുധീരന്റെ അഭിപ്രായത്തെ തുടര്‍ന്ന്‌ എ,ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചുവെന്നും.










from kerala news edited

via IFTTT

ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജലപാന സന്ദേശവുമായി ഹുസൈന്‍ ചെറുതുരുത്തി








ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജലപാന സന്ദേശവുമായി ഹുസൈന്‍ ചെറുതുരുത്തി


Posted on: 21 Dec 2014






ദുബായ് : കുടിവെള്ള സാക്ഷരത പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന വെല്‍നസ്സ് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി 'ജലപാനം ആരോഗ്യത്തിന്റെ ആദ്യപാഠം' എന്ന വിഷയത്തില്‍ അവതരിപ്പിച്ച ആരോഗ്യ പഠന ക്ലാസ്സ് യു.എ.ഇ. കെ.എം.സി.സി ജനറല്‍ സെക്രടറി ഇബ്രാഹിം ഏളേറ്റില്‍ ഉത്ഘാടനം ചെയ്തു.

ദുബായ് കെ.എം.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡണ്ട് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ചു ദുബായ് കെ .എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജനറല്‍ സെക്രടറി ഇബ്രാഹിം മുറിചാണ്ടി നാസര്‍ കുറ്റിച്ചിറ, ഹസൈനാര്‍ തോട്ടുംഭാഗം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


ജീവിത ശൈലി രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആരോഗ്യകരമായ ജലപാന രീതികള്‍ ശീലിക്കുകവഴി സാധ്യമാവുമെന്ന കേവല യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കുയാണ് ലക്ഷ്യമെന്ന് കേരളത്തില്‍ 200 ഓളം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം പറഞ്ഞു. പ്രവാസലോകത്തെ ആദ്യ ക്ലാസ്സ് ആയിരുന്നു ദുബായിലേത്


ക്ലാസ്സിന് ജില്ല ഭാരവാഹികളായ പി.എസ് ഖമരുദ്ദീന്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, കബീര് ഒരുമനയൂര്‍, ജമാല്‍ മനയത്ത്, ഉമര്‍ മണലാടി എന്നിവര്‍ നേതൃത്വം നല്കി.സക്കറിയ ദാരിമി പ്രാര്‍ത്ഥന നടത്തി.കെ.എസ്.ഷാനവാസ് സ്വാഗതവും,എന്‍.കെ.ജലീല്‍ നന്ദിയും പറഞ്ഞു.












from kerala news edited

via IFTTT

യുക്മ ഭാരവാഹികള്‍








യുക്മ ഭാരവാഹികള്‍


Posted on: 21 Dec 2014


ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രതിനിധികളായി എംഎംസിഎ (മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) യില്‍ നിന്നും ലക്‌സന്‍ കല്ലുമാടിയ്ക്കല്‍, ആന്‍സി ജോയി, അലക്‌സ് വര്‍ഗീസ് എന്നിവര്‍ ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടു.

യുക്മ പ്രതിനിധികളായി എംഎംസിഎയില്‍ നിന്നും നാലുപേര്‍ നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം എംഎംസിഎ വൈസ് പ്രസിഡന്റും, ഒഐസിസി യുടെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ ബെന്നിച്ചന്‍ മാത്യു മല്‍സരരംഗത്തു നിന്നു പിന്‍മാറിയതോടെ മൂവരും ഐക്യകണഠേന തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. യുക്മയിലേയ്ക്ക് മല്‍സരിയ്ക്കാന്‍ എംഎംസിഎ എല്ലാ അംഗങ്ങള്‍ക്കും അവസരം നല്‍കിയിരുന്നെങ്കിലും നാലുപേര്‍ മാത്രമാണ് നോമിനേഷന്‍ നല്‍കിയിരുന്നത്.


എംഎംസിഎ സെക്രട്ടറി സായിയുടെ വിയോജിപ്പിനെ തുടര്‍ന്ന് എംഎംസിഎയുടെ ട്രഷറര്‍ ബിജു പി മാണി, ജോയിന്റ് സെക്രട്ടറി സാബു പുന്നൂസ്, വൈസ് പ്രസിഡന്റ് ബെന്നിച്ചന്‍ മാത്യു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് മനോജ് മൂവരും തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു.


എംഎംസിഎയുടെ മുന്‍ പ്രസിഡന്റും നല്ലൊരു സംഘാടകനുമായ ലക്‌സന്‍ കല്ലുമാടിക്കല്‍ യുകമയുടെ പ്രതിനിധിയായി വരുന്നത് യുക്മയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായിരിയ്ക്കുമെന്ന് എംഎംസിഎ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. വിഥിന്‍ഷോയിലെ സെന്റ് ജോണ്‍സ് സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് യോഗം നടന്നത്. എംഎംസിഎ പിആര്‍ഒ ബെന്നിച്ചന്‍ അറിയിച്ചതാണ് ഇക്കാര്യം.


വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT

കെ.കരുണാകരന്‍ അനുസ്മരണം








കെ.കരുണാകരന്‍ അനുസ്മരണം


Posted on: 21 Dec 2014


ദോഹ: ദീര്‍ഘകാലം കേരളത്തിലെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ആയിരുന്ന ശ്രീ കെ കരുണാകരന്റെ നാലാമത് ചരമദിനം ഖത്തറില്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കുന്നു . ഡിസംബര്‍ ഇരുപത്തിമൂന്നാം തിയ്യതി വൈകീട്ട് ഏഴുമണിക്ക് മമ്മൂറയില്‍ ഉള്ള സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ ആഡിറ്റോറിയ ത്തില്‍ ഇന്‍കാസ്‌ന ജില്ലാ പ്രസിഡണ്ട് വലിയപുരയില്‍ മുബാറക്കിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഐ സി സി പ്രസിഡന്റ് കെ.ആര്‍. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

ടി എന്‍ പ്രതാപന്‍ എം എല്‍ എ, കേരളത്തിന് ലീഡര്‍ നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചു കൊണ്ടുള്ള മുഖ്യ പ്രഭാഷണം നടത്തും. ഇന്‍കാസ് സംസ്ഥാന ഭാരവാഹികളായ ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ,മുഹമ്മദലി പൊന്നാനി, രാജശേഖരന്‍, അബു കാട്ടില്‍ , ജില്ലാ ഭാരവാഹികളായ ജോര്‍ജ്ജ് അഗസ്റ്റിന്‍ , നസീര്‍ എ കെ , നൗഷാദ്, റഷീദ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.












from kerala news edited

via IFTTT

പ്രവാചക വ്യക്തിത്വത്തെ അടുത്തറിയാന്‍ സമൂഹം തയ്യാറാവണം- സുലൈമാന്‍ മദനി








പ്രവാചക വ്യക്തിത്വത്തെ അടുത്തറിയാന്‍ സമൂഹം തയ്യാറാവണം- സുലൈമാന്‍ മദനി


Posted on: 21 Dec 2014


ദോഹ: പ്രവാചകന്‍ മുഹമ്മദ് നബി യെ സത്യസന്ധമായി അടുത്തറിയാന്‍ സമൂഹം തയ്യാറാവണമെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ വൈസ് പ്രസിഡണ്ട് കെ.എന്‍. സുലൈമാന്‍ മദനി അഭ്യര്‍ത്ഥിച്ചു. ശൈഖ് അബ്ദുല്ലാഹിബ്‌നു സെയ്ദ് ആല്‍മഹ്മൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഫനാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'വിസ്മരിക്കപ്പെടുന്ന പ്രവാചകവ്യക്തിത്വം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചകന് അല്ലാഹു നല്‍കിയ അമാനുഷിക കഴിവുകളെ ശരിയായ വിധം മനസ്സിലാക്കാത്തതിനാല്‍ പല അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ കടന്നു കൂടിയിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളെ തിരിച്ചറിയാന്‍ നാം തയ്യാറാവണം.


എല്ലാതരം ചൂഷണങ്ങള്‍ക്കെതിരെയും ശബ്ദിച്ച പ്രവാചകന്റെ പേരില്‍തന്നെ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ എന്ന പേരില്‍ നടത്തുന്ന ചൂഷണം നാം തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു.


വ്യക്തി, കുടുംബം, സമൂഹം തുടങ്ങി ജീവിതത്തിന്റെ സര്‍വമേഖലകളിലും മാതൃകാവ്യക്തിത്വമായിരുന്നു പ്രവാചകന്‍ എന്ന് ചടങ്ങില്‍ സംസാരിച്ച റാഫി മദനി കൊടിയത്തൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദഅ്‌വ വിഭാഗം ചെയര്‍മാന്‍ ടി.പി. കുഞ്ഞിമുഹമ്മദ്, ഇസ്‌ലാഹി മദ്‌റസ പ്രിന്‍സിപ്പാള്‍ ടി. അബൂബക്കര്‍ നന്മണ്ട എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ബശീര്‍ അന്‍വാരി സംസാരിച്ചു. സിറാജ് ഇരിട്ടി ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.












from kerala news edited

via IFTTT

ഓസ്ട്രിയിലെ സൗദി സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്‌







സ്‌കൂളിലെ ചരിത്ര പാഠപുസ്തകത്തില്‍ വിദ്വേഷം കുത്തിനിറച്ച പരാമര്‍ശങ്ങള്‍



വിയന്ന: വിയന്നയിലെ സൗദി സ്‌കൂള്‍ അടച്ചു പൂട്ടാന്‍ വിയന്ന സ്‌കൂള്‍ ബോര്‍ഡ് ഉത്തരവിട്ടു. സ്‌കൂളിന്റെ ഡയറക്ടര്‍മാരുടെ പേരോ, സ്‌കൂളില്‍ ആരാണ് അദ്ധ്യാപനം നടത്തുന്നതെന്നോ വ്യക്തമാക്കിയിരുന്നില്ല.


കഴിഞ്ഞ നവംബര്‍19 ന് സ്‌കൂള്‍ കൗണ്‍സില്‍, 2014 /15 വര്‍ഷത്തിലെ, ഡയറക്ടര്‍മാരുടെയും അദ്ധ്യാപകരുടെയും ലിസ്റ്റ് നല്‍കുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍

ഡിസംബര്‍ ഒന്നിനു പോലും അത് ഹാജരാക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. കൂടാതെ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്നതിലും സ്‌കൂള്‍ അധികൃതര്‍ വീ്‌ഴ്ച വരുത്തി.


ലോക സമാധാന വിരുദ്ധ സിദ്ധാന്തങ്ങളും, ജൂത വിരുദ്ധ പരാമര്‍ശങ്ങളും ഈ സ്‌കൂളിലെ ചരിത്ര പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക , മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ 2015 ജൂലൈ വരെ, അതായത് ഈ അധ്യയന വര്‍ഷം സ്‌കൂള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാം എന്ന് കൗണ്‍സില്‍ രേഖാമൂലം നല്‍കിയ ഉത്തരവി

ല്‍ വ്യക്തമാക്കി. ഇതിനെതിരെ 4 ആഴ്ചയ്ക്കുള്ളില്‍ സ്‌കൂള്‍ അധികൃതര്‍ക്കു അപ്പീലിനു പോകാവുന്നതാണ്.


വിവാദ സിദ്ധാന്തങ്ങളും, യഹൂദ വിരുദ്ധ പരാമര്‍ശങ്ങളും ചരിത്ര പാഠ പുസ്തകത്തില്‍ പഠിപ്പിക്കുന്നു എന്ന പരാതി കൗണ്‍സിലിനു ലഭിക്കുകയും അതിന്‍മേലുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണ് ഇതിലേയ്ക്കായി അ

റബിയിലെ ചരിത്ര പുസ്തകത്തിന്‍റെ ജര്‍മ്മന്‍ പരിഭാഷ കോടതിയുടെ സമ്മത പത്രത്തോടെ സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.


സലാഫി സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ധ്യയനം നടത്തുന്നു എന്ന് വ്യാപകമായ ഊഹാപോഹങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഉളളതിനാല്‍ സൗദി സ്വകാര്യ സ്‌കൂളിനെതിരായ നടപടിയെ സ്വാഗതം ചെയ്യുന്നതായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ ഛഢജ യും എജ യും അഭിപ്രായപ്പെട്ടു. ഓസ്ട്രിയന്‍ മൂല്യ

ങ്ങള്‍ ഓസ്ട്രിയയിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്നു പാര്‍ട്ടി വക്താക്കള്‍ അഭിപ്രായപ്പെട്ടു.





വാര്‍ത്ത അയച്ചത് ഷിജി ചീരംവേലില്‍










from kerala news edited

via IFTTT

റോഡ് ടോള്‍ പദ്ധതിയുമായി ജര്‍മനി മുന്നോട്ട്‌








റോഡ് ടോള്‍ പദ്ധതിയുമായി ജര്‍മനി മുന്നോട്ട്‌


Posted on: 21 Dec 2014







ബര്‍ലിന്‍: ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന റോഡ് ടോള്‍ പദ്ധതിയുമായി ജര്‍മന്‍ സര്‍ക്കാര്‍ മുന്നോട്ട്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് തുടരുന്ന ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

പ്രശസ്തമായ ഓട്ടോബാന്‍ ശൃംഖല ഉപയോഗിക്കുന്ന വിദേശ ഡ്രൈറവര്‍മാരില്‍നിന്ന് ടോള്‍ ഈടാക്കുന്നതാണ് പദ്ധതി. പ്രതിവര്‍ഷം 130 യൂറോ വരെ ടോള്‍ കണക്കാക്കപ്പെടുന്നു. എന്‍ജിന്‍ സൈസും എമിഷനും നോക്കിയാണ് ഇതു നിശ്ചയിക്കുന്നത്.


യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പ് മറികടക്കാന്‍ ജര്‍മന്‍ പൗരന്‍മാര്‍ക്കു കൂടി സാങ്കേതികമായി ടോള്‍ ഏര്‍പ്പെടുത്തും. എന്നാല്‍, അതിനു തുല്യമായ തുക അവരുടെ വെഹിക്കിള്‍ ടാക്‌സില്‍നിന്ന് കുറയ്ക്കും. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ പ്രകാരം, വിവേചനം ആരോപിക്കപ്പെടുന്നത് സാങ്കേതികമായി മറികടക്കാനാണ് ഉദ്ദേശിക്കുന്നത്.





വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍












from kerala news edited

via IFTTT

പെഷാവര്‍ കൂട്ടക്കൊലയ്‌ക്ക് പ്രതികാരം; പാകിസ്‌ഥാന്‍ രണ്ടു ഭീകരരെ തൂക്കിലേറ്റി









Story Dated: Sunday, December 21, 2014 11:57



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: പെഷാവര്‍ കൂട്ടക്കൊലയുടെ പശ്‌ചാത്തലത്തില്‍ പ്രതിഷേധാഗ്നി കുറയ്‌ക്കാന്‍ പാകിസ്‌ഥാന്‍ രണ്ടു തീവ്രവാദികളെ തൂക്കിലേറ്റി. മൊഹമ്മദ്‌ അക്കീല്‍, അര്‍ഷദ്‌ മെഹ്‌മൂദ്‌ എന്നിവരെയാണ്‌ പാകിസ്‌ഥാന്‍ വധശിക്ഷയ്‌ക്ക് വിധേയമാക്കിയത്‌. ചൊവ്വാഴ്‌ച പെഷാവറില്‍ 130 വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്‌ത സംഭവവുമായി ഇവര്‍ക്ക്‌ ഒരു ബന്ധവും ഇല്ലെങ്കിലും സര്‍ക്കാരിന്റെ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ നീക്കമായിട്ടാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്‌.


ദീര്‍ഘകാലമായി തടവില്‍ കഴിയുകയായിരുന്നു ഇരുവരും. 2009 ല്‍ പാകിസ്‌ഥാന്‍ സൈനികതാവളം ആക്രമിച്ചെന്ന കേസിലാണ്‌ അക്കീല്‍ എന്ന്‌ വിളിക്കുന്ന ഡോ: ഉസ്‌മാനെ ശിക്ഷിച്ചത്‌. ലഷ്‌ക്കര്‍ ഇ ജാന്‍വി എന്ന തീവ്രവാദ സംഘത്തില്‍ പെടുന്ന ഇയാള്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ മരണമടഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ്‌ മെഹ്‌മൂദിന്‌ വധശിക്ഷ ലഭിച്ചത്‌. ഇതോടെ തീവ്രവാദ കേസില്‍ വധശിക്ഷ പുന സ്‌ഥാപിച്ച ശേഷം ആദ്യമായി ശിക്ഷയ്‌ക്ക് വിധേയരാകുന്നവരായി ഇവര്‍ മാറി.


നാലു പേര്‍ കൂടി ലാഹോറില്‍ വധശിക്ഷ കാത്തു കിടക്കുന്നുണ്ട്‌. വരും ദിവസങ്ങളില്‍ ഇവരുടെ ശിക്ഷയും നടപ്പാക്കുമെന്നാണ്‌ കരുതുന്നത്‌. വധശിക്ഷ പുനസ്‌ഥാപിക്കുന്നത്‌ പുന പരിശോധനയ്‌ക്ക് വെയ്‌ക്കണമെന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയുടെ അപേക്ഷ വന്നതിന്‌ തൊട്ടു പിന്നാലെയായിരുന്നു പാകിസ്‌ഥാന്‍ വധശിക്ഷ നടപ്പാക്കിയത്‌. ഇത്‌ തീവ്രവാദം അവസാനിപ്പിക്കാനല്ല പെഷാവര്‍ കൂട്ടക്കൊലയ്‌ക്കുള്ള പ്രതികാരമാണെന്ന്‌ പാക്‌ അധികൃതര്‍ പറഞ്ഞു. പെഷാവര്‍ കൂട്ടക്കൊലയ്‌ക്ക് പിന്നാലെ താലിബാനെതിരേയുള്ള പോരാട്ടം പാകിസ്‌ഥാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട്‌് നൂറിലധികം താലിബാന്‍കാരെയാണ്‌ പാകിസ്‌ഥാന്‍ സൈനിക നടപടിയിലൂടെ വധിച്ചത്‌.










from kerala news edited

via IFTTT

പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു








പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ മരിച്ചു


Posted on: 21 Dec 2014


ജിദ്ദ: മലയാളി യുവാവ് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തിരുവല്ല (കുറ്റൂര്‍)വെള്ളംബള്ളി ഏലിയാസ് മകന്‍ ജോസഫ് വി ഏലിയാസ് (സാബു 48) ആണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് മുമ്പ് ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം.

സൗദി സൂം കെറ്റരിങ്ങ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു നാട്ടില്‍ നിന്ന് പുതിയ വിസയില്‍ എത്തിയിട്ട് ഏതാണ്ട് രണ്ട് മാസമാകുന്നു. ഭാര്യ ജെസി ജോസഫ് , മക്കള്‍ ജിക്കുജോസഫ് ജിത്തു ജോസഫ്, ജിന്റോജോസഫ്.


മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി ്‌സൗദി സൂം കമ്പനിയുടെ മാനേജ്മന്റ്, ബന്ധുമിത്രാതികള്‍, പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകര്‍ എന്നിവരും രംഗത്തുണ്ട്.












from kerala news edited

via IFTTT