121

Powered By Blogger

Saturday, 20 December 2014

സേവാഗ്രാം ശില്‍പശാല സംഘടിപ്പിച്ചു











Story Dated: Sunday, December 21, 2014 02:21


മൂവാറ്റുപുഴ: നിയോജകമണ്ഡലത്തെ സംസ്‌ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ സേവാഗ്രാം നിയോജകമണ്ഡലമാക്കി പ്രഖ്യാപിക്കാനുള്ള പരിപാടിക്ക്‌ തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ശില്‍പശാല ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ യു.ആര്‍. ബാബു അധ്യക്ഷത വഹിച്ചു. ശില്‍പശാലയില്‍ കാട മൈനര്‍ ഇറിഗേഷന്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി, കൃഷി വകുപ്പ്‌, പഞ്ചായത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ലോക്കല്‍ ഫണ്ട്‌ ജോയിന്റ്‌ ഡയറക്‌ടര്‍ കെ.വി. അനില്‍കുമാര്‍, പ്രഫ. എന്‍.പി. വര്‍ഗീസ്‌, കില അസിസ്‌റ്റന്റ്‌ ഡയറക്‌ടര്‍ കെ.എം. സലിം, ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി. ഉദയഭാനു, ഉല്ലാസ്‌ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.


നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന തരിശു രഹിത മണ്ഡലം, ശിശു സൗഹൃദ മണ്ഡലം പരിപാടികളുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്‌തു. മണ്ഡലത്തിലെ തദേശസ്വയംഭരണ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ വാര്‍ഡ്‌ കേന്ദ്രീകരിച്ച്‌ ഏര്‍പ്പെടുത്തുന്ന സേവാഗ്രാം കേന്ദ്രങ്ങള്‍ ജനുവരി 26ന്‌ മുമ്പായി മുഴുവന്‍ വാര്‍ഡുകളിലും പ്രവര്‍ത്തനം ആരംഭിക്കാനാണ്‌ തീരുമാനം.










from kerala news edited

via IFTTT