Story Dated: Sunday, December 21, 2014 02:21
പിറവം: യു.ഡി.എഫില്‍ അഴിമതി കേസുകളില്‍പ്പെട്ട മന്ത്രിമാരെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി തന്നെ ടൈറ്റാനിയം ഇടപാടില്‍ ആരോപണ വിധേയനാണെന്നും സി.പി.ഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്‌മയില്‍.
ധൂര്‍ത്തും കെടുകാര്യസ്‌ഥതയും മൂലം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഗവണ്‍മെന്റ് ജനങ്ങളുടെ മേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ. പിറവം നിയോജകമണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ.എ. കുമാരന്‍, കെ.എം. ദിനകരന്‍, സി.വി. ശശി, കെ.എന്‍. സുഗതന്‍, മുണ്ടക്കയം സദാശിവന്‍, കെ.എന്‍. ഗോപി, എം.എം. ജോര്‍ജ്, സി.എന്‍. സദാമണി, കെ.വി. മത്തായി, എസ്. ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
from kerala news edited
via IFTTT