Story Dated: Sunday, December 21, 2014 10:24
ആലപ്പുഴ: ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ വ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുമതത്തിലേക്കുള്ള മത പരിവര്‍ത്തന പരിപാടി 'ഘര്‍ വാപസി' കേരളത്തിലേക്കും. ഹരിപ്പാടിന് സമീപം ചേപ്പാട് പഞ്ചായത്തില്‍ ആര്‍എസ്‌എസിന്റെ നേതൃത്വത്തില്‍ പരിപാടി നടന്നതായി റിപ്പോര്‍ട്ട്.
ചേപ്പാട്ടെ മൂന്ന് കുടുംബങ്ങളെ ക്രിസ്‌തീയ വിശ്വാസത്തില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യിച്ചു ഹിന്ദുക്കളാക്കിയെന്നാണ്‌വിവരം. രഹസ്യമായി സംഘടിപ്പിച്ച മതപരിവര്‍ത്തന ചടങ്ങില്‍ ഹിന്ദുമതത്തില്‍ നിന്നും പെന്തക്കോസ്‌തിലേക്ക് പോയ മൂന്ന് കുടുംബങ്ങളെ വീണ്ടും ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചെന്നാണ് വിവരം.
ഏവൂര്‍ വടക്ക് ലക്ഷി നാരായണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ഒമ്പത് പേരെയാണ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈ മാസം 25ന് ഇടുക്കി ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചടങ്ങ് രഹസ്യമായി ഹരിപ്പാടിലേക്ക് മാറ്റുകയായിരുന്നു. വിശ്വ ഹിന്ദു പരിഷത്ത് ആലപ്പുഴ ജില്ലാ നേതാക്കളായിരുന്നു പിന്നില്‍.
from kerala news edited
via IFTTT